താൾ:CiXIV126.pdf/277

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

§ 133.] THE DANGERS OF RICHES. 253

എല്ലാം വിറ്റു ദരിദ്രൎക്ക് കൊടുക്ക, എന്നാൽ സ്വൎഗ്ഗത്തിൽനിക്ഷേപം ലഭിക്കും; പി
ന്നെ ക്രൂശ്എടുത്തു (മാൎക്ക.) എന്റെ പിന്നാലെ വരിക. എന്നതുകൊണ്ടു തന്നെ
ത്താൻ അറിഞ്ഞു മനസ്സ് തിരിവാൻ വഴികാട്ടിയതിന്റെ ഫലം എന്തെന്നാൽ,
ബാല്യക്കാരൻ ധനസമൃദ്ധിയാൽ ഒന്നാം കല്പനെക്കും കൂടെ ഭേദം വന്നു എന്നു
ഊഹിച്ചു തുടങ്ങി വിഷാദിച്ചു വിട്ടു പോകയും ചെയ്തു.

അതുകൊണ്ടു ശിഷ്യർ തങ്ങളെ തന്നെ പരീക്ഷിപ്പാൻ നല്ല പാങ്ങ് എ
ന്നു കൎത്താവ് അറിഞ്ഞു അവരെ ചുററും നോക്കി, സമ്പത്തുള്ളവർ ദേവ
രാജ്യത്തിൽ കടപ്പാൻ എത്ര വൈഷമ്യം എന്നും, അവർ കേട്ടതിശയിച്ചപ്പോൾ
സമ്പത്തിൽ ആശ്രയിക്കുന്നവൎക്ക് (മാൎക്ക.) എത്ര വൈഷമ്യം എന്നും പറഞ്ഞു,
സമ്പത്തുള്ളതിനാൽ അതിൽ ആശ്രയിച്ചു പോവാനും മനസ്സു ചെല്ലും എന്നു
സൂചിപ്പിച്ചു. ദേവരാജ്യത്തിന്റെ വാതിൽ സുചിക്കുഴപോലെ ഉള്ളതു. ധന
വാന്മാർ സമ്പത്തും നിത്യവിചാരവും ആകുന്ന വഞ്ചുമടു ഭരിക്കുകയാൽ ഒട്ടകം
പോലെ ആകുന്നു; പിന്നെ അകമ്പൂകുവാൻ പരാധീനം ഉണ്ടല്ലോ. എന്നതു
കേട്ടു ശിഷ്യർ തങ്ങളിലും ഒട്ടകഭാവം നിനെച്ചു അധികം ഭ്രമിച്ചു, ഇനി രക്ഷ
പ്പെടുവാൻ ആൎക്കു കഴിയും എന്നു തങ്ങളിൽ പറഞ്ഞു. യേശുവും അവരെ നോ
ക്കി, അതു മനുഷ്യരാൽ അസാദ്ധ്യം ദൈവത്താൽ അസാദ്ധ്യം അല്ല, ഒട്ടകം
പോലെ ഉള്ളവരെ ക്രൂശിന്റെ അഭ്യാസത്താൽ ചരടുപ്രമാണമാക്കുവാനും
ദൈവത്തിന്നു കഴിയും എന്നു ചൊല്ലി ആശ്വസിപ്പിച്ചു.

ഇതു തങ്ങൾ്ക്കും പറ്റുന്ന ഉപമ എന്നു ശീമോൻ ഗ്രഹിച്ചു, എങ്ങിനെ ആ
യാലും ഞങ്ങൾ സകലവും വിട്ടു നിന്നെ അനുഗമിച്ചുവല്ലോ എന്നാൽ എ
ന്തു കിട്ടും (മത്ത.) എന്നു ചൊല്ലിയതിന്നു ലോകത്തിന്റെ പുനൎജ്ജനനത്തിൽ
മനുഷ്യപുത്രൻ സിംഹാസനത്തിന്മേൽ ഇരിക്കുന്ന സമയം നിങ്ങളും ദേവ
ജാതിയുടെ ൧൨ ഗോത്രങ്ങൾ്ക്കും നായകന്മാരായി വാഴും (മത്ത.; ലൂക്ക, ൨൨, ൨൮ƒƒ;
അറി. ൨൧, ൧൨). എന്നുള്ള ഉത്തരം അല്ലാതെ ഈ ലോകത്തിൽ യേശുനാമം
നിമിത്തം വല്ലതും ഉപേക്ഷിച്ചാൽ അതു തന്നെ ഇഹത്തിൽ ഉപദ്രവങ്ങളോടു
കൂടെ നൂറിരട്ടിച്ചു കിട്ടും, പരത്തിൽ നിത്യജീവൻ ഉണ്ടാകയും ചെയ്യും എന്ന് എ
ല്ലാ ശിഷ്യന്മാൎക്കും പറഞ്ഞു കൊടുത്തു. അതിൽ ഒരു വിശേഷം ഉണ്ടു: അഛ്ശനു
പകരം അഛ്ശന്മാർ കിട്ടും എന്നല്ല (മത്ത. ൨൩, ൯), ഭാൎയ്യക്ക് പകരം ഭാൎയ്യമാർ
കിട്ടും എന്നും അല്ല പറഞ്ഞത്; വീട്ടിന്നു പകരം വീടുകളും, അമ്മമാർ സഹോദരർ
പലരും, നൂറോളം ആത്മപുത്രരും, ദേവവേല നടക്കുന്ന നിലങ്ങളും മറ്റും ലഭി
ക്കും. “സകലവും നിങ്ങൾ്ക്കുള്ളതല്ലോ” (൧കൊ. ൩, ൨൨) എന്ന വചനപ്രകാ
രം തന്നെ (മാൎക്ക).

എങ്കിലും മുമ്പർ പലരും വിശ്വാസവഴിയെ വിട്ടു കൂലിയെ എണ്ണി വിഷാ
ദിച്ച് അസൂയപ്പെട്ടു പിമ്പരായും, പിമ്പർ കരുണയിൽ മുറ്റും ആശ്രയിച്ചു
മുമ്പരായും തീരുന്ന പ്രകാരത്തെ പറമ്പിലേ പണിക്കാരുടെ കൂലിവിവരത്താൽ
(ഭാ. ൯൨) കാട്ടിയതു (മത്ത).

"https://ml.wikisource.org/w/index.php?title=താൾ:CiXIV126.pdf/277&oldid=186497" എന്ന താളിൽനിന്ന് ശേഖരിച്ചത്