താൾ:CiXIV126.pdf/296

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

272 THE PASSION-WEEK: TUESDAY. [PART III. CHAP. IV.

ആകയാൽ വ്യാജക്കാരായ വൈദികപറീശന്മാരും ആയുള്ളാരേ, നിങ്ങൾ്ക്കു
അയ്യോ കഷ്ടം! ൧.) സ്വൎഗ്ഗരാജ്യത്തെ മനുഷ്യൎക്കടെച്ചു വെച്ചും മുങ്കുറികളുള്ള
പ്രാകാരത്തെ തങ്ങൾ വിട്ടു അകത്തു പ്രവേശിക്കാതെ പാൎത്തും സത്യദാഹമു
ള്ളവരെ വിരോധിച്ചും കൊണ്ടിരിക്കയാൽ തന്നെ. ൨.) നീണ്ട പ്രാൎത്ഥനകളെ
ചൊല്ലി ഭണ്ഡാരത്തിന്നു ദാനങ്ങളെ വൎദ്ധിപ്പിച്ചു വിധവമാരുടെ ഭവനങ്ങ
ളെ ഭക്ഷിക്കയാൽ അയ്യോ കഷ്ടം! ൩.) ഒരുത്തനെ മാൎഗ്ഗത്തിലാക്കുവാൻ നിങ്ങൾ
ആഴിയും ഊഴിയും ചുറ്റി നടക്കും; പിന്നെ സാധിച്ചാൽ നിങ്ങളിലും ഇരട്ടിപ്പാ
യി നരകപുത്രനാക്കുകയാൽ അയ്യോ കഷ്ടം! ൪.) ദേവാലയത്താണ് നിസ്സാരം,
ദേവാലയസ്വൎണ്ണത്താണ ഉറപ്പു എന്നും, ബലിപീഠത്താണ ഘനം ഇല്ല പീ
ഠത്തിന്മേൽ കാഴ്ചയാണ എങ്കിൽ ഒപ്പിക്കേണ്ടത് എന്നും മറ്റും വ്യാജമായി വ
കതിരിക്കയാൽ അയ്യോ കഷ്ടം! ദൈവത്തോടുള്ള സംബന്ധത്താൽ അത്രെ ആ
ണെക്ക് സാന്നിദ്ധ്യം വരികകൊണ്ടു ഏതൊരു ആണയെ എങ്കിലും കളിയാക്ക
രുതല്ലോ. ൫.) തുളസി ചീരകം മുതലായതിൽനിന്നും പതാരം കൊടുത്തും ന്യായ
വിധി കനിവു വിശ്വാസം തുടങ്ങിയുള്ള മുഖ്യതകളെ മറന്നു കൊണ്ടിരിക്കുന്ന
അതിസൂക്ഷ്മത നിമിത്തം അയ്യോ കഷ്ടം! ൬.) കിണ്ടി കിണ്ണം മുതലായതിൽ
പുറമേ ശുദ്ധിയും ഉള്ളിൽ കവൎച്ചയും സുഖഭോഗവും മുഴത്തു കാൺ്കയാൽ അ
യ്യോ കഷ്ടം! ൭.) നിങ്ങൾ പുറമേ പുണ്യഛായയും അകമേ ആത്മമരണവും
കേടും നിറഞ്ഞവരാകയാൽ അയ്യോ കഷ്ടം! ൮.) ആദിമുതൽ ദേവനിയുക്തന്മാ
രെ ദ്വേഷിച്ചും ഹിംസിച്ചും പോരുന്ന ജാതിഭാവംനിമിത്തം അയ്യോ കഷ്ടം!*
പ്രവാചകന്മാരെ കൊല്ലുന്ന യരുശലേമേ, കോഴി തന്റെ കുഞ്ഞുങ്ങളെ ചിറകി
ങ്കീഴിൽ കൂട്ടി ചേൎക്കുന്നതു പോലെ നിന്മക്കളെ ചേൎപ്പാൻ എനിക്ക് എത്ര വട്ടം
മനസ്സായിരുന്നു എങ്കിലും നിങ്ങൾ്ക്ക് മനസ്സായില്ല. ആകയാൽ നിങ്ങളുടെ ഈ
ആലയം സാന്നിദ്ധ്യം വസിക്കാതവണ്ണം പാഴായ്വിടപ്പെടും. യഹോവാനാമ
ത്തിൽ വരുന്നവൻ വാഴുക എന്നു നിങ്ങൾ ആൎക്കുവോളം എന്നെ ഇനി കാ
ണുകയും ഇല്ല (മത്ത.).

§ 143.

THE WIDOW'S MITE. THE ENQUIRING GREEKS.

വിധവയുടെ കാശും യവനരുടെ സന്ദൎശനവും.

a) The Widow's Mite. വിധവയുടെ കാശ് .

MARK XII.

41 And Jesus sat over against the treasury, and beheld
how the people cast money into the treasury: and many
that were rich cast in much.

42 And there came a certain poor widow, and she threw
in two mites, which make a farthing.

43 And he called unto him his disciples, and saith unto
them, Verily I say unto you, That this poor widow hath
cast more in, than all they which have cast into the
treasury:

44 For all they did cast in of their abundance; but she
of her want did cast in all that she had, even all her living.

LUKE XXI.

1 And he looked up, and saw the rich
men casting their gifts into the treasury.

2 And he saw also a certain poor
widow casting in thither two mites.

3 And he said, Of a truth I say
unto you, that this poor widow hath
cast in more than they all:

4 For all these have of their abun-
dance cast in unto the offerings of
God: but she of her penury hath cast
in all the living that she had.


*ഈ എട്ടാമത് ധിക്കാരം പൎവ്വതപ്രസംഗത്തിലെ എട്ടാം ധന്യവാദത്തോടു ഏകദേശം ഒത്തു വരുന്നു.
ദേവജ്ഞാനം ഹിംസകന്മാരുടെ നേരെ പറയുന്ന വിധി മീത്തൽ ലൂക്ക. ൧൧, ൪൯ (§ ൧൧൮) നോക്കുക.

"https://ml.wikisource.org/w/index.php?title=താൾ:CiXIV126.pdf/296&oldid=186516" എന്ന താളിൽനിന്ന് ശേഖരിച്ചത്