താൾ:CiXIV126.pdf/361

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

§164.] THE TWO LAST APPEARANCES OF CHRIST. 337

നിങ്ങൾ തന്നെ. അതിനെ തുടങ്ങുവാനുള്ള സമയമോ, ഞാൻ പിതാവിന്റെ
വാഗ്ദത്തമാകുന്ന വിശുദ്ധാത്മാവെ നിങ്ങളുടെ മേൽ അയക്കും; ഉയരത്തിൽനി
ന്നു ശക്തിപൂണ്ടു ചമവോളം നഗരത്തിൽ തന്നെ ഇരുന്നു കൊൾ്വിൻ (ലൂക്ക.).

അതുണ്ടായ ഉടനെ നിങ്ങൾ എന്റെ സൎവ്വാധികാരത്തിൽ ഉറെച്ചു പുറ
പ്പെട്ടു, സകല ജാതികളേയും ശിഷ്യരാക്കി കൊൾ്വിൻ! അത് അവരെ വശീക
രിക്കയാലും പേടിപ്പിക്കയാലും അരുത്, അവരെ പിതാവ് പുത്രൻ വിശുദ്ധാ
ത്മാവ് എന്നീ ത്രിയേകനാമത്തിൽ സ്നാനം ചെയ്തു പ്രകാശിപ്പിച്ചുകൊണ്ടും
ഞാൻ നിങ്ങളോടു കല്പിച്ചവ ഒക്കയും കാത്തുകൊൾ്വാൻ പഠിപ്പിച്ചുംകൊണ്ടും
അനുഷ്ഠിക്കേണ്ടത്. കണ്ടാലും യുഗസമാപ്തിയോളം ഞാൻ എല്ലാനാളും നിങ്ങ
ളോടു കൂടെ ഉണ്ടു (മത്ത.*).

ഭൂലോകം എങ്ങും സഞ്ചരിച്ചു സകല സൃഷ്ടിയോടും സുവിശേഷത്തെ
ഘോഷിപ്പിൻ! വിശ്വസിച്ചു സ്നാനപ്പെട്ടും ഉള്ളവൻ രക്ഷിക്കപ്പെടും; വിശ്വ
സിക്കാത്തവൻ ശിക്ഷാവിധിയിൽ അകപ്പെടും. അപോസ്തലൎക്കു മാത്രമല്ല വി
ശ്വസിച്ചവൎക്കു തന്നെ യേശുവിന്റെ സാന്നിദ്ധ്യക്കുറികൾ ഇവ തന്നെ
അനുഗമിക്കും: എന്നാമത്തിൽ അവർ പിശാചുകളെ പുറത്താക്കി പുതുനാവു
കളാൽ സംസാരിക്കും (ഇങ്ങിനെ ദുരാത്മാക്കളെ നീക്കുന്ന സദാത്മാവിന്റെ
നിറവോടെ വാഴും); അവർ സൎപ്പങ്ങളെ എടുത്തു കളയും (അപോ. ൨൮, ൫), പ്രാ
ണഘാതകമായതൊന്നു കുടിച്ചാലും ഹാനി വരാതെ ഇരിക്കും (ഇങ്ങിനെ ലോ
കത്തിലുള്ള നാനാവിഷങ്ങൾ അവരോടു തോല്ക്കും); അവർ രോഗികളുടെ മേൽ
കൈ വെക്കും, തങ്ങളും ആരോഗ്യത്തോടെ ഇരിക്കും (ഇങ്ങിനെ യേശുനാമ
ത്താൽ ശരീരത്തിന്മേലും ജയം കൊള്ളും). ഇവ്വണ്ണം മൂന്നു വിധത്തിലുള്ള ബല
ത്താൽ യേശു തനിക്കുറ്റവരോടു കൂട വ്യാപരിച്ചു പോരും എന്നരുളിച്ചെയ്തു,
ശിഷ്യന്മാരുടെ സമൂഹത്തിൽനിന്നു മറഞ്ഞു പോകയും ചെയ്തു (മാൎക്ക.).

§ 164.

THE TWO LAST APPEARANCES AND ASCENSION OF CHRIST.

ഒടുക്കത്തേ രണ്ടു പ്രത്യക്ഷതകളും സ്വൎഗ്ഗാരോഹണവും.

a) The ninth appearance, to James alone. യേശു യാക്കോബിന്നു കാണായ്വന്നതു.

i. COR. XV. 7 "After that, he was seen of James."

b) The tenth and last appearance on the Mount of Olives whence Christ ascends to heaven.
(Thursday, 18th May. വ്യാഴാഴ്ച, മേ ൧൮.)

ഒലീവു മലയിലേ അന്ത്യ പ്രത്യക്ഷതയും സ്വൎഗ്ഗാരോഹണവും.

MARK XVI.

19 So then after the Lord had
spoken unto them, he was received
up into heaven, and sat on the right
hand of God.

20 And they went forth, and preached
every where, the Lord Working with
them, and confirming the word with
signs following. Amen.

LUKE XXIV.

50 And he led them out as far as to Bethany, and he
lifted up his hands, and blessed them.

51 And it came to pass, while he blessed them, he was
parted from them, and carried up into heaven.

52 And they worshipped him, and returned to Jerusalem
with great joy:

58 And were continually in the temple, praising and
blessing God. Amen.


* ഇങ്ങിനെ മത്തായി സുവിശേഷം സമാപ്തം.

43

"https://ml.wikisource.org/w/index.php?title=താൾ:CiXIV126.pdf/361&oldid=186581" എന്ന താളിൽനിന്ന് ശേഖരിച്ചത്