താൾ:CiXIV126.pdf/228

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

204 FURTHER SEVEN MONTHS LABOURS IN GALILEE [PART III CHAP. II.

ഷ്യർ മറ്റുള്ളവൎക്ക് വരുത്തുന്ന ഇടൎച്ചകൾ എല്ലാം തങ്ങൾ ഉള്ളിൽ ഇടറിയതി
നാൽ അത്രെ ഉണ്ടാകുന്നു എന്നു യേശു കണ്ടു ശിഷ്യൎക്കു ബുദ്ധി പറഞ്ഞതി
പ്രകാരം: ദൈവരാജ്യത്തിൽ രക്ഷാശിക്ഷകളെ നടത്തുന്ന കൈകൾ വേണം
സത്യം; എങ്കിലും യോഹനാൻ ചെയ്തപ്രകാരം അരുതാത്ത കാൎയ്യം തുടങ്ങി ഇ
ടൎച്ചകളെ വരുത്തുന്നതിനേക്കാൾ ഒരു കൈ അറുത്താൽ നല്ലതു തന്നെ. സഭ
യിൽ തന്നിഷ്ടം വ്യാപരിച്ചു ൨ കൈകളോടു കൂട അഗ്നിനരകത്തിൽ അകപ്പെ
ടേണമോ?—ജ്ഞാനവും ഉപദേശനിശ്ചയവും ആകുന്ന കണ്ണും സഭയിൽ വേ
ണം; എങ്കിലും കാൎയ്യമൂലം മറക്കുന്ന ഒരു ജ്ഞാനാശയാൽ അഗ്നിനരകത്തിന്നു
സംഗതി വരുന്നതാകകൊണ്ടു ഒറ്റ കണ്ണുള്ളവനായി ജീവങ്കലേക്കു കടക്കു
ന്നത് ഏറെ നല്ലതു.—എല്ലാടവും നടന്നു സമാധാനത്തെ അറിയിച്ചു മഹാ
ഭോജനത്തിന്നായി ക്ഷണിപ്പാൻ കാലും വേണം; എങ്കിലും രാജാവ് അയക്കാ
തെ കണ്ട് ഓടുന്നതിനാൽ വരുന്ന ശിക്ഷയേക്കാളും ഒരു കാലെ ഛേദിക്കുന്നതു
നല്ലതു (മാൎക്ക.)*. സഭെക്ക് നാശം പിണയുന്ന ഇടൎച്ചകൾ പ്രത്യേകം മൂന്ന്
ആവിതു: എല്ലാം ഭരിക്കേണ്ടുന്ന ആഗ്രഹവും, എല്ലാം അറിവാനുള്ള ഇഛ്ശയും,
എല്ലാവരേയും ചേൎത്തുകൊള്ളേണം എന്നുള്ള വാഞ്ഛയും തന്നെ. ഈ വക ദോ
ഷങ്ങൾക്ക് ഭേദം വരാഞ്ഞാൽ, (യശ. ൬൬, ൨൪ വൎണ്ണിച്ചപ്രകാരം) ഹിന്നോം
താഴ്വരയിലേ ശവപ്പുഴുവിന്നും നിത്യാഗ്നിക്കും ഇരയാകും.

എങ്കിലും കത്താവിനായി വേവുന്നത് എല്ലാം ദോഷമെന്നല്ല, ബലിക്ക്
ഒത്ത ശുദ്ധാഗ്നിയേ ആവു. സകല ബലികൾ്ക്കും ഉപ്പു വേണമല്ലോ (൩മോശ.
൨, ൧൩). ഉപ്പിനെ തീയിൽ ഇട്ടാലും അഴിയാത്ത ഒരു സ്ഥിരഭാവം ഉണ്ടു. അതു
ബലിയെ സാരമാക്കി, ദഹനത്തിന്റെ ശേഷമുള്ള ഉയിൎപ്പിന്നു നിശ്ചയം വരു
ത്തുന്ന ദേവവചനത്തെ കുറിക്കുന്നു. മനുഷ്യനെ ബലിയാക്കേണ്ടതിന്നു ഉപ്പു
പോരാ താനും; ആത്മസ്നാനവും കഷ്ടതയും ആകുന്ന ഇരട്ടിച്ച തീ എല്ലാവനേ
യും സാരനാക്കും. ശിഷ്യരിൽ ഏല്പിച്ച സത്യവചനം ആകുന്ന ഉപ്പിനെ സൂ
ക്ഷിപ്പാൻ വഴി എന്തെന്നാൽ: ഉപ്പിനെ നിങ്ങളുടെ അകത്തു കരുതി തമ്മിൽ
തമ്മിൽ അധികം സമാധാനത്തിന്നായി ഉത്സാഹിപ്പിൻ! ചവൎപ്പു പ്രത്യേകം ത
ന്നിലും, മധുരം മറ്റവരിലും പ്രയോഗിക്കേണം എന്നത്രെ (മാൎക്ക.).

പിന്നെ വിശ്വാസത്തിൽ ചെറിയവരെ അപമാനിക്കാതെ ഇരിപ്പാൻ ഒ
രു സംഗതി ആകുന്നിതു: ലോകത്തിൽ ചെറിയവൎക്ക് ഗുരുജനങ്ങൾ മുതലായ
നിഴലും തുണയും ഉള്ളതു പോലെ സ്വൎഗ്ഗത്തിനായുള്ള ശിശുക്കൾ്ക്ക് പിതൃമുഖ
ത്തെ നിത്യം നോക്കുന്ന ദൂതന്മാർ സേവെക്കുണ്ടു എന്നു വേണ്ടാ, മനുഷ്യപു
ത്രൻ താൻ അവൎക്കു വേണ്ടി ഇറങ്ങീട്ടും ഉണ്ടു. അവരും നഷ്ടർ തന്നെ. എ
ന്നാൽ നഷ്ടരെ മനസ്സലിഞ്ഞു രക്ഷിക്കുന്ന ദേവകരുണയെ വൎണ്ണിപ്പാൻ
യേശു ൧൦൦ ആടുകളുടെ ഉപമയെ ചേൎത്തു പറഞ്ഞു (§§ ൩൨, ൧൨൫ നോക്ക).


*അപോസ്തലരിൽ കേഫാവിന്നു കൈയും യോഹനാന്നു കണ്ണും പൌലിനു കാലും മുഖ്യവരം
എന്നു പറയാം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV126.pdf/228&oldid=186447" എന്ന താളിൽനിന്ന് ശേഖരിച്ചത്