താൾ:CiXIV126.pdf/241

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

§110.] A MAN BORN BLIND RESTORED TO SIGHT. 217

അതിന്നിമിത്തം അന്നൊ പിറ്റന്നാളോ വിസ്താരം ഉണ്ടായപ്പോൾ ന്യാ
യാധിപതികൾ യേശുവെ ചൊല്ലി തങ്ങളിലും ഇടഞ്ഞു പോയി. ആയാളുടെ
അമ്മയപ്പന്മാരെ വിളിച്ചു വിസ്തരിച്ചതിനാലും വസ്തുതെക്ക് ഇളക്കം വരുത്തു
വാൻ സംഗതി വന്നില്ല, കുരുടൻ താൻ പരമാൎത്ഥത്തെ മാറ്റിപറവാൻ അനു
സരിച്ചതും ഇല്ല. വാദത്താൽ ശക്തി മുഴത്തപ്പോൾ ഇതു ചെയ്തുവൻ സാ
ക്ഷാൽ ദേവപ്രവാചകൻ എന്നു സ്ഥിരമായി ചൊല്ലിയ ഉടനെ “നീ ശരീര
ത്തിലും ആത്മാവിലും അന്ധനായി ജനിച്ചു” എന്നു ദൂഷണത്തോടെ അവനെ
ന്യായസ്ഥലത്തിൽനിന്നു നീക്കി പള്ളിയിൽനിന്നു പിഴക്കുകയും ചെയ്തു. ഇ
വണ്ണം ഗൎഭിച്ച വിശ്വാസം നിമിത്തം ഹിംസയനുഭവിച്ചവനെ യേശു തിര
ഞ്ഞു, തന്നെ ദേവപുത്രൻ എന്നു ക്ഷണത്തിൽ ബോധം വരുത്തി ആത്മക
ണ്ണിനെ തുറന്നു കൊടുക്കുകയും ചെയ്തു. ഇങ്ങിനെ അകമ്പുറം പ്രകാശിതനാ
യി വന്നിട്ടു വിശ്വാസപൂർവ്വമായി രക്ഷിതാവെ കുമ്പിടുന്ന ആ സാധുവിനേ
യും വെളിച്ചവൈരികളായ ലോകമഹത്തുകളേയും നോക്കികൊണ്ടു യേശു
ആനന്ദവ്യസനങ്ങൾ ഇടകലൎന്ന മനോവികാരങ്ങൾ പൂണ്ടു, കാണാത്തവർ
കാണ്മാനും കാണുന്നവർ കുരുടരാവാനും എന്നീ ന്യായവിധിക്കായി ഞാൻ ഇ
ഹത്തിൽ വന്നു എന്ന് അരുളിച്ചെയ്തു. അതിൻറ ഭാവമോ: ക്രിസ്തന്റെ വ
രവിൽ “കാണാത്തവർ” എന്നും “കാണുന്നവർ” എന്നും ഇരുവകക്കാർ ഇസ്ര
യേലിൽ ഉണ്ടായിരുന്നു. കാണാത്തവർ ആരെന്നാൽ പിറവിക്കുരുടന്നു ഒത്ത
വരും ധൎമ്മത്തെ അറിയായ്കകൊണ്ടു പ്രമാണികളാൽ നിന്ദിച്ച ശപിക്കപ്പെട്ട
വരും (൭, ൪൯) ആയ സാധുക്കൾ തന്നെ. ലൂക്ക. ൧൦, ൨൧ൽ യേശു അവൎക്ക്
“ശിശുക്കൾ” എന്ന പേർ ഇട്ടു, പിതാവു ജ്ഞാനികൾ്ക്കും വിവേകികൾ്ക്കും അ
ല്ല ഈ ശിശുക്കൾ്ക്ക തന്നെ ദേവരാജ്യമൎമ്മങ്ങളെ വെളിപ്പെടുത്തിയ സംഗതി
യാൽ ആനന്ദിച്ചു വാഴ്ത്തുകയും ചെയ്തു. ധൎമ്മചോദ്യങ്ങളിൽ ഇവർ ഇടത്തും വ
ലത്തും തിരിയാത്ത പൈതങ്ങൾ്ക്കും തപ്പി നടക്കുന്ന കുരുടൎക്കും ഒത്തവർ തന്നെ.
രണ്ടാം വകക്കാരോ “കാണുന്നവർ” അതായതു ശാസ്ത്രവിജ്ഞാനത്താൽ ഉൾ
ദൃഷ്ടിവന്നവരും യേശു താൻ ജ്ഞാനികളും വിവേകികളും എന്നു പേർവിളിച്ച
വരുമായ വൈദികർ തന്നെ. ആത്മപ്രശംസയോടെ അന്നു പിന്നെയും പി
ന്നേയും “ഞങ്ങൾ അറിയുന്നു” (൨൪. ൨൯) എന്നു ചൊല്ലി ഞെളിഞ്ഞും അ
റിയാത്തവരെ ധിക്കരിച്ചും കൊണ്ട് പറീശന്മാർ ദൃഷ്ടാന്തമായി വിളങ്ങുന്നു. എ
ന്നാൽ ലോകവെളിച്ചമാകുന്ന ക്രിസ്തനെ മനസ്സോടെ കൈക്കൊണ്ടിട്ടു കാണാ
ത്തവർ കാണുന്നവരായി ചമഞ്ഞു (൧,–൫൧; ൨, ൧൧; ൪, ൨൯. ൩൯–
൪൨,൫൩; ൬,൬൮ƒ; ൮,൩൦; \൯,൩൫ƒƒ). കാണുന്നവരായ ശാസ്ത്രികളോ പുതു
വെളിച്ചത്തെ വെറുത്തു അന്ധകാരപ്രിയരായി കൺ അടെച്ചു (൩, ൧൯) ത
ങ്ങളെ തന്നെ മേല്ക്കുമേൽ കഠിനപ്പെടുത്തി ഒടുക്കം കേവലം കുരുടരായി തീരുക
യും ചെയ്തു.

ഒറ്റുകാരായി അടുത്തു നില്ക്കുന്ന ചില പറീശർ യേശു, ചൊല്ലിയതിന്റെ
ഗൌരവാൎത്ഥം പൂൎണ്ണമായി ഗ്രഹിക്കാതെ “പക്ഷേ ഞങ്ങളും കുരുടരോ” എന്നു
ചോദിച്ചു തുടങ്ങി. തങ്ങൾ കുരുടർ അല്ല എന്ന് കേൾ്പാൻ ആശിച്ചതു; അ
ങ്ങിനെ കേട്ടാലേ തൃപ്തി വരൂ എന്ന് അവൎക്കു തോന്നി. യേശുവോ അവർ

28

"https://ml.wikisource.org/w/index.php?title=താൾ:CiXIV126.pdf/241&oldid=186460" എന്ന താളിൽനിന്ന് ശേഖരിച്ചത്