താൾ:CiXIV126.pdf/227

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

§104.] THE DISCIPLES DISPUTE FOR PRIMACY. 203

ഇങ്ങിന്റെ യേശു തന്റെ കായ്യത്തിനു തീൎച്ച അണയുന്നപ്രകാരം വഴി
യിൽ വെച്ചു പറകകൊണ്ടു ശിഷ്യന്മാർ അപ്പോൾ തന്നെ (മത്ത.) മശീഹരാ
ജ്യത്തിലുള്ള സ്ഥാനമഹത്വത്തെ കുറിച്ചു പതുക്കെ സംസാരിച്ചു. വീട്ടിൽ
വന്നപ്പോൾ (മാൎക്ക.) യേശു അവൎക്കു സമാധാനം ഇല്ല എന്നു കണ്ടു കാരണം
അറിഞ്ഞിട്ടും എന്തു സംഭാഷിച്ചു എന്നു ചോദിച്ചു. അവരോ മിണ്ടാതെ ഇരുന്നു,
(മാൎക്ക.) സ്വർഗ്ഗരാജ്യത്തിൽ ആർ വലിയവൻ എന്നുള്ള വിചാരം വിട്ടതും ഇല്ല
(മത്ത.). ഉടനെ യേശു ഒരു കുട്ടിയെ വിളിച്ചു നടുവിൽ നിറുത്തി തലോടിക്കൊ
ണ്ടു പറഞ്ഞിതു: ൧.) നിങ്ങൾ തിരിച്ചു കൂട്ടികളെ പോലെ ആയ്വരുന്നില്ല എങ്കിൽ
സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കയില്ല (മത്ത.)—൨..) ഒരുത്തൻ തന്നെത്താൻ
ഈ കുട്ടിയോളം താഴ്ത്തി(മത്ത.) എല്ലാവരിൽ ചെറിയവനും (ലൂക്ക.) ഒടുക്കത്തവനും
സൎവ്വന്മാരുടെ ഭൃത്യനും (മാൎക്ക.) ആയാൽ അവൻ ദേവരാജ്യത്തിൽ വലിയവനും
ഒന്നാമനും ആകും.—൩.) ഇങ്ങിനത്തെ കുട്ടിയെ എന്നാമത്തിൽ ചേൎത്തുകൊള്ളു
ന്നവൻ എന്നെ ചേൎത്തുകൊള്ളുന്നു, എന്നെ കൈക്കൊള്ളുന്നവനോ എന്നെ
അയച്ചവനെ കൈക്കൊള്ളുന്നു (മാൎക്ക. ലുക്ക.). ആകയാൽ പാപ്പാവായ്തീരുവാ
നുള്ള ഇഛ്ശെക്കു മുന്നു ഔഷധങ്ങൾ ഉണ്ടു: ഒന്നു ഉണ്മയായ മാനസാന്തരവും
പുനൎജ്ജന്മവും, രണ്ടാമതു സഹോദരന്മാർ അന്യോന്യസേവയിൽ സ്പൎദ്ധ പിടി
ച്ചിറങ്ങിക്കൊള്ളുന്ന സ്നേഹവിനയവും, മൂന്നാമത് ചെറിയവരെ ഒട്ടൊഴിയാ
തെ ദൈവത്തിന്നും അവന്റെ അഭിഷിക്തന്നും എന്നു വെച്ചു ചേൎത്തു വള
ൎത്തുന്ന ആചാൎയ്യവേലയും. ഈ മൂന്നു തന്നെ വിശ്വാസിയുടെ മുമ്മുടിയും സ
ഭാവാഴ്ചയുടെ സാരവും ആകുന്നു (ഫിലി, ൨, ൬ʄʄ).

(മാൎക്ക. ലൂക്ക) യേശുവിന്റെ വചനത്താൽ യോഹനാൻ ഒന്ന് ഓൎത്തു
അല്പം വലഞ്ഞു, ഗുരോ ഒരുത്തൻ നിന്നാമത്തിൽ ഭൂതങ്ങളെ നീക്കുന്നതു ഞ
ങ്ങൾ കണ്ടു അവൻ ഞങ്ങളോടു കൂട അനുഗമിക്കാത്തവനാകയാൽ വിരോധി
ച്ചു എന്നു ബോധിപ്പിച്ചാറെ വിരോധിക്കരുത് എന്നും, എന്നാമത്തിൽ അതി
ശയശക്തി കാട്ടീട്ടു വേഗത്തിൽ എന്നെ ദുൎവ്വാക്കു പറയുന്നവൻ ആരും ഇല്ല
(മാൎക്ക.) എന്നും കല്പിച്ചു. എന്റെ പക്ഷം ചേരാത്തവൻ മറുപക്ഷക്കാരൻ എ
ന്നുള്ള വചനം (മത്ത. ൧൨. ൩൦) താൻ മുമ്പെ ശത്രുക്കളോടരുളിച്ചെയ്തുവല്ലോ.
ഇപ്പൊഴോ അതിനെ മറിച്ചു, നമുക്ക് എതിരല്ലാത്തവൻ നമുക്കു വേണ്ടിയവൻ
എന്നുള്ളതു ശിഷ്യന്മാൎക്ക് പ്രമാണമാക്കി വെച്ചു. അവർ വിശ്വാസത്തിന്റെ
ഏറ്റവും ചെറിയ ആരംഭങ്ങളേയും ഏവരിലും ബഹുമാനിക്കേണ്ടതിന്നു ഒരു
ത്തൻ ശിഷ്യനെ തണ്ണീർ കുടിപ്പിച്ചാലുള്ള ഫലത്തെ (മത്ത, ൧൦, ൪൨) പി
ന്നേയും ഓൎപ്പിക്കയും ചെയ്തു (മാൎക്ക.).

അനന്തരം കൎത്താവ് തന്റെ രാജ്യക്കാരാൽ ജനിക്കേണ്ടുന്ന ഇടൎച്ചകളേ
യും അവർ ചെറിയവരുടെ പ്രവേശത്തെ പലവിധേന തടുക്കുന്ന തെററുക
ളേയും വിചാരിച്ചു ദുഃഖിച്ചു പറഞ്ഞിതു: എന്നിൽ വിശ്വസിക്കുന്ന ഈ ചെ
റിയവരിൽ ഒരുത്തനെ ഇടറിക്കുന്നവനെ തിരിക്കല്ലു കെട്ടി മുക്കിക്കളഞ്ഞാൽ
കൊള്ളായിരുന്നു. ഇടൎച്ചകൾ നിമിത്തം ലോകത്തിന്ന് അയ്യോ കഷ്ടം! സഭക്കാ
രിൽനിന്നു ജനിക്കുന്ന ഇടൎച്ചകളാൽ ലോകം നശിക്കേണ്ടി വരും എങ്കിലും ഇട
ൎച്ചയെ വരുത്തുന്ന മനുഷ്യന്നു ഹാ കഷ്ടം! (മത്ത.) എന്നതിന്റെ ശേഷം മനു

26*

"https://ml.wikisource.org/w/index.php?title=താൾ:CiXIV126.pdf/227&oldid=186446" എന്ന താളിൽനിന്ന് ശേഖരിച്ചത്