താൾ:CiXIV126.pdf/231

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

§ 106.] THE BRETHREN'S UNBELIEF. 207

യരുശലേമിലേ പ്രമാണികളുടെ ദ്വേഷം നിമിത്തം (§൯൦) യേശു യഹൂ
ദെക്കു പോകാതെ ക്രി. ൨൯ ഏപ്രിൽ തുടങ്ങി ഒക്തോബർവരെ ഗലീലയിൽ
സഞ്ചരിച്ചും പ്രവൃത്തിച്ചും പോന്ന ശേഷം കൂടാരപ്പെരുന്നാൾ അടുത്തു വന്ന
പ്പോൾ ഇങ്ങിനെ ഗലീലയിൽ മറഞ്ഞു നടക്കുന്നതു സാരമല്ല, ധൈൎയ്യം പൂ
ണ്ടു മൂലസ്ഥാനത്തേക്കു ചെന്നു അവിടെയുള്ള ശിഷ്യന്മാരേയും (൩, ൨൨;
൪,൧) ഉറപ്പിച്ചു തന്റെ മഹത്വത്തെ ആവോളം വിളങ്ങിക്കേണം എന്നു
അവിശ്വാസികളായ സഹോദരന്മാർ (§൧൪) മന്ത്രിച്ചു തുടങ്ങി. ഇതു പരിഹസി
ച്ചു പറഞ്ഞതല്ല, അത്ഭുതങ്ങളെ ചെയ്വാൻ ജ്യേഷുന്നു ദിവ്യവരം ലഭിച്ചെന്നു
അവർ സമ്മതിക്കുന്നുവല്ലോ (൩). എങ്കിലും യരുശലേമിൽ സ്വമഹത്വത്തെ
വെളിപ്പെടുത്താതെ കണ്ടു മശീഹകാൎയ്യം ശോഭിക്കയില്ല കീൎത്തിസാധിക്കയുമി
ല്ല എന്ന് ആയിരുന്നു അവരുടെ ജഡിക നിരൂപണം. യഹൂദൎക്ക് മിക്കവാറും
എന്ന പോലെ ഇവൎക്കും ക്രിസ്തന്റെ പുറമെയുള്ള ദാരിദ്രതാഴ്ചകളിൽ ഇടൎച്ച
തോന്നി എന്നത്രെ. ആകയാൽ യേശു അവരോട് ബുദ്ധി പറഞ്ഞതിവ്വണ്ണം:
നിങ്ങളുടെ അവസ്ഥയും എന്റെറുതും കേവലം വെവ്വേറെ. നിങ്ങൾ പെരു
ന്നാൾ്ക്കു ചെന്നാലും ആരും നിങ്ങളുടെമേൽ ദൃഷ്ടി ഇടുന്നില്ല, ചെല്ലാഞ്ഞാലും
നിങ്ങളെ ആരും അന്വേഷിക്കുന്നതും ഇല്ല, നിങ്ങളും ലോകക്കാരത്രെ. എന്റെ
അവസ്ഥയോ, എൻ സാക്ഷ്യം നിമിത്തം ലോകം എന്നെ പകെച്ചു സങ്കടം
പിണെപ്പാൻ നോക്കുന്നു. വേലയെ തികെച്ച ശേഷം ശത്രുകൈയിൽ അക
പ്പെട്ടാലും ചിന്തയില്ല; തൽകാലമോ എന്റെ വേലയും സമയവും തികയായ്ക
കൊണ്ടു വെറുതെ അനൎത്ഥം സംഭവിപ്പാനുള്ള സ്ഥലത്തേക്കു* പോകുന്നതു ശ
രിയല്ലല്ലോ. ഇങ്ങിനെ തിട്ടമായി പറഞ്ഞെങ്കിലും കുറയനാൾ കഴിഞ്ഞാറെ
താനും കൂടെ യാത്രയായതു ചാപല്യം ഉണ്ടായിട്ടല്ല. പിതാവു കാണിച്ചിട്ട് ഒഴി
കെ പുത്രൻ ഒന്നും ചെയ്യാതെ സകലത്തിലും പിതാവു നടത്തുംപ്രകാരമേ
നടക്കുന്നുള്ളൂ എന്നുണ്ടല്ലോ (യോ. ൫, ൧൯). എന്നാൽ സഹോദരന്മാരോടു സം
ഭാഷണം ചെയ്യുമ്പൊഴെക്കു ഉത്സവയാത്രയെ ചൊല്ലി പിതാവു ഒന്നും അരുളി
ച്ചെയ്യായ്കകൊണ്ടു "ഞാൻ പോകയില്ല" എന്നു യേശു തീൎച്ചയായി പറഞ്ഞു.
അതിൽ പിന്നെ "നിയും പെരുന്നാൾ്ക്കു പോക, തൽക്ഷണം ഹാനി വരാത്ത
വണ്ണം ഞാൻ തുണ നില്ക്കുമല്ലോ" എന്നു പിതാവു ഉള്ളിൽ മന്ത്രിച്ചിട്ടു യേശു
വും താമസിയാതെ പുറപ്പെട്ടു. എന്നാൽ പന്തിരുവരോട് ഒന്നിച്ചല്ല എന്നു
തോന്നുന്നു,"രഹസ്യത്തിൽ എന്ന പോലെ" പക്ഷേ രണ്ടു മുന്നു സ്നേഹിത
രെ മാത്രം ചേൎത്തുകൊണ്ടും ഉത്സവസഞ്ചാരികൾ ചുരുങ്ങിയ സമയത്തും പ്ര
യാണം ചെയ്തു.

കൂടാരപ്പെരുനാൾ ആ ൨൯ ആമതിൽ ഒക്തോബർ ൧൨ തന്നെ തുടങ്ങി.
അതു മരുഭൂമിയിലേ കടപ്പിനേയും അതിശയമായ നീരുറവുദാനത്തേയും
ഓൎക്കേണ്ടതിന്നു സ്ഥാപിച്ചതു (൩മോ, ൨൩, ൪൩). അതുകൊണ്ടു ൮ ദിവസം
ഇലക്കുടിഞ്ഞിലിൽ പാൎക്കും, മുന്തിരിങ്ങാക്കൊയ്ത്തിൻ സന്തോഷം കൊണ്ടാടും,
ഉഷസ്സുതോറും ഒർ ആചാൎയ്യൻ ശിലോഹയിൽനിന്നു വെള്ളം പൊൻപാത്ര


*അന്നേത്ത പ്രയാണശങ്കെക്കു മതിയായ കാരണം ഉണ്ടായി എന്നു ൭, ൨൩. ൩൦. ൪൪; ൮
൭൯ മുതലായതിനാൽ തെളിയുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV126.pdf/231&oldid=186450" എന്ന താളിൽനിന്ന് ശേഖരിച്ചത്