താൾ:CiXIV126.pdf/224

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

200 FURTHER SEVEN MONTHS’ LABOURS IN GALILEE. [PART III. CHAP. II.

Matt. XVII.

23 And they shall kill
him, and the third day
he shall be raised again.
And they were exceeding
sorry.

Mark IX.

into the hands of men, and they shall kill
him; and after that he is killed, he shall
rise the third day.

32 But they understood not that saying,
and were afraid to ask him.

Luke IX.


delivered into the hands
of men.

45 But they understood
not this saying, and it
was hid from them.

പിറ്റേ ദിവസം അവർ മലയുടെ ചുവട്ടിൽ എത്തിയപ്പോൾ ഒമ്പതു
ശിഷ്യന്മാരുടെ ചുറ്റും വളരെ ജനങ്ങളും പരിഹസിച്ചു വാദിക്കുന്ന വൈദിക
രും (മാൎക്ക.) തിങ്ങി നില്ക്കുന്നതു കണ്ടു. രൂപാന്തരത്തിന്റെ ഒരു ഛായയെ യേ
ശുവിൽ കാണ്കകൊണ്ടു ജനങ്ങൾ ഭ്രമിച്ചു എതിരെ ഓടി വന്ദിച്ചു അവനും വാ
ദത്തിന്റെറ കാരണം ചോദിച്ചു. വൈദികർ മിണ്ടാതെ ഇരുന്നപ്പോൾ ഒരു
ത്തൻ അടുത്തു മുട്ടു കുത്തി പറഞ്ഞു: എനിക്ക് ഒരു പുത്രനേ ഉള്ളു (ലൂക്ക.), അ
വൻ ചന്ദ്രബാധയാൽ വളരെ വലഞ്ഞു പോയതുകൊണ്ടു ഞാൻ അവനെ
കൊണ്ടുവന്നു, (വാവിലോ വെളുത്ത പക്ഷത്തിലോ) അവനെ ഒരു ദുരാത്മാവ്
പിടിച്ചു വലിക്കുന്തോറും അവൻ ഒന്ന് ആൎത്തുരുണ്ടു നുരച്ചും പല്ലു കടിച്ചും പോ
കുന്നു; പിന്നെ നന്ന തകൎത്തു ആ ഭൂതം പ്രയാസത്തോടെ പുറപ്പെട്ടു (ലൂക്ക.)
അവനെ ക്ഷയിപ്പിച്ചു വിടുന്നു (മാൎക്ക.); തിരുശിഷ്യന്മാരോടു ഞാൻ അപേക്ഷി
ച്ചു, ഭൂതത്തെ നീക്കുവാൻ അവരാൽ കഴിഞ്ഞതും ഇല്ല. എന്നു കേട്ടാറെ യേ
ശു മലമുകളിൽനിന്ന് അനുഭവിച്ചത് ഓൎത്തു ശിഷ്യർ തുടങ്ങിയുള്ളവരോടു ക്രു
ദ്ധിച്ചു, അവിശ്വാസവും കോട്ടവും ഉള്ള കരുന്തലയേ എത്രകാലം ഞാൻ നിങ്ങ
ളോടു കൂട ഇരിക്കും, എത്രോടം നിങ്ങളെ പൊറുക്കും, അവനെ കൊണ്ടു വരുവിൻ
എന്നു പറഞ്ഞു.

(മാൎക്ക.) യേശുവെ കണ്ട ഉടനെ ഭൂതം വലിച്ചു മറിച്ചു കുട്ടി ഉരുണ്ടു നൂര
ച്ചു കിടക്കയും ചെയ്തു. ഇതുണ്ടായത് എത്രകാലം ആയി എന്നു യേശു സാവ
ധാനത്തോടെ ചോദിച്ചാറെ ബാല്യംമുതൽ തന്നെ എന്നും, അത് അവനെ
പലപ്പോഴും തീയിലേക്കും വെള്ളത്തിലേക്കും തള്ളുന്നു, നിന്നാൽ കഴിയും എങ്കിൽ
കനിഞ്ഞു തുണക്കേണമേ എന്നും അപേക്ഷിച്ചു. “നിന്നാൽ കഴിയും എങ്കിൽ
എന്നോ”? ആകട്ടെ, വിശ്വസിപ്പാൻ കഴിയും എങ്കിൽ എന്നത്രെ; വിശ്വസി
ച്ചവനാൽ എല്ലാം കഴിയും എന്നു കേട്ടപ്പോൾ ആയാൾ പൊട്ടിക്കരഞ്ഞു, ഞാൻ
വിശ്വസിക്കുന്നു എന്റെ അവിശ്വാസത്തിന്നു സഹായിക്കേണമേ എന്നു വി
ളിച്ചു. ഇങ്ങിനെ വിശ്വാസത്തിൻ വിളി ൟറ്റുവിളി പോലെ കേട്ടിട്ടു ജന
ങ്ങൾ തിക്കിക്കൂടുമ്പോൾ യേശു ഭൂതത്തോടു ഇവനെ വിട്ടുപോ ഇനി അക
മ്പൂകയും അരുതു എന്നു ഞാൻ കല്പിക്കുന്നു എന്നു ശാസിച്ചു ചൊല്ലി. ആ
യതു ആൎത്തു വലെച്ചു പോയപ്പോൾ ബാലൻ ചത്തപ്രകാരം കിടന്നു, യേശു
അവനെ പിടിച്ചു നിവൎത്തി നില്പിക്കയും ചെയ്തു.

അന്നുമുതൽ ബാലൻ സൌഖ്യമായി (മത്ത.), യേശു അവനെ അഛ്ശന്നു
കൊടുക്കയും ചെയ്തു (ലൂക്ക.). ജനങ്ങളിൽ (ആശ്ചൎയ്യവും പല സ്തുതിവാക്കുകളും
കേൾക്കുമ്പോൾ യേശു ശിഷ്യന്മാരോട് ൟ വചനങ്ങളെ ഓൎത്തുകൊണ്ടു മനു
ഷ്യരെ അറിഞ്ഞു കൊള്ളേണം; മനുഷ്യപുത്രൻ മനുഷ്യകൈകളിൽ ഏല്പിച്ചു
കൊല്ലപ്പെടും താനും എന്നു പറഞ്ഞു. അവരോ ആ വചനത്തെ ഒട്ടും ഗ്രഹി
ക്കാതെ അൎത്ഥത്തിന്നു ഭയപ്പെട്ടു ചോദിപ്പാനും ശങ്കിച്ചു പാൎത്തു (ലൂക്ക.).

"https://ml.wikisource.org/w/index.php?title=താൾ:CiXIV126.pdf/224&oldid=186443" എന്ന താളിൽനിന്ന് ശേഖരിച്ചത്