താൾ:CiXIV126.pdf/255

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

§118.] WOES DENOUNCED AGAINST THE PHARISEES AND SCRIBES. 231

Luke XI.

was shed from the foundation of the world,
may be required of this generation;

51 From the blood of Abel unto the blood of
Zacharias, which perished between the altar
and the temple: verily I say unto you, It shall
be required of this generation.

52 Woe unto you, lawyers! for ye have taken
away the key of knowledge: ye entered not in

yourselves, and them that were entering in ye
hindered.

53 And as he said these things unto them,
the scribes and the Pharisees began to urge
him vehemently, and to provoke him to speak
of many things:

54 Laying wait for him, and seeking to catch
something out of his mouth, that they might
accuse him.

യേശു ഒരു ദിവസം പുരുഷാരത്തോടു സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ
തന്നെ ഒരു പറീശൻ ഉപായം വിചാരിച്ചിട്ടു അടുക്കെ എന്റെ ഭവനത്തിൽ
ചെന്നു കത്തൽ അടക്കാം എന്നു ചൊല്ലി വീട്ടിൽ വരുത്തുകയും ചെയ്തു. ശത്രു
ക്കൾ ഒറ്റു നോക്കുന്നതു യേശു അറിഞ്ഞു സ്നാനം ചെയ്യാതെ ഉടനെ ഇരുന്നു.
ഒർ അപ്പം മാത്രം തിന്നാലും മുമ്പെ കൈകളെ നരിയാണിയോളവും, തിന്നതിൽ
പിന്നെ നരിയാണി തൊട്ടു വിരലോളവും കഴുകേണം എന്നു മൂപ്പന്മാരുടെ വെ
പ്പു തന്നെ. ആകയാൽ പറീശൻ ഭ്രമിച്ചപ്പോൾ യേശു ഉള്ളം തുറന്നു ശാസി
പ്പാൻ തുടങ്ങി. കിണ്ണം കിണ്ടി മുതലായ്തിന്റെ പുറം നിങ്ങൾ ശുദ്ധമാക്കു
ന്നു, അതിന്റെ ഉള്ളിൽ കവൎച്ചയും ചതിയും നിറഞ്ഞതു. അജ്ഞന്മാരേ, പുറം ഉ
ണ്ടാക്കിയവൻ അകവും ഉണ്ടാക്കിയില്ലയോ? ഉള്ളിൽ ആക്കിയ കവൎച്ചയെ കൊ
ടുത്തു വിട്ടാലെ ഇരുപുറവും ശുദ്ധി വരും. പറീശരേ, നിങ്ങൾ്ക്ക് ഹാ കഷ്ടം! തുള
സിചീരകങ്ങളിൽ പോലും പതാരം കൊടുത്തു നിങ്ങൾ ന്യായവിധിയും ദേവസ്നേ
ഹവും വിട്ടു കളയുന്നു. ഇവ ചെയ്കയും അവ ഒഴിക്കാതെ ഇരിക്കയും വേണ്ടിയ
തല്ലോ. പള്ളികളിൽ മുഖ്യാസനവും അങ്ങാടികളിൽ വന്ദനവും ആഗ്രഹിക്ക
യാൽ നിങ്ങൾ്ക്കു ഹാ കഷ്ടം! മനുഷ്യൎക്കറിയാതെ തീണ്ടൽ വരുത്തുന്ന ശ്മശാന
സ്ഥലങ്ങൾ്ക്കു ഒത്തവർ ആകയാൽ നിങ്ങൾക്ക് ഹാ കഷ്ടം! ഈ മൂന്നു ധിക്കാര
വും കേട്ടാറെ വെപ്പുകളെ ആക്ഷേപിച്ചതിന്നിമിത്തം ഒ രു വൈദികൻ കോ
പിച്ചു. ഈ വാക്കിനാൽ ഞങ്ങളേയും നിന്ദിക്കുന്നു എന്നു പറഞ്ഞു. യേശുവും
അതു സമ്മതിച്ചു, നിങ്ങൾ തൊടാതെ കണ്ടുള്ള അസഹ്യഭാരങ്ങളെ സാധുക്ക
ളിൽ ചുമത്തുന്നത് കൊണ്ടും പൂൎവ്വന്മാർ കൊന്നിട്ടുള്ള പ്രവാചകന്മാൎക്ക് കല്ലറ
കളെ കെട്ടുന്നതു കൊണ്ടും നിങ്ങൾ്ക്കും ഹാ കഷ്ടം! എന്നു പറഞ്ഞു. മുമ്പേത്തവർ
അവരെ കൊന്നു നീക്കിയതും, നിങ്ങൾ അവരെ കാഴ്ചെക്കായി മാനിക്കുമ്പോൾ
അവരുടെ വാക്കും എഴുത്തുകളും വ്യാഖ്യാനങ്ങളിൽ മൂടി വെച്ചു മറചെയ്യുന്നതും
ഒരേ ക്രിയ തന്നെ. ആകയാൽ ദേവജ്ഞാനത്തിന്റെ നിത്യാഭിപ്രായം ഇത
ത്രെ: ഇസ്രയേലിന്നു ദൂതന്മാരേയും പ്രവാചകരേയും അയക്കും; അവരെ ഹിം
സിക്കയും കൊല്ലുകയും ചെയ്കയാൽ ഹാബൈൽ മുതൽ ജകൎയ്യ* പൎയ്യന്തം ഉള്ള
സകല ദേവദാസന്മാരുടെ രക്തവും അവരിൽ ശ്രഷ്ഠനെ കൊല്ലവാനിരിക്കു
ന്ന ഈ കരുന്തലയോടു ചോദിക്കപ്പെടും. സത്യരാജ്യത്തിൽ നിങ്ങൾ പ്രവേശി
ക്കാതെ പ്രവേശിപ്പാൻ ഭാവിക്കുന്നവരെ മുടക്കി ജ്ഞാനത്തിന്റെ താക്കോലെ


* ഇത് ആർ എന്നാൽ ൨ നാള. ൨൪, ൩൦ പറഞ്ഞവനത്രെ ഇതു വേദ ചരിത്രത്തിൽ കാണുന്ന സാ
ക്ഷി മരണങ്ങളിൽ ഒടുക്കത്തേത് അവൻ ബറക്യയുടെ മകൻ എന്നു (മത്ത. ൨൩, ൩൫) കേൾക്കുന്നതി
നാൽ കുറയ വൈഷമ്യം ജനിക്കുന്നു അവൻ യോയദാവിൻ പുത്രൻ എന്നും ഉണ്ടല്ലോ മറ്റൊരു ജകൎയ്യ
ബറക്യയുടെ പുത്രൻ തന്നെ (ജക. ൧, ൧) അവൻ മരണവൎത്തമാനം ഒന്നും അറിയുന്നില്ല.

"https://ml.wikisource.org/w/index.php?title=താൾ:CiXIV126.pdf/255&oldid=186474" എന്ന താളിൽനിന്ന് ശേഖരിച്ചത്