താൾ:CiXIV126.pdf/274

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

250 THE LAST THREE MONTHS' MINISTRY. [PART III. CHAP. III.

ആദാമിന്റെവായാൽ അരുളിച്ചെയ്യുന്നിതു:അമ്മയഛ്ശന്മാരോടുള്ള ചേൎച്ചയേക്കാ
ളും വിവാഹസംബന്ധത്തിന്നത്രെ വൈഭവം ഏറിയതു. അതു ബഹുഭാൎയ്യതയാ
യിട്ടല്ല, ഇരുവൎക്ക് മാത്രമേ ഒരു ജഡമായ്ചമവാൻ ദിവ്യകല്പന ഉള്ളു. ഇപ്രകാ
രം ദൈവം പിണച്ചത് മനുഷ്യൻ വേർപിരിക്കരുത്; എന്നിങ്ങിനെ വിവാഹ
ത്തിൻറ മൂലവാക്യം (മത്ത. മാൎക്ക.).

അതിന്നു പറീശർ കൌശലം വിചാരിച്ചു, ഉപേക്ഷണ ചീട്ടിന്റെ സം
ഗതി മോശയിൽ കല്പിച്ചു കിടക്കുന്നുവല്ലോ, അത് എങ്ങിനെ എന്നു ചോദി
ച്ചാറെ അതു കല്പന അല്ല, മോശയുടെ മുമ്പിൽ ഹൃദയകാഠിന്യത്താൽ ഉണ്ടായ
മൎയ്യാദകൾ പലതും ഉണ്ടു (൧ മോ. ൪, ൧൯; ൬, ൨); അതിൽ ചിലതു മോശ ഒരു
വിധമായി അനുവദിച്ചു സത്യം (൫മോ. ൨൪) എങ്കിലും മേൽ വിവരിച്ച ദിവ്യാവ
സ്ഥയേയും കൂടെ അവൻ എഴുതി ചൊല്ലുന്നുവല്ലോ. ആകയാൽ ഇതത്രെ പ്ര
മാണം (മത്ത. മാൎക്ക.).

ദേവരാജ്യത്തിലേ വ്യവസ്ഥയോ, വ്യഭിചാരം നിമിത്തം അല്ലാതെ ആ
രെങ്കിലും ഭാൎയ്യയെ ഉപേക്ഷിച്ചാലും മറ്റൊരുത്തിയെ കെട്ടിയാലും വ്യഭിചാരം
ചെയ്കയും ചെയ്യിക്കയും ഉണ്ടു. അപ്രകാരം ഉപേക്ഷിച്ചവളെ കെട്ടുന്നവനും
വ്യഭിചാരി ആയ്തീൎന്നു (മത്താ. മാൎക്ക.). ഭൎത്താവെ വിട്ടു അന്യനെ കെട്ടുന്നവളും
വ്യഭിചാരം ചെയ്യുന്നു (മാൎക്ക.). ആകയാൽ ഉപേക്ഷിക്കുന്നതിനാൽ മാത്രമല്ല
ഉപേക്ഷിച്ചതിന്റെ ശേഷം കെട്ടുന്നതിനാൽ തന്നെ വിശേഷദോഷം സംഭ
വിക്കുന്നു. എന്നതിൽ പിന്നെ വീട്ടിൽ എത്തിയപ്പോൾ ശിഷ്യന്മാർ അതിന്നി
മിത്തം ചോദിച്ചു, വിവാഹന്യായം ഇങ്ങിനെ ആയാൽ കെട്ടാതെ ഇരിക്ക നല്ലൂ
എന്നു പറഞ്ഞപ്പോൾ യേശു ഉരെച്ചിതു: ദേവവരത്താൽ ആല്ലാതെ വിവാ
ഹന്യായത്തെ ഗ്രഹിക്കുമാറില്ല. വിവാഹം ഇല്ലാതെ കഴിപ്പാൻ മൂന്നു വഴി ഉ
ണ്ടു. ചിലരുടെ ജനനകാലത്തും ദേഹിദേഹങ്ങളുടെ അവസ്ഥാവിശേഷത്താൽ
മുടക്കം വരുന്നു. മറ്റേ ചിലൎക്ക് കെട്ടുവാൻ സംഗതി വരാത്തതു മാനുഷനി
ഷേധത്താൽ തന്നെ. പിന്നെയും ചിലർ ദേവരാജ്യം നിമിത്തം വിവാഹം ഇ
ല്ലാതെ ഇരിക്കുന്നു (ഭാൎയ്യ ഉള്ളവർ എങ്കിലും രാജ്യത്തിന്റെ യുദ്ധയാത്രാകഷ്ട
ങ്ങൾ നിമിത്തം ഇല്ലാത്തവരായി നടക്കുന്നവർ ൟ മൂന്നാം പക്ഷത്തിൽ കൂടും
൧കൊ. ൭, ൨൯). ആകയാൽ ദൈവരാജ്യത്തിലുള്ളവൎക്ക് വിവാഹം ശുദ്ധമാകേ
ണ്ടതിന്നു ഒരു പ്രകാരത്തിലു ള്ള സന്യാസവും ഷണ്ഡത്വവും ആവശ്യം ത
ന്നെ (മത്ത.).

§ 132.

JESUS BLESSES LITTLE CHILDREN.

ശിശുക്കളെ അനുഗ്രഹിച്ചതു.

MATT. XIX.

13 Then were there
brought unto him little
children, that he
should put this hands
on them, and pray: and
the disciples rebuked
them.

MARK X.

13 And they brought young children
to him, that he should touch them; and
his disciples rebuked those that brought
them.

14 But when Jesus saw it, he was
much displeased, and said unto them,
Suffer the little children to come unto me,

LUKE XVIII.

15 And they brought unto
him also infants, that he
would touch them: but when
his disciples saw it, they re-
buked them.

16 But Jesus called them
unto him, and said, Suffer

"https://ml.wikisource.org/w/index.php?title=താൾ:CiXIV126.pdf/274&oldid=186494" എന്ന താളിൽനിന്ന് ശേഖരിച്ചത്