താൾ:CiXIV126.pdf/225

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

§ 103.] THE TRIBUTE-MONEY MIRACULOUSLY PROUDED. 201

ശിഷ്യന്മാരോട് ഒന്നിച്ചു വീട്ടിൽ പോകുമ്പോൾ അവർ വിചാരിച്ചു, ഞങ്ങ
ൾ്ക്ക് ആവത് ഇല്ലാഞ്ഞത് എന്ത് എന്നു ചോദിച്ചു. കാരണം അവിശ്വാ
സം തന്നെ. നല്ല വിശ്വാാസം കടുമണിയോളം ആയാലും അതു ദൈവ
ത്തോടു യോജിക്കുന്നതാകയാൽ മല പോലെ കിടന്നു ഗതിയെ തടുക്കുന്ന ത
ന്റെ മോഹമായകളേയും മറ്റവരുടെ വിശ്വാസവിഘ്നങ്ങളേയും വെവ്വേറെ
സങ്കടങ്ങളേയും ദൈവരാജ്യത്തോട് എതിൎക്കുന്ന ശത്രുയന്ത്രങ്ങളേയും ഒടുവിൽ
ഭൂമിയിലേ പൎവ്വതാദികളേയും മാറ്റി വെപ്പാൻ മതിയാകും. ഈ ക്രമത്തിൽ മ
ലകളെ വാങ്ങിപ്പോകുമാറാക്കാം* എന്നു കാട്ടിയ ശേഷം (മത്ത.), വിശേഷാൽ
ദുൎഭൂതങ്ങളോടുള്ള പടയിൽ ഉപവാസത്താൽ ലോകത്തോടു വേൎവ്വിട്ടും പ്രാൎത്ഥന
യാൽ ദൈവത്തോടു യോഗം ചെയ്തും കൊണ്ടു വിശ്വാസം തികഞ്ഞു വന്നാലേ
ജയശക്തി ഭവിക്കും എന്നുപദേശിക്കയും ചെയ്തു. അനന്തരം ഗലീലെക്ക് മട
ങ്ങിപ്പോയി എങ്കിലും ആരും അറിയരുതു എന്നുവെച്ചു രാജമാൎഗ്ഗത്തൂടെ അല്ല
ഗൂഢമായി കടന്നുപോയി (മാൎക്ക), വഴിയിൽവെച്ചു മനുഷ്യരുടെ കൈയാലെ
മരണവും മൂന്നാം ദിവസത്തെ ഉയിൎത്തെഴുനീല്പും അറിയിക്കയാൽ ശിഷ്യന്മാർ
വളരെ വിഷാദിച്ചു പോയി വാക്കിന്റെ അൎത്ഥം ഗ്രഹിക്കാതെയും ഇരുന്നു.

§ 103.

AT CAPERNAUM: THE TRIBUTE-MONEY MIRACULOUSLY PROVIDED.

ദേവാലയ നിൎമ്മാണ പണത്തെ സമ്പാദിച്ചതു.

MATT. XVII.

24. And when they were come to Capernaum,
they that received tribute money came to Peter,
and said, Doth not your master pay tribute?

25 He saith, Yes, And when he was come
into the house, Jesus prevented him, saying,
What thinkest thou, Simon? of whom do the
kings of the earth take custom or tribute? of
their own children, or of strangers?

26 Peter saith unto him, Of strangers, Jesus
saith unto him, Then are the children free.

27 Notwithstanding, lest we should offend them,
go thou to the sea, and cast an hook, and take
up the fish that first cometh up; and when thou
hast opened his mouth, thou shalt find a piece
of money: that take, and give unto them for
me and thee.

യൎദ്ദനുറവിലേക്കുള്ള യാത്രയിൽനിന്നു യേശു മടങ്ങിവന്നു കഫൎന്നഹൂമിൽ
എത്തിയപ്പോൾ ദേവാലയനിൎമ്മാണത്തിന്നായി യഹൂദർ ആണ്ടുതോറും കൊ
ടുത്തു പോന്ന ദ്വിദ്രഹ്മ പണത്തെ (= മുക്കാലുറുപ്പിക ) ചേൎക്കുന്നവർ ശീ
മോനെ പരീക്ഷിച്ചു, നിങ്ങളുടെ ഗുരു അതു കൊടുക്കുന്നില്ലയോ എന്നു ചോ
ദിച്ചു. അവൻ അപമാനം സഹിയാഞ്ഞു കൊടുക്കുന്നുവല്ലോ എന്നു വെറുതെ
പറഞ്ഞു. അനന്തരം യേശു അതിനെ ബോധം വരുത്തി, രാജഭവനം തീ
ൎപ്പാൻ അവന്റെ ആത്മാവുള്ള മക്കൾ അല്ല അവൻ അടക്കി സേവിക്കുന്ന
പ്രജകൾ അത്രെ കപ്പം കൊടുക്കുന്നു (യോ, ൮, ൩൫) എന്ന് അറിയിച്ചിട്ടും
കേഫാവിന്റെ വാക്കു നിമിത്തം അടങ്ങി, തന്റെ സ്വാതന്ത്ര്യം കുറിപ്പാൻ മാ
ത്രം മടിശ്ശീലയിൽനിന്നല്ല പൊയ്കയിലേ മത്സ്യത്തിൻ വായിൽനിന്ന് ഒരു
സ്താതർ ആകുന്ന നാലു ദ്രഹ്മപണം (=൧꠱ ഉറുപ്പിക) എടുപ്പിച്ചു ഇരുവൎക്കു വേ
ണ്ടി കൊടുപ്പിക്കയും ചെയ്തു (മത്ത.).


*യഹൂദരിൽ ഒരു വാചാലനായ റബ്ബിക്കു “മലനീക്കി” (=പൎവ്വതം ഉന്മൂലന ചെയ്യുന്നവൻ)
എന്ന് പേർ ഇടുന്നപ്രകാരം കേൾക്കുന്നു.

26

"https://ml.wikisource.org/w/index.php?title=താൾ:CiXIV126.pdf/225&oldid=186444" എന്ന താളിൽനിന്ന് ശേഖരിച്ചത്