താൾ:CiXIV126.pdf/248

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

224 THE CLOSE OF THE GALILEAN MINISTRY. [PART III. CHAP. II.

Luke X.

19 Behold, I give unto you power to tread
on serpents and scorpions, and over all the
power of the enemy; and nothing shall by
any means hurt you.

20 Notwithstanding in this rejoice not, that
the spirits are subject unto you; but rather re-
joice, because your names are written in heaven.

21 In that hour Jesus rejoiced in spirit, and
said, I thank thee, O Father, Lord of heaven
and earth, that thou hast hid these things from
the wise and prudent, and hast revealed them
unto babes: even so, Father; for so it seemed
good in thy sight.

22 All things are delivered to me of my Father:
and no man knoweth who the Son is, but the
Father; and who the Father is, but the Son,
and he to whom the Son will reveal him.

28 And he turned him unto his disciples, and
said privately, Blessed are the eyes which see
the things that ye see:

24 For I tell you, that many prophets and
kings have desired to see those things which
ye see, and have not seen them; and to hear
those things which ye hear, and have not
heard them.

ഗലീലപ്രവത്തനത്തിന്റെ അന്ത്യകാലത്തിൽ യേശു തന്റെ ആശ്രിതന്മാ
രിൽനിന്നു ൭൦ ഉത്തമന്മാരെ വരിച്ചു താൻ ചെല്ലുവാനുള്ള ഓരോ നഗരഗ്രാമ
ങ്ങളിലേക്കു തന്റെ മുഖത്തിൻ മുമ്പാകെ ഈരണ്ടായി നിയോഗിച്ചയച്ചു.
ഇതേ ഗലീല ശമൎയ്യ നാടുകളിലേ ഒടുക്കത്തെ ഘോഷണയാത്ര. പന്തിരുവ
രോട് ചൊല്ലിയത് ഓരൊന്നു (§൯൧) ഈ ൭൦ പേരോടും കല്പിച്ചു എങ്കിലും ശമൎയ്യ
ദേശങ്ങളിൽ പോകരുത് എന്നു മുമ്പു പറഞ്ഞ നിഷേധം ഇതിലില്ല. ദുൎഭൂത
ങ്ങളെ നീക്കുവാനുമല്ല രോഗശാന്തികളെ ചെയ്യാൻ മാത്രം കല്പന ആയി. ഭൂമി
യിൽ ഉള്ള ജാതികൾ ൭൦ ആകുന്നു എന്നു യഹൂദരുടെ മതം (൧ മോ. ൧൦). ഇസ്ര
യേൽ ൧൨ പുത്രന്മാർ മിസ്രയാത്രയിൽ ൭൦ ആയ്വൎദ്ധിച്ചതു പോലെ കൎത്താവ്
൧൨ ആളുകളുടെ ശേഷം ൭൦ ശിഷ്യരെ അയച്ചതിനാൽ സകല ജാതികളൾ്ക്കും വ
രേണ്ടുന്ന ദേവരാജത്വത്തെ സൂചിപ്പിച്ചിരിക്കുന്നു.

നിങ്ങളെ കേൾ്ക്കാത്ത ഊരുകൾ്ക്കു സൊദോമിന്നു വന്നതിനേക്കാളും കഠിന
ശിക്ഷ തട്ടും എന്നു പറഞ്ഞപ്പോൾ ഗലീലപട്ടണങ്ങളുടെ അവിശ്വാസത്തെ
(§൮൭ എന്ന പോലെ) പിന്നേയും ഓൎത്തു വിലാപിച്ചു ഘോര ന്യായവിധിയെ
അറിയിപ്പാൻ സംഗതി വന്നു.

൭൦ ശിഷ്യർ ഊരും നാടും കടന്നു കൎത്തൃനാമത്തിൽ സുവിശേഷവേലയെ
കുറയ കാലം നടത്തി പോന്ന ശേഷം മടങ്ങി വന്നു മറ്റുള്ള ഫലങ്ങളേക്കാൾ
അധികം ഭൂതങ്ങളുടെ തോല്വിയെ വിചാരിച്ചു സന്തോഷപ്പെട്ടു. ശിഷ്യ
ന്മാർ ദുൎഭൂതങ്ങളെ നീക്കിയതിന്റെ കാരണം എന്തെന്നാൽ സാത്താനേ എ
ന്നെ വിട്ടു പോ എന്നു പരീക്ഷാദിവസം ശാസിക്കയാൽ (§൧൮ ) കൎത്താവ് അ
ന്നു തന്നെ അവനെ സ്വൎഗ്ഗത്തിൽനിന്നു തള്ളി താഴോട്ടു വീഴുന്നതും കണ്ടു*


*പരിക്ഷാദിവസത്തിൽ അല്ല എഴുപതു പേർ ദുൎഭൂതങ്ങളെ നീക്കിയ അക്കാലത്തു തന്നെ യേശു
പിശാചിൻറ തോല്വിയെ കണ്ടു എന്നും ഒരു പക്ഷം. ശിഷ്യരോട് ചൊല്ലിയതിന്റെ ഭാവമോ: ദുൎഭൂ
തങ്ങൾ ആകുന്ന പടസൈന്യം തോറ്റു പോയി എന്നേ നിങ്ങൾ കണ്ടുള്ളു; ഞാനോ അദൃശ്യ സേനാ
പതിയായവൻ അപജയത്തേയും കൂടെ ആത്മകണ്ണുകൊണ്ടു ദൎശിച്ചതു, ആകയാൽ നിങ്ങൾ കണ്ടനു
ഭവിച്ചതു വെറും തോന്നൽ അല്ല ഉണ്മയായ കാൎയ്യം തന്നെ എന്നത്രെ. അതുവും അന്ത്യകാലത്തിലേ സം
പൂൎണ്ണ അധഃപതനത്തിൻറെ ഒരു മുങ്കുറി തന്നെ ആയിരുന്നു.— “സഗ്ഗത്തിൽനിന്നു വീഴുക” അൎത്ഥാൽ
ഉന്നതസ്ഥിതിയിൽ നിന്നും അധികാരശിഖരത്തിൽനിന്നും പിഴുകിപ്പോക എന്നത്രെ (മത്ത ൧൧, ൨൩;
യിറ. ൫൧, ൫൩). ദുൎഭൂതരാജ്യത്തിൻ വാസസ്ഥലം ആകുന്നതു സ്വൎഗ്ഗം തന്നെ അല്ല ഭൂമിയെ ചൂഴുന്ന
ആകാശം അത്രെ (എഫ. ൨, ൨). അതു മീത്തലേ വിണ്ണോളം എത്തി വാനത്തോടു ഒരു വിധേന ചേ
ൎന്നിരിക്കുന്നപ്രകാരം തോന്നുന്നതു കൊണ്ടു പിശാചിൻറ ഈ പാൎപ്പിടത്തിന്നു സ്വൎഗ്ഗം എന്നും (വെളിപ്പ.
൧൨, ൮), സ്വൎല്ലോകങ്ങൾ എന്നും (എഫ. ൬, ൧൨) പേർ വിളിച്ചു കാണുന്നു

"https://ml.wikisource.org/w/index.php?title=താൾ:CiXIV126.pdf/248&oldid=186467" എന്ന താളിൽനിന്ന് ശേഖരിച്ചത്