താൾ:CiXIV126.pdf/298

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

274 THE PASSION-WEEK: TUESDAY. [PART III. CHAP. IV.

നർ ആകയാൽ യവനനാമങ്ങളുള്ള ഫിലിപ്പ് അന്ത്രയാ എന്നവരോടു ചോദി
ച്ചപ്പോൾ ഇവർ യേശുവോടു ബോധിപ്പിച്ചു. ആയവൻ ഇതു പിതാവ് തന്ന
വലിയ അടയാളം എന്നു ഗ്രഹിച്ചു, താൻ ജാതികളുടെ ഇടയിൽ മഹത്വപ്പെ
ടേണ്ടുന്ന സമയം വന്നു എന്നു അറിയിച്ചു വഴിയേയും സൂചിപ്പിച്ചു. ധാന്യ
ത്തിന്റെ മണി ദ്രവിച്ചാലേ പെരിക ഫലം തരുന്നതു പോലെ ആചാൎയ്യനാ
യി പഴയ ജീവനെ ബലികഴിച്ചിട്ടല്ലാതെ പുതിയ ജീവനും രാജത്വവും വരി
കയില്ല. ഇതു വിശേഷാൽ യവനന്മാൎക്ക് പറ്റുന്ന വാക്യം. അവർ ജാതിഭാവ
ത്തിന്നു തക്കവണ്ണം മരണനിനവിനെ പോലും എത്രയും അകറ്റി ഐഹിക
മായയിൽ രസിച്ചവരാകകൊണ്ടു മരണവഴിയായിട്ടല്ലാതെ സത്യജീവൻ
വരികയില്ല എന്നു ഗ്രഹിക്കേണ്ടി ഇരുന്നു. മശീഹ മരിക്കുന്നതു പോലെ അ
വനെ ആശ്രയിപ്പാൻ പോരുന്നവരും ഐഹികജീവനെ പകെപ്പാൻ പഠി
ക്കേണം. ഇപ്രകാരം അവനെ പിഞ്ചെന്നാൽ കൎത്താവിന്റെ ഗതിയും പിതാ
വിൽനിന്നു മാനവും അവന്റെ ഭൃത്യന്മാൎക്കും ഉണ്ടാകും.

എന്നതിൻറ ശേഷം ചൊന്നിതു: ഇപ്പോൾ എന്റെ ആത്മാവ് കലങ്ങി,
പിന്നെ എന്തു പറയേണ്ടു? പിതാവേ, ഈ മുഹൂൎത്തത്തിൽനിന്നു എന്നെ ഉദ്ധ
രിക്കേണം എന്നോ? അല്ല, ഇതിന്നായിട്ടല്ലോ(മരണവേദനക്ക് തന്നെ) ഞാൻ
ഈ നാഴികയിൽ വന്നു! ഒന്നേ ഉള്ളൂ അപേക്ഷിപ്പാൻ: പിതാവേ, നിന്നാമ
ത്തെ മഹത്വപ്പെടുത്തേണമേ! എന്നാറെ പണ്ടു യൎദ്ദനിലും തിരുമലയിലും ഉ
ണ്ടായതു പോലെ ദൈവാലയത്ത് ഒരു സ്വൎഗ്ഗീയവാക്കുണ്ടായിതു: ഞാൻ
അതിനെ (അത്ഭുതക്രിയകളാലും മറ്റും) മഹത്വപ്പെടുത്തി, ഇനി (പുനരുത്ഥാനാ
ദികളാൽ) മഹത്വപ്പെടുത്തുകയും ചെയ്യും. തെരിഞ്ഞെടുത്തവൎക്ക് മാത്രം വാക്കു
കൾ തെളിഞ്ഞു വന്നു; ഉൾചെവി ഇല്ലാത്തവൎക്ക് അത് ഇടിമുഴക്കം എന്നു
തോന്നി, മദ്ധ്യമന്മാരോ ഒരു ദൂതൻ ചൊല്ലിയ രഹസ്യമായിരിക്കും എന്നു വിചാ
രിച്ചു. എന്നാൽ തനിക്കായിട്ടല്ല ജനങ്ങൾക്കും വിശേഷാൽ യവനൎക്കും വേണ്ടി
ൟ ദിവ്യസാക്ഷ്യം ഉണ്ടായി എന്നും, തന്റെ കഷ്ടമരണങ്ങളുടെ ഫലം മൂന്നു
വിധമുള്ളതു എന്നും യേശു അറിയിച്ചു. അതോ, ൧.) ലോകത്തിൻ അളവറ്റ
റ ദുഷ്ടതയും തികഞ്ഞ സ്വാമിദ്രോഹവും ക്രിസ്ത്യൻ ക്രൂശിനാലേ കേവലം വെ
ളിവാകുമാറു ഇതു ലോകത്തിന്നു മഹാവിസ്താരനാളായി ചമയുന്നു. ൨.) പഴയ
ലോകപ്രഭുവിന്നു സമ്പൂൎണ്ണ അധഃപതനമല്ലാതെ മറെറാന്നും ശേഷിക്കയില്ല.
൩.) അവന്നു പകരം നിജപ്രഭുവായ താൻ ക്രൂശാരോഹണത്താൽ രാജാസനം
ഏറി സൎവ്വരേയും പ്രജകളാക്കി വണങ്ങുമാറാക്കും.—എന്നതിനാൽ ജനങ്ങളിൽ
പിന്നെയും ചഞ്ചലഭാവം ഉണ്ടായാറെ യേശു വ്യൎത്ഥചോദ്യങ്ങൾക്കു ഉത്തരം
പറയാതെ കനിവോടെ വിഷാദിച്ചു, ഇനി കുറയ കാലമേ നിങ്ങളോടു കൂടി വെ
ളിച്ചം ഉള്ള, വെളിച്ചം ഉള്ളേടം മടിയാതെ നടന്നുകൊൾ്വിൻ ഇരുൾ നിങ്ങളോടു
എത്തി പോകാതെ ഇരിപ്പാൻ തന്നെ, ഇരുളിൽ നടക്കുന്നവൻ ലാക്കറിയാതെ
ഭ്രമിക്കേണ്ടി വരും, വെളിച്ചം ഉള്ള സമയം വെളിച്ചമക്കളായി തീരുവാൻ വെളി
ച്ചത്തിൽ വിശ്വസിപ്പിൻ എന്നു ബുദ്ധി ചൊല്ലി തന്റെ വേലയെ സമൎപ്പി
ക്കയും ചെയ്തു (യോ.).

"https://ml.wikisource.org/w/index.php?title=താൾ:CiXIV126.pdf/298&oldid=186518" എന്ന താളിൽനിന്ന് ശേഖരിച്ചത്