താൾ:CiXIV126.pdf/286

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

262 THE PASSION-WEEK: MONDAY [PART III. CHAP. IV.

ലാജർ തുടങ്ങിയുള്ളവരിൽ ചെയ്തു അതിശയങ്ങളെ വൎണ്ണിച്ചു പാടി (യോ.),
തങ്ങളും കാരണം നല്ലവണ്ണം അറിയാതെ പെന്തകൊസ്തസമമായ പരവശ
തയെ കാണിക്കയും ചെയ്തു.

(ലൂക്ക.) ആയത് പറീശന്മാൎക്ക് അസഹ്യമായി തോന്നിയപ്പോൾ യേശു
യഹൂദകല്പനെക്കും രോമന്യായത്തിന്നും ഈ സ്വൎഗ്ഗീയ ഘോഷത്താൽ ലംഘ
നം ഇല്ല എന്നറിഞ്ഞു, ഇവർ മിണ്ടാതെ ഇരുന്നാൽ കല്ലുകൾ ആൎപ്പാൻ തുട
ങ്ങും എന്നു ചൊല്ലി ഹബക്കുക്ക് (൨, ൧൧) ബാബലെ കുറിച്ചു പ്രവചിച്ചതി
നെ ഓൎമ്മ വരുത്തി. ആ ഗുരുക്കന്മാർ ഇസ്രയേലിൽ ദേവസ്തുതിയെ ഒടുക്കിയ
പ്പോൾ ദേവാലയം കോട്ട വീടുകളും മുഴങ്ങി ഇടിഞ്ഞു വീഴുന്ന ഓശയാൽ യ
ഹോവാനാമത്തിന്നു പുതിയ മഹത്വം സംഭവിച്ചിട്ടുണ്ടല്ലോ. ഇപ്രകാരം താഴ്മ
യുള്ള രാജാവു മലയിൽനിന്നു ഇറങ്ങി ചിയോൻപുത്രിയുടെ ശോഭ കാണു
മ്പോൾ പൊട്ടിക്കരഞ്ഞു, ഹാ നിന്റെ സമാധാനത്തിന്നുള്ളതു ഇന്നു എങ്കി
ലും ഈ നിന്റെ കല്യാണദിവസത്തിൽ തന്നെ ബോധിച്ചു എങ്കിൽ കൊ
ള്ളായിരുന്നു! എങ്കിലും അതു നിണക്ക് മറഞ്ഞിരിക്കുന്നു. ആകയാൽ ശത്രുക്കൾ
നിന്നെ വളഞ്ഞു നാലു പുറവും നിരോധിച്ചു വലെച്ചു നിന്നെയും മക്കളേയും
നിഗ്രഹിച്ചു ഒരു കല്ലും മറുകല്ലിന്മേൽ നില്ക്കാതെ ആക്കി വെക്കും; നിന്നെ ദ
ൎശിച്ചു വന്ന കാലത്തെ അറിയാത്തതിനാൽ ഇതു നിണക്ക് വരും എന്നു ചൊ
ല്ലി ഗഥശമനയോളം ഇറങ്ങി കിദ്രോൻതോടു കടന്നു നഗരത്തിൽ കയറി ചെ
ല്ലുകയും ചെയ്തു.

(മത്ത.) അപ്പോൾ നഗരം എല്ലാം കുലുങ്ങി പലരും ക്രുദ്ധിച്ചും പരിഹസി
ച്ചും “ഇത് ആർ” എന്നു ചോദിച്ചാറെ ആശ്രിതന്മാർ സന്തോഷഭാവം അല്പം
ശമിച്ചു, മശീഹ എന്നല്ല നചറത്ത് പ്രവാചകൻ എന്നത്രെ ഉത്തരം പറഞ്ഞു.
വിശേഷിച്ചു പറീശർ ഈ ഘോഷം എല്ലാം കേട്ടിട്ടു സങ്കടപ്പെട്ടു, ഒന്നും ഫലി
ക്കുന്നില്ലല്ലോ, ലോകം മുഴുവനും അവന്റെ പിന്നാലെ ആയി എന്നു ചൊല്ലി
മടുത്തു പോകയും ചെയ്തു (യോ.). യേശുവോ നേരെ ദേവാലയത്തിൽ ചെ
ന്നു രാജാചാൎയ്യനായി എല്ലാം ചുറ്റും നോക്കി മിണ്ടാതെ പരീക്ഷ കഴിച്ചു; രാ
ത്രി ആയാറെ പന്തിരുവരെ മാത്രം കൂട്ടിക്കൊണ്ടു ബെത്ഥന്യക്ക് മടങ്ങി പോ
കയും ചെയ്തു (മാൎക്ക.).

§ 139.

THE FIG TREE CURSED. CHRIST THE LORD OF THE TEMPLE.

(Monday, 3rd April. തിങ്കളാഴ്ച, ഏപ്രിൽ ൩)

അത്തിമരശാപവും ദേവാലയത്തിൽ വ്യാപരിച്ചതും.

a) The batten fig tree cursed. കായ്കാത്ത അത്തിമരത്തെ ശപിച്ചതു.

MATT. XXI.

18 Now in the morning as he re-
returned into the city, he hungered.

19 And when he saw a fig tree in
the way, he came to it. and found
nothing theeon, but leaves only, and
said unto it, Let no fruit grow on
thee henceforward for ever. And
presently the fig tree withered away.

MARK XI.

12 And on the morrow, when they were come from Bethany,
he was hungry:

13 And seeing a fig tree far of having leaves, he came,
if haply he might find any thing thereon: and when he
came to it, he found nothing but leaves; for the time of
figs was not yet.

14 And Jesus answered and said unto it, No man eat fruit
of thee hereafter for ever. And his disciples heard it.

"https://ml.wikisource.org/w/index.php?title=താൾ:CiXIV126.pdf/286&oldid=186506" എന്ന താളിൽനിന്ന് ശേഖരിച്ചത്