താൾ:CiXIV126.pdf/293

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

§ 141.] CONTROVERSIAL DISCOURSES IN THE TEMPLE. 269

വെച്ചത് വകതിരിച്ചു കൊടുത്തു, ദേവസാദൃശ്യവും എഴുത്തും ഉള്ള ആത്മാവിനെ
വിശേഷാൽ ദൈവത്തിൽ ഏല്പിപ്പാൻ അപേക്ഷിച്ചപ്പോൾ അവർ പിടിക്കു
ന്നതൊന്നും കാണാതെ മൌനമായ്പാൎത്തു.

പിന്നെ ചദൂക്യർ വന്നു പുനരുത്ഥാനത്തെ പരിഹസിപ്പാൻ ഭാവിച്ച
ത് ഇപ്രകാരം: ദേവരവിവാഹം (൫മോ. ൨൫, ൫) കല്പിച്ചു കിടക്കുന്നുവല്ലോ.
എന്നാൽ ഞങ്ങളിൽ ജേഷ്ഠാനുജന്മാർ എഴുവരും ക്രമത്താലെ ഒരു സ്ത്രീക്ക് ഭ
ൎത്താക്കന്മാരായ്വന്നും കഴിഞ്ഞുപോയും ഇരിക്കുന്നു. പുനരുത്ഥാനത്തിൽ അവൾ
ആൎക്കാകും എന്നു ചോദിച്ചാറെ കൎത്താവ് ഖണ്ഡിച്ചു പറഞ്ഞിതു: നിങ്ങൾ തി
രുവെഴുത്തും ദേവശക്തിയും അറിയായ്കയാൽ വഴിപിഴെച്ചുഴലുന്നു (വേദസാരം
അറിയാഞ്ഞാൽ ദൈവം ശക്തിയില്ലാത്ത വസ്തുവായി തോന്നും; ദൈവത്തി
ന്റെ ഉയിൎപ്പിക്കുന്ന ശക്തി മനസ്സിൽ അനുഭവമായി വന്നിട്ടല്ലാതെ വേദം
തെളിഞ്ഞു ബോധിക്കയും ഇല്ല എന്നിങ്ങിനെ രണ്ടിന്റെ സംബന്ധം). പുന
രുത്ഥാനത്തിന്റെ വസ്തതയാവിത്, പുതിയ ലോകത്തിന്റെ അംശക്കാരാവാൻ
യോഗ്യതയുള്ള ഉയിൎപ്പിൻ മക്കൾ (ലൂക്ക.) ദൂതസാദൃശ്യവും ദേവപുത്രത്വവും
ഉള്ളവരാകയാൽ വിവാഹപ്രസവമരണാദിഭേദങ്ങളില്ലാത്തവരായ്വാഴും. ഈ ഉ
പദേശത്തെ മോശയും വെളിവാക്കി എന്ന ഓൎമ്മ ഇല്ലയോ (൨മോ. ൩, ൬)?
ദൈവം ജീവനുള്ളവനാകകൊണ്ടു ജീവനുള്ളവരെ സൃഷ്ടിപ്പാനും ജീവനോടെ
രക്ഷിപ്പാനും പിന്നേയും ഉയിൎപ്പിപ്പാനും ശക്തനാകുന്നു. അവൻ താൻ നിത്യ
കറാർ ഉറപ്പിച്ചു, അബ്രഹാം ഇഛ്ശാക്ക് യാക്കോബ് എന്നവരുടെ ദൈവം എ
ന്നു പറകയാൽ അവൻ അവൎക്കായും അവർ അവന്നായും നിത്യം ജീവിച്ചി
രിക്കുന്നു സ്പഷ്ടം; അത്രയുമല്ല ചത്തവർ എല്ലാവരും അവന്നായി ജീവിച്ചിരി
ക്കുന്നു (ലൂക്ക.). എന്നു കേട്ടാറെ ജനങ്ങൾ അതിശയിച്ചു (മത്ത.), വൈദികരും
ഗുരോ നീ നന്നായി ചൊല്ലി എന്നു സമ്മതിച്ചു പറഞ്ഞു, ചദൂക്യർ ചോദിപ്പാൻ
തുനിയാതെ പോകയും ചെയ്തു (ലൂക്ക.).

(മത്ത. മാൎക്ക.) ചദൂക്യരുടെ പരാജയത്താൽ പറീശർ ഒരു വിധമായി സ
ന്തോഷിച്ചു (മാൎക്ക.) കൂടി വിചാരിച്ചിട്ടു അവരിൽ ഒരു വൈദികൻ ധൎമ്മവെപ്പു
കളിൽ മുഖ്യമായത് എന്തു എന്നു ചോദിച്ചു. യേശു മുമ്പെ ഗലീലയിൽ
വെച്ച് ഒരു വൈദികനോടു പറഞ്ഞതു (ലൂക്ക. ൧൦, ൨൫) പിന്നെയും അരുളി
ച്ചെയ്തു. ഇസ്രയേലേ, കേൾക്ക, നിൻ ദൈവമായ യഹോവ ഏകകൎത്താവാകു
ന്നു (മാൎക്ക.); അവനെ സൎവ്വാത്മനാ സകല കരണശക്തികളാലും സ്നേഹിക്കു
ന്നത് ഒന്നാമതും വലുതും ആയ കല്പന തന്നെ. കൂട്ടുകാരനെ നിന്നെ പോ
ലെ തന്നെ സ്നേഹിക്ക എന്നുള്ള രണ്ടാമതും അതിനോടു സമം. ഈ രണ്ടിന്നും
മേല്പട്ടത് ഒന്നും ഇല്ല (മാൎക്ക.), ദൈവത്തിൻറെ സകല വെളിപ്പാടുകളും ഇ
തിൽ തന്നെ അടങ്ങി ഇരിക്കുന്നു (മത്ത.). എന്നതു കേട്ടാറെ വൈദികൻ ഇ
ത് സാരവാക്ക് എന്നും, സാക്ഷാൽ ഈ മൊഴി സകല ബലിവെപ്പുകളിലും വി
ശേഷം എന്നും പക്ഷപാതം ഒഴിച്ചു ബുദ്ധിയോടെ ചൊല്ലിയപ്പോൾ നീ ദൈ
വരാജ്യത്തിന്നു ദൂരസ്ഥനല്ല എന്നു യേശു പറഞ്ഞു (മാൎക്ക.).

പിന്നെ ശത്രുക്കൾ മടുത്തു കൂടി നില്ക്കുമ്പോൾ തന്നെ യേശു എതിരെ
ഒരു വാക്കു ചോദിച്ചു. മശീഹ ആരുടെ പുത്രൻ എന്നു കേട്ടാറെ ദാവിദിന്റെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV126.pdf/293&oldid=186513" എന്ന താളിൽനിന്ന് ശേഖരിച്ചത്