താൾ:CiXIV126.pdf/347

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

§156.] THE WATCH AT THE SEPULCHRE. 323

ആയതു എല്ലാം ശിഷ്യന്മാർ ചിലർ കുഴിയിൽ ഇറങ്ങിക്കൊണ്ടും നോക്കി,
പുരുഷന്മാരുടെ ബദ്ധപ്പാടുനിമിത്തം സംസ്കാരത്തിന്നു ഓരോരോ കുറവുകൾ
വന്നതും കണ്ടു, ചിലർ മടിയാതെ നഗരത്തിൽ ചെന്നു ശബ്ബത്തിന്റെ മു
മ്പിലും സുഗന്ധവൎഗ്ഗങ്ങളെ വാങ്ങി (ലൂക്ക.), മഗ്ദലക്കാരത്തിയും ഹല്ഫായുടെ
മറിയയും മാത്രം പിരിഞ്ഞു പൊറുക്കാതെ കുഴിയുടെ നേരെ ഇരുന്നു, ശബ്ബത്തി
ന്റെ ആരംഭത്തോളം കാത്തുകൊണ്ട ശേഷം (മത്ത.) സസ്ഥനാൾ കഴിഞ്ഞി
ട്ടു ശനിയാഴ്ച അസ്തമാനത്തിൽ പിന്നെ ചെന്നു, വേണ്ടുന്ന സാധനങ്ങളെ
മേടിച്ചു തുടങ്ങുകയും ചെയ്തു (മാൎക്ക.) ഇപ്രകാരം പലരുടെ പ്രയത്നത്താലും
യേശുവിന്നു ധനവാന്മാരോട് ഒത്തവണ്ണം ശവസംസ്കാരം ലഭിച്ചിരിക്കുന്നു
(യശ. ൫൩, ൯).

ശത്രുക്കൾ ഭൂകമ്പത്തിനാലുള്ള തത്രപാട് അല്പം ശമിച്ച ശേഷം യേശു
മൂന്നാം നാൾ എഴുനീല്ക്കുന്നപ്രകാരം പറഞ്ഞു കേട്ടതു വിചാരിച്ചു, രാത്രിയിലും
സ്വസ്ഥനാളിലും സ്വസ്ഥത കാണാതെ, എങ്ങിനെ എങ്കിലും അവൻ ഏഴു
നീറ്റു വരരുത് എന്നു വെച്ചു മഹാശബ്ബത്തിന്റെ ഉഷസ്സിൽ തന്നെ ഗൂഢ
മായി നിരൂപിച്ചു, പിന്നെ പിലാതനോടു രണ്ടാമതൊരു വഞ്ചനയെ തൊട്ടുള്ള
സംശയത്തെ ഉണൎത്തിച്ചു. ൩ ദിവസത്തോളം കഴിയെ ഉറപ്പാക്കുവാൻ കല്പന
അപേക്ഷിച്ചു. പിലാതനോ അവരുടെ ഭയത്തെ മന്ദമായി പരിഹസിച്ചു, നി
ങ്ങൾ്ക്ക് ദേവാലയകാവൽ ഉണ്ടല്ലോ: ആകുന്നെടത്തോളം ഉറപ്പു വരുത്തുവിൻ
എന്നു ചൊല്ലിയപ്പോൾ അവർ നാണിയാതെ പോയി ചേകവരെ കാവലാ
ക്കി, കല്ലിന്നു മുദ്രയിട്ടു ഉറപ്പു വരുത്തുകയും ചെയ്തു (മത്ത.).

അവർ അവ്വണ്ണം ശബ്ബത്തിന്റെ സ്വസ്ഥതയെ ലംഘിക്കുന്നപ്രകാരം
ഒന്നും യേശുവിൻ ശിഷ്യന്മാർ അറിയാതെ കൎത്താവോട് കൂട അടക്കപ്പെട്ടവ
രെ പോലെ പ്രത്യാശയോടു കൂടിയ ബദ്ധന്മാരായി (ജക. ൯, ൧൧ƒ) സ്വസ്ഥ
തയെ കൊണ്ടാടി പാൎത്തു.


41*

"https://ml.wikisource.org/w/index.php?title=താൾ:CiXIV126.pdf/347&oldid=186567" എന്ന താളിൽനിന്ന് ശേഖരിച്ചത്