താൾ:CiXIV126.pdf/230

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

206 JESUS ATTENDING THE FEAST OF TABERNACLES. [PART III. CHAP. II.

ഈ ക്രമപ്രകാരം നടത്തുവാൻ മുമ്പെ കേഫാവിന്ന് എന്നപോലെ എല്ലാ
ശിഷ്യന്മാൎക്കും ഭൂമിയിൽ വെച്ചു കെട്ടുവാനും കെട്ടഴിപ്പാനും കല്പന കൊടുത്തതും
അല്ലാതെ സഭാപ്രമാണികൾ വല്ലപ്പോഴും തന്നിഷ്ടം പ്രാപരിച്ചു സഭാക്രമ
ത്തെ മറിച്ചു വെച്ചാൽ സഭയെ യഥാസ്ഥാനത്താക്കേണ്ടതിന്നു ഒരു വഴിയെ
സൂചിപ്പിച്ചതിപ്രകാരം: യാതൊരു കാൎയ്യത്തെ കുറിച്ച് എങ്കിലും നിങ്ങളിൽ ഇ
രുവർ മാത്രം ഐകമത്യപ്പെട്ട് അപേക്ഷിച്ചാൽ അഛ്ശനാൽ ആകും എന്നും, ര
ണ്ടുമൂന്നു പേർ എന്നാമത്തിലേക്ക് ഒരുമിച്ചു കൂടിയ ഏതു സ്ഥലത്തും ഞാൻ
അവരുടെ നടുവിൽ ഉണ്ടെന്നും കല്പിക്കയാൽ സഭ ക്ഷയിക്കുന്ന സമയം സ്ഥാ
നികളാൽ അല്ല യേശു നാമത്തെ ധരിക്കുന്ന വിശ്വാസികളുടെ ഐകമത്യ
ത്താൽ അത്രെ ഗുണീകരണത്തിന്ന് സംഗതി വരുന്നു.

ഈ വചനങ്ങളെ കേഫാ അധികം സൂക്ഷിക്കാതെ സഹോദരനിൽ അ
നുതാപം കണ്ടാൽ ഉടനെ ക്ഷമിക്കേണം എന്ന വാക്കു പിടിച്ചു കരുണയുടെ
ആധിക്യത്താൽ സഭാശുദ്ധിക്ക് കുറവ് വരുമോ എന്നു സംശയിച്ചു ൭ വട്ടം
ക്ഷമിച്ചാൽ പോരേ എന്നു ചോദിച്ചു (റബ്ബികൾ ആമോസ് ൧, ൩: ൨, ൬;
യോബ് ൩൩, ൨൯ƒ. എന്ന മൊഴികളെ വ്യാഖ്യാനിക്കയിൽ ഒരുത്തിന്റെ പാപം
൩ വട്ടം ക്ഷമിക്ക, നാലാമതിൽ അരുത് എന്നു വിധിച്ചിരുന്നു). അല്ല ഏഴ് എ
ഴുപതു (൧ മോ, ൪, ൨൪) എന്നുള്ള ഉത്തരം വിചാരിച്ചാൽ കേവലം എണ്ണേ
ണ്ടതല്ല. ക്ഷമയും മനസ്സലിവും അനവധി കവിഞ്ഞു വരേണം എന്നു യേശു
വിന്റെ മതം എന്നു തെളിയുന്നു. അതിനു ദൃഷ്ടാന്തം ക്ഷമിക്കാത്ത കടക്കാര
ന്റെ ഉപമ തന്നെ (§൪൦).

D.
JESUS AT JERUSALEM, ATTENDING THE FEAST OF TABERNACLES.

(12. Oct. 29 A. D.)

കൂടാരപ്പെരുന്നാൾ യാത്ര.

(ക്രിസ്താബ്ദം ൨൯, ൧൨ ഒക്തോബർ.)

§ 106.

THE BRETHREN'S UNBELIEF. CHRIST'S SECRET

JOURNEY TO JERUSALEM.

സഹോദരന്മാരുടെ അവിശ്വാസവും യേശുവിന്റെ
ഗൂഢയാത്രയും.

JOHN VIII.

1 After these things Jesus walked in Galilee:
for he would not walk in Jewry, because the
Jews sought to kill him.

2 Now the Jews' feast of tabernacles was at hand.

3 His brethren therefore said unto him,
Depart hence, and go into Judæa, that thy
disciples also may see the works that thou doest.

4 For there is no man that doeth any thing
in secret, and he himself seeketh to be known
openly. If thou do these things, shew thyself
to the world.

5 For neither did his brethren believe in him.

6. Then Jesus said unto them, My time is
not yet come: but your time is alway ready.

7 The world cannot hate you; but me it
hateth, because I testify of it, that the works
thereof are evil.

8 Go ye up unto this feast: I go not up yet
unto this feast; for my time is not yet full come.

9 When he had said these words unto them,
he abode still in Galilee.

10 But when his brethren were gone up, then
went he also up unto the feast, not openly, but
as it were in secret.

"https://ml.wikisource.org/w/index.php?title=താൾ:CiXIV126.pdf/230&oldid=186449" എന്ന താളിൽനിന്ന് ശേഖരിച്ചത്