താൾ:CiXIV126.pdf/250

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

226 THE CLOSE OF THE GALILEAN MINISTRY. [PART III. CHAP. II.

ആ ഉണ്ടായതിൻറ സാരം ഒന്നും അറിയാതെ ഒരു വൈദികൻ നിത്യ
ജീവനെ കിട്ടുവാൻ എന്തു വേണം എന്നു പെട്ടെന്നു ചോദിച്ചുകൊണ്ടു ഗുരു
വെ പരീക്ഷിപ്പാൻ തുനിഞ്ഞു. യേശു അവനെ ധൎമ്മഗ്രന്ഥത്തിലും യഹൂദർ
കെട്ടുന്ന ഓൎമ്മപ്പടങ്ങളിലും എഴുതിയതിനെ വായിപ്പിച്ചപ്പോൾ (൫മോ. ൬, ൫ƒƒ.
൩ മോ. ൧൯, ൧൮) ആയാൾ ദേവസ്നേഹമാകുന്ന ധൎമ്മസാരത്തെ അറിയുന്ന
വനായി കണ്ടു എങ്കിലും കൎത്താവ് അവനോട് ഇതു ചെയ്തേ ജീവിക്കാവു എ
ന്നു ചൊല്ലിയപ്പോൾ അവൻ പക്ഷെ ശമൎയ്യരോടുള്ള സമ്പൎക്കത്തെ സൂചി
പ്പിച്ചു, എല്ലാവനും കൂട്ടുകാരനല്ലല്ലോ എന്ന് ഒരു ഭാവം കാട്ടി. ആയതിനെ യേ
ശു പിടിച്ചു കഥയായിട്ടോ ഉപമയായിട്ടോ കനിവുള്ള ശമൎയ്യൻറെ വൃത്താന്ത
ത്തെ (§ ൩൦) അറിയിച്ചു, പരന്മാരിലേ സ്നേഹം ഇന്നത് എന്നും, ജാതിയും
സ്ഥാനവും അല്ല സേവെക്കുള്ള മുതിൎച്ച തന്നെ സ്നേഹത്തിന്റെ സാരം എ
ന്നും കാണിക്കയും ചെയ്തു (ലൂക്ക.).

§ 115.

JESUS AT BETHANY. THE ONE THING NEEDFUL.

ഒന്നേ ആവശ്യമുള്ളൂ എന്നു ബെഥന്യയിൽ ഉരച്ചതു.

LUKE X.

38 Now it came to pass, as they went, that
he entered into a certain village and a certain
woman named Martha received him into her
house.

39 And she had a sister called Mary, which
also sat at Jesus' feet, and heard his word.

40 But Martha was cumbered about much
serving, and came to him, and said, Lord, dost

thou not care that my sister hath left me to
servo alone? bid her therefore that she help me.

41 And Jesus answered and said unto her,
Martha, Martha, thou art careful and troubled
about many things:

42 But one thing is needful: and Mary hath
chosen that good part, which shall not be taken
away from her.

അനന്തരം യേശു തെക്കോട്ടുള്ള യാത്രയെ തികെച്ചു യരുശലേമിൽനിന്നു
൨ നാഴിക (യോ. ൧൧, ൧൮) ദൂരമുള്ള ബെഥന്യ (“താഴിടം”) എന്ന ഗ്രാമത്തിൽ
എത്തി, “യജമാനിച്ചി” എന്ന് അൎത്ഥമു ള്ള മൎത്ഥയുടെ വീട്ടിൽ പ്രവേശിക്ക
യും ചെയ്തു. അവൾ പക്ഷേ കുഷ്ഠരോഗിയായ ശീമോന്റെ വിധവ തന്നെ
(മത്ത. ൨൬, ൬). ലാജർ എന്ന സഹോദരനും അവിടെ ഉണ്ടു. ആ കുഡുംബ
ത്തോടു യേശുവിന്നു ഉണ്ടായ മമത ആരംഭിച്ചത് എപ്പോളെന്നു അറിയുന്നി
ല്ല. എന്നാൽ യേശുവിനെ കണ്ടിട്ടു അനുജയായ മറിയ തന്റെ വേലയെ
വിട്ടു യേശുകാല്ക്കൽ ഇരുന്നു ഗുരുവചനം കേട്ടു വീടും ലോകവും മറ്റും മറന്ന
പ്പോൾ മൎത്ഥ അതിഥിസല്ക്കാരത്തിന്നായി വളരെ കഷ്ടിച്ചു മുഷിഞ്ഞാറെ അ
നുജയുടെ മടിവിനെ ശാസിക്കേണം എന്നു കൎത്താവോടു പറഞ്ഞു. അപ്പോൾ
അവൻ മൎത്ഥേ മൎത്ഥേ, നീ പലതിന്നായിട്ടും കരുതി ക്ലേശിക്കുന്നു, ഒന്നേ ആവ
ശ്യം ഉള്ളു (ഏകഗതിയെ ഏകാഗ്രതയോടെ നോക്കുന്ന മനസ്സത്രെ); ഇതിനെ
മറിയ തന്റെ അംശമായി വരിച്ചത് അവളിൽനിന്ന് എടുക്കപ്പെടുകയില്ല എ
ന്നു പറഞ്ഞു. ഇവരിൽ ജ്യേഷു യേശുവെ സ്നേഹിച്ചു നാനാപ്രവൃത്തിയാൽ
സേവിക്കുന്നവൾ എങ്കിലും ഈ മറിയ ശിഷ്യന്മാരിൽ ഏറ്റവും ശ്ലാഘ്യ തന്നെ.
അവളിൽ യഹൂദഭാവവും ഇവളിൽ ക്രിസ്തീയഭാവവും ഏറെ കാന്നുന്നു. പ്രവൃ

"https://ml.wikisource.org/w/index.php?title=താൾ:CiXIV126.pdf/250&oldid=186469" എന്ന താളിൽനിന്ന് ശേഖരിച്ചത്