താൾ:CiXIV126.pdf/346

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

322 THE PASSION-WEEK: FRIDAY. [PART III. CHAP. IV.

വന്റെ ക്രിയയാൽ ൨ വാക്യങ്ങൾ്ക്ക് നിവൃത്തി വന്നപ്രകാരം വിചാരിച്ച്
അതിശയിച്ചു. യേശുവല്ലോ ഉള്ളവണ്ണം പെസഹക്കുഞ്ഞാടാകകൊണ്ടു അവ
ന്നു ഹോമമരണം വരേണ്ടിയതു എങ്കിലും എല്ല് ഒടിഞ്ഞിട്ടു വിശുദ്ധരൂപം ഊന
പ്പെടുവാൻ ദേവകല്പന ഇല്ലാഞ്ഞു (൨ മോ. ൧൨, ൪൬). പിന്നെ യഹോവ
അവർ കുത്തിയവനായ എന്നിൽ നോക്കും എന്നു (ജക. ൧൨, ൧൦) അരുളിച്ചെ
യ്തതിന്നു അന്നു നിവൃത്തിയായി. ശവത്തിൽനിന്നു രക്തം ഒഴുകുന്നതു എത്രയും
ദുൎല്ലഭം തന്നെ. യേശുവിന്റെ ഉടലോ പ്രാണൻ വേൎവ്വിട്ട നിമിഷം മുതൽ
കൊണ്ടു ദ്രവിച്ചു പോകുന്ന വട്ടങ്ങൾ കൂടാതെ പുനൎജ്ജീവനത്തേയും രൂപാ
ന്തരത്തേയും ആശിക്കുന്നപ്രകാരം പാൎത്തിരിക്കയാൽ (അപോ. ൨, ൩൧)
രക്തം ഒലിക്കുന്ന മുറിവു ദിവ്യമഹത്വത്തെ പ്രകാശിപ്പിച്ചു ലോകത്തെ
ശാസിക്കയും ചെയ്തു. അവനെ കുത്തിയവർ ചിലർ അവനിൽ അന്നു മുതൽ
നോക്കി തുടങ്ങി, ഏകജാതനെ കളഞ്ഞിട്ടു വിലപിക്കും പോലെ ആയ്വന്നു. മറ്റു
ള്ള ജാതികൾ്ക്കും വിശേഷാൽ ഇസ്രയേലിന്നും അവന്റെ മുറിവുകളിൽ സൌ
ഖ്യത്തെ തിരയേണ്ടി വരും. യേശുവിന്റെ ഈ സഞ്ചാരത്തിന്നു ഇവ്വണ്ണം
സമാപ്തി ഉണ്ടായപ്രകാരം യോഹനാന്റെ സത്യവും നിത്യവും ആയ സാ
ക്ഷ്യം തന്നെ (യോ.).

ഇതു കന്നിന്മേൽ നടക്കുമ്പോൾ തന്നെ അറിമത്യക്കാരനായ* യോസെ
ഫ് നാടുവാഴിയെ ചെന്നുകണ്ടു യേശുവിന്റെ ശവത്തെ തരുവാൻ അപേ
ക്ഷിച്ചു. അവൻ മുമ്പെ തന്നെ മശീഹവാഴ്ചയെ ആശിച്ച നീതിമാനും (ലൂക്ക.)
അൎദ്ധശിഷ്യനും (യോ.) ആയ്പാൎത്തു. ദ്രവ്യസ്ഥനും (മാൎക്ക.) സൻഹെദ്രിനിലേ
സ്ഥാനിയും (മാൎക്ക.) ആകകൊണ്ടു അവൻ യേശുസ്നേഹത്തെ അല്പം മറച്ചി
രുന്നു എങ്കിലും മരണവിധിയെ സമ്മതിക്കാഞ്ഞത് എന്നിയെ യേശുമരണ
ത്താൽ ഹൃദയത്തിന്മേൽ ഉള്ള മൂടൽ ചീന്തിപ്പോയിട്ടു അവനും നിക്കൊദേമ
നും (യോ.) ലോകമാനത്തെ ഉപേക്ഷിച്ചു, വെളിച്ചത്തു വരും എന്നുള്ള യേശു
മൊഴിയെ (യോ. ൩, ൨൧) ഉണ്മയാക്കി. ഈ ശവം കുലനിലത്തു തന്നെ കുഴി
ച്ചിട്ടു കളയേണ്ടതല്ല താനും എന്നു വെച്ചു യോസെഫ് ധൈൎയ്യം പുണ്ടു പി
ലാതനോടു ചോദിച്ചു, ആയവൻ വിസ്മയിച്ചു ശതാധിപനോടു മരണസമ
യത്തെ ചോദിച്ചറിഞ്ഞു (മാൎക്ക.) ശവത്തെ കൊടുപ്പിക്കയും ചെയ്തു.

സ്നേഹിതന്മാർ ഇരുവരും മടിയാതെ ചെന്നു തിരുശവത്തെ മരത്തിൽ
നിന്നിറക്കി. യോസെഫ് നേരിയ ശീലകളെ വരുത്തി (മാൎക്ക), മറ്റവൻ നൂറു
റാത്തൽ തുക്കത്തിൽ സുഗന്ധയോഗം തന്നെ കൊണ്ടുവന്നു. അതു കണ്ടിവെ
ണ്ണയും അരച്ചിട്ടുള്ള അകിലും (ചന്ദനമോ) ഇടകലൎന്നതു. എങ്ങിനെ എങ്കിലും
യഹൂദരിലേ മഹത്തുക്കൾ്ക്ക് യോഗ്യമായപ്രകാരം അവർ കൂറകളെ ചീന്തി മട
ക്കി, സുഗന്ധവൎഗ്ഗങ്ങളെ ഉള്ളിലിട്ടു, ഉടലും കൈകാലുകളും തലയും വെവ്വേ
റെ ചുറ്റി കെട്ടുകയും ചെയ്തു. ശവത്തെ മറെക്കേണ്ടതിനു യോസെഫ് താൻ
അടുക്കയുള്ള തോട്ടത്തിൽ കുറയ മുമ്പെ (യോ.) വെട്ടിച്ച കുഴി നല്ലത് എന്നു
കണ്ടു, അസ്തമാനത്തിന്മുമ്പെ സംസ്കാരം കഴിച്ചു, വലിയ പാറയെ ഉരുട്ടി വെ
ച്ചിട്ടു വാതിൽ അടച്ചു പോകയും ചെയ്തു.


* ഇതു നെഹമ്യ ൧൧, ൩൩ƒ ചൊല്ലിയ രാമത്ത് ആകുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV126.pdf/346&oldid=186566" എന്ന താളിൽനിന്ന് ശേഖരിച്ചത്