താൾ:CiXIV126.pdf/359

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

§ 162.] THE RE-INSTATEMENT OF PETER. 335

കൎത്താവേ, എനിക്ക് നിങ്കൽ പ്രിയം ഉള്ള പ്രകാരം നീ അറിയുന്നു" എന്നു പറ
ഞ്ഞാറെ "എൻറ ആടുകളെ പാലിക്ക" എന്നരുളിച്ചെയ്തു. മൂന്നാമതും "യോനാ
പുത്രനായ ശീമോനേ, നിണക്ക് എങ്കൽ പ്രിയം ഉണ്ടോ" എന്നു ചോദിച്ചപ്പോൾ
കേഫാ മൂന്നുവട്ടം വെറുത്തുചൊന്ന പാപത്തെ ഓൎത്തു ദുഃഖപ്പെട്ടിട്ടും "കത്താവേ,
നീ എല്ലാം അറിയുന്നു, നിങ്കൽ പ്രിയമുള്ള പ്രകാരവും നീ അറിയുന്നു" എന്നു
പറഞ്ഞതിന്നു യേശു "എൻറ ആടുകളെ മേയ്ക്ക" എന്നു കല്പിച്ചു.

ഇപ്രകാരം ശിഷ്യന്റെ പാപത്തിന്നു ന്യായവിധിയാലും കരുണയാലും
നിവൃത്തി വന്നതിനാൽ എല്ലാ ശിഷ്യന്മാരും ക്ഷമയുടെ മഹത്വവും സ്നേഹ
ത്തിൻറ അത്യാവശ്യവും ബോധിച്ചതല്ലാതെ ൩ പ്രകാരമുള്ള വേലയുടെ
നിശ്ചയവും ഉണ്ടായി. അതു മുമ്പെ ചെറിയവരെ ആത്മാഹാരം ഭക്ഷിപ്പിച്ചു
പോറ്റുക, പിന്നെ വലിയവരേയും സഭയായ്നടത്തുക, ഒടുക്കം വലിയവൎക്കും പ
റ്റുന്ന ആത്മാഹാരം കൊടുക്ക എന്നീപ്രകാരമുള്ളതാകുന്നു.

അതിൽ പിന്നെ യേശു അരുളിച്ചെയ്തു: ആമെൻ ആമെൻ ഞാൻ നി
ന്നോടു പറയുന്നിതു, വയസ്സു കുറഞ്ഞ കാലത്തു നീ താൻ അര കെട്ടി ഇഷ്ടമു
ള്ളേടത്തു നടന്നു; കിഴവനാകുമ്പോൾ നീ കൈകളെ നീട്ടും, മറ്റൊരുത്തനും നി
ന്നെ കെട്ടി, നീ ഇഛ്ശിക്കാത്ത സ്ഥലത്തു കൊണ്ടു പോകും. എന്നിങ്ങിനെ കേ
ഫാവിന്നു സ്വഭാവത്തോടു എത്രയും വിപരീതമായിട്ടു (മത്ത. ൧൬, ൨൨) പി
ന്നേതിൽ വരേണ്ടുന്ന ക്രൂശമരണത്തെ സൂചിപ്പിച്ച ശേഷം "എന്നെ അനുഗ
മിക്ക" എന്നു കല്പിച്ചു മുന്നടന്നു. ശീമോനും അതിൻറ അൎത്ഥം എന്തെന്നു അ
റിയാതെ അനുഗമിപ്പാൻ തുടങ്ങിയപ്പോൾ യോഹനാനും എഴുനീറ്റു കൂടി
പിഞ്ചെല്ലുന്നതു കണ്ടാറെ, കൎത്താവേ, ഇവന്നോ എന്തു വേണ്ടതു എന്നു ചോ
ദിച്ചു, പക്ഷെ തനിക്കൊത്ത പരീക്ഷ തോഴന്നു സംഭവിക്കരുത് എന്നപേക്ഷി
പ്പാനും ഭാവിച്ചു. അതിന്നു കൎത്താവ് പറഞ്ഞിതു: ഞാൻ വരുവോളം ഇവനെ
ഇരുത്തുവാൻ ഇഛ്ശിച്ചാൽ അതു നിനക്ക് എന്തു? നീ എന്നെ അനുഗമിക്ക
എന്നു പറഞ്ഞു. അതിനാൽ ഇവൻ സാക്ഷിമരണത്തിൽ യേശുവെ പിഞ്ചെ
ല്ലുന്നവനല്ല എന്നുള്ളതു തെളിഞ്ഞുവന്നു. യേശു ഇന്നപ്രകാരം വന്നു അവ
നെ കൂട്ടിക്കൊള്ളും എന്നു യോഹനാൻ താൻ പ്രബന്ധം എഴുതുന്ന സമയം
അറിഞ്ഞിട്ടില്ല.*

ഇങ്ങിനെ ഉണ്ടായത് യേശുവിൻറെ ആത്മാവ് സഭയിൽ വ്യാപരിക്കുന്ന
രണ്ടു വഴികൾക്കും മുങ്കുറിയാകുന്നു. വീഴ്ചയും എഴുനീല്പും പുതിയ സ്നേഹസേ
വകളും തന്നിഷ്ടത്തോടു പോരാട്ടങ്ങളും ഒടുക്കം ഘോരമരണങ്ങളും ആകുന്നതു
കേഫാവിന്നൊത്ത സഭാഭാവം. യോഹനാന്യഭാവമോ പുറമേ ജയാപജയ
ങ്ങളുടെ ഘോഷം കൂടാതെ യേശുവിൻ മടിയിൽ ഇരിക്കുമ്പോലെ അവന്റെ
ആത്മാവിനാൽ താൻ വരുവോളം ജീവിച്ചുകൊള്ളുന്നതു തന്നെ. മുമ്പേത്തതു
സഭയുടെ അടിസ്ഥാനത്തിന്നും മറ്റേതു അതിന്റെ പരിഷ്കാരത്തിന്നും പ്ര
ത്യേകം കൊള്ളാകുന്നതു.


* ഈ ശിഷ്യന്റെ സാക്ഷ്യം സത്യം തന്നെ എന്നും മറ്റും എഴുതിയതു എഫെസ്സ സഭയുടെ മൂപ്പന്മാ
രിൽ ഒരുവനായിരിക്കും. ഇങ്ങിനെ യോഹനാൻ സുവിശേഷം സമാപ്തം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV126.pdf/359&oldid=186579" എന്ന താളിൽനിന്ന് ശേഖരിച്ചത്