താൾ:CiXIV126.pdf/246

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

222 THE CLOSE OF THE GALILEAN MINISTRY. [PART III, CHAP. II.

സ്വാതന്ത്രത്തിന്നും ജീവരക്ഷക്കും വേണ്ടി പൊരുതേണ്ടതായിരുന്നു. എ
ന്നാൽ ഭീരുക്കളും ഉദാസീനരുമായ ആചാൎയ്യർ ഇത് ഒന്നും ചെയ്യാതെ വെറു
തെ മണ്ടിപ്പോയി എന്നു മാത്രം അല്ല, അവരിലും അനേകർ പറീശാത്മാവി
ന്നു സ്വാധീനമായി കേവലം പറീശരെ പോലെ അഹങ്കാരികളായി വാണു
തുടങ്ങി (൭, ൩൨. ൪൮; ൧൧, ൪൭ƒƒ). എന്നിട്ടും വശീകരിക്കുന്ന പറീശർ
വേറെ, വശീകരിക്കപ്പെട്ട പ്രമാണികളും വേറെ എന്നു കരുതി കൊള്ളേണ്ടതു.
ഇതിന്നു ദൃഷ്ടാന്തമായി സുവിശേഷകൻ താൻ ൧൨, ൪൨ൽ പറയുന്നിതു: “പ്ര
മാണികളിലും അനേകർ അവനിൽ വിശ്വസിച്ചു എങ്കിലും പള്ളിഭ്രഷ്ടർ ആ
കായ്വാൻ പറീശർ ഹേതുവായി ഏറ്റു പറഞ്ഞിട്ടില്ല, കാരണം അവർ ദേവതേ
ജസ്സിലും മനുഷ്യതേജസ്സെ ഏറ്റം സ്നേഹിച്ചു”. ഇങ്ങിനെ വൈരവും അവി
ശ്വാസവും അല്ല, വിശേഷാൽ മാനുഷഭയവും ദുരഭിമാനവും അവരുടെ കുറ്റം.
എന്നാൽ നല്ല ഇടയൻ ആടുകൾ്ക്കു വേണ്ടി സ്വപ്രാണനെ വിട്ട ശേഷം അ
ഹരോന്യരിലും അനേകർ മനന്തിരിഞ്ഞു ആട്ടിങ്കൂട്ടത്തോടു ചേൎന്നു എന്നു കേ
ൾ്ക്കുന്നു. “പുരോഹിതരിലും വലിയ സമൂഹം വിശ്വാസത്തിന്നു സ്വാധീനമാ
യി വന്നു” (അപോ. ൬, ൭).

E.

THE CLOSE OF THE GALILEAN MINISTRY.

(0ct.—Dec, 29 A. D.)

ഗലീലക്രിയാസമൎപ്പണം.

(ക്രിസ്താബൂം ൨൯ ഒക്തോബർ തുടങ്ങി ദിസംബർ വരെ.)


§ 112.

UN KIND RECEPTION MET WITH IN A SAMARITAN VILLAGE.

ശമയ്യയിൽ കൂടി കടക്കുന്നതിന്നു മുടക്കം വന്നതു.

LUKE IX.

51 And it came to pass, when the time was
come that he should be received up, he sted-
fastly set his face to go to Jerusalem,

52 And sent messengers before his face: and
they went, and entered into a village of the
Samaritans, to make ready for him.

53 And they did not receive him, because his
face was as though he would go to Jerusalem.

54 And when his disciples James and John

saw this, they said, Lord, wilt thou that we
command fire to come down from heaven, and
consume them, even as Elias did?

55 But he turned, and rebuked them, and
said, Yo know not what manner of spirit ye
are of.

56 For the Son of man is not come to destroy
men's lives, but to save them. And they went
to another village.

കൂടാരപ്പെരുന്നാളിൽനിന്നു ഗലീലെക്കു മടങ്ങിവന്ന ശേഷം യേശു തിരികെ
ദിസംബർ മാസത്തിൽ പ്രതിഷ്ഠാനാളിന്നായി യരുശലേമിലേക്കു ചെന്നത
ല്ലാതെ (§ ൧൧൬) കുറയ കാലം കഴിഞ്ഞാറെ ലാജരെ എഴനീല്പിക്കേണ്ടതിന്നു ഒ
ന്നു ബെഥന്യെക്കു യാത്രയാകയും (§൧൨൧) ശേഷം മാൎച്ച് മാസത്തിൽ അന്ത്യ
പെസഹക്കായി പുറപ്പെടുകയും ചെയ്തു (§൧൩൭) എന്നിങ്ങിനെ മൂന്നു വട്ടം യ
രുശലേമെക്കു യാത്രയായപ്രകാരം യോഹനാൻ വിവരിക്കുന്നു. ഇതിന്നൊത്ത

"https://ml.wikisource.org/w/index.php?title=താൾ:CiXIV126.pdf/246&oldid=186465" എന്ന താളിൽനിന്ന് ശേഖരിച്ചത്