താൾ:CiXIV126.pdf/321

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

§ 149.] THE AGONY IN GETHSEMANE. 297

അത്താഴമാളികയിൽ യേശു ശീമോൻറ വീഴ്ചയെ അറിയിച്ചതല്ലാതെ
(ലൂക്ക. യോ. § ൧൪൭) നഗരം വിട്ടു ഗഥ്ശമനതോട്ടത്തേക്കുള്ള വഴിയിൽവെച്ചും
(മത്ത. മാൎക്ക.) വിശ്വസ്തരക്ഷിതാവു വീണ്ടും അവനേയും മറെറല്ലാവരേയും
ഉണൎത്തി ബുദ്ധി ചൊല്ലിയതിവ്വണ്ണം: നിങ്ങൾ എല്ലാവരും ഈ രാത്രിയിൽ
വിശ്വാസം ഇളകി എങ്കൽ ഇടറി പോകും. യഹോവ അല്ലോ തൻറെ കൂട്ടുകാ
രനായ വീരനെ അടിപ്പാൻ (ലോകാധികാരികളുടെ) വാളിനെ വിളിക്കും, അത്
ഇടയനെ വെട്ടുമ്പോൾ ആട്ടിങ്കൂട്ടം ചിതറി പോകും (ജക. ൧൩, ൭) എന്ന് എ
ഴുതി കിടക്കുന്നു. എങ്കിലും ഞാൻ ജീവിച്ചെഴുനീറ്റ ശേഷം നിങ്ങളെ പിന്നേ
യും ഒന്നിച്ചു ചേൎപ്പാൻ ഗലീലെക്ക് മുന്നടക്കും. അതിന്നു ശീമാൻ “എല്ലാവ
രും നിങ്കൽ ഇടറി പോയാലും ഞാനല്ല താനും” എന്നു ചൊല്ലിയതിന്നു യേശു
ആദിയേ അവന്റെ വീഴ്ചയെ തിട്ടമായി അറിയിച്ചപ്പോൾ “നിന്നോടു കൂടെ
മരിപ്പാനും ഞാൻ ഒരുമ്പെട്ടിരിക്കുന്നു” എന്നു പേത്രൻ പറകകൊണ്ടു മറ്റെ ശി
ഷ്യരും അപ്രകാരം തന്നെ മൊഴിഞ്ഞു, യേശു അവന്റെ വീഴ്ച അറിയിച്ചതും വ്യൎത്ഥമായിരുന്നു.

കിദ്രോനെ കടന്ന ശേഷം യേശു ബെത്ഥന്യക്ക് പോകാതെ ഉത്സവമൎയ്യാ
ദപ്രകാരം പട്ടണസമീപത്തു തന്നെ പാത്തു. ഒലീവ്‌മലയുടെ താഴ്വരയിൽ
ഗഥ്‌ശമന “(എണ്ണച്ചക്കു”) എന്ന പേരുള്ള ഒരു തോട്ടം ഉണ്ടു. അതിൽ യേശു
പലപ്പോഴും ശിഷ്യന്മാരോട് കൂടി ചെന്നതു പോലെ അന്നും പ്രവേശിച്ച ഉട
നെ ഏകനായി ഒരു ചക്കു മെതിക്കേണ്ടി വന്നു (യശ. ൬൩). അവന്ന് അ
പൂൎവ്വമായ കലക്കം സംഭവിച്ചിട്ടു, നിങ്ങൾ ഇവിടെ ഇരിപ്പിൻ, ഞാൻ അങ്ങോ
ട്ടു ചെന്നു പ്രാൎത്ഥിക്കട്ടെ എന്നു ചൊല്ലി, മൂവരെ കൂട്ടിക്കൊണ്ട് അപ്പുറം ചെ
ന്നാറെ അതിശയമുള്ള ദുഃഖവും (മാൎക്ക.) അഴിനിലയും മനസ്സിൽ അതിക്രമിച്ചു.
അപ്പോൾ അവൻ അവരോടു നിന്നുകൊണ്ടു എന്റെ ദേഹി മരണപൎയ്യന്തം
അതിദുഃഖപ്പെട്ടിരിക്കുന്നു എന്നും, ഇവിടെ പാൎത്തു കൂട ജാഗരിപ്പിൻ (മത്ത.
മാൎക്ക.), പരീക്ഷയിൽ വീഴാതെ ഇരിപ്പാൻ പ്രാൎത്ഥിപ്പിൻ (ലൂക്ക.) എന്നും പറഞ്ഞു
വേൎപിരിഞ്ഞ് ഓടി, ഒരു കല്ലേറു ദൂരമാത്രത്തിൽ എത്തി (ലൂക്ക.) നിലത്തു വീണു മു
ട്ടുകുത്തി, കഴിയുന്നതായിരുന്നാൽ ഈ മുഹൂൎത്തം തന്നിൽനിന്നു നീങ്ങി പോകേ
ണ്ടതിന്നു പ്രാൎത്ഥിച്ചു (മാൎക്ക.; യോ. ൧൨, ൨൭): അബ്ബാ പിതാവേ, നിന്നാൽ എ
ല്ലാം കഴിയുന്നതല്ലോ (മാൎക്ക.)! കഴിയുന്നു എങ്കിൽ (“നിനക്കു മനസ്സായാൽ”,
ലൂക്ക.) ഈ പാനപാത്രം എന്നിൽനിന്നു കടന്നു പോവാറാക്കേണമേ! എന്നാ
ലും എന്റെ ഇഷ്ടമല്ല നിന്റെതു അത്രെ ആകേണ്ടു!

എന്നു പ്രാൎത്ഥിച്ച ശേഷം സ്വൎഗ്ഗത്തിൽനിന്നു ഒരു ദൂതൻ അവന്നു പ്രത്യ
ക്ഷനായി ശക്തിയെ പുതുക്കി കൊടുത്തു (ലൂക്ക). ആകയാൽ യേശു മൂവരുടെ
അടുക്കെ വന്നു അവർ വിഷാദത്താൽ (ലൂക്ക.) ഉറങ്ങുന്നതു കണ്ടാറെ, ശീമോ
നേ, ഉറങ്ങുന്നുവോ (മാൎക്ക.)? നിങ്ങൾ്ക്ക് എന്നോടു കൂട ഒരു മുഹൂൎത്തം എങ്കിലും
ഉണൎന്നിരിപ്പാൻ കഴിഞ്ഞില്ലയോ (മത്ത.)? പരീക്ഷയിൽ പ്രവേശിയാതിരി
പ്പാൻ ഉണെൎന്നെഴുനീറ്റു പ്രാൎത്ഥിപ്പിൻ! ആത്മാവു മനഃപൂൎവ്വമുള്ളതു തന്നെ
ജഡം ക്ഷീണമുള്ളത് താനും (മത്ത. മാൎക്ക.).

എന്നു ചൊല്ലിയതിൽ പിന്നെ പ്രാണയാതന തിരികെ വന്നപ്പോൾ


38

"https://ml.wikisource.org/w/index.php?title=താൾ:CiXIV126.pdf/321&oldid=186541" എന്ന താളിൽനിന്ന് ശേഖരിച്ചത്