താൾ:CiXIV126.pdf/218

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

194 FURTHER SEVEN MONTHS’ LABOURS IN GALILEE. [PART III. CHAP. II.

എലിയാവെന്നും, ജനപാപം നിമിത്തം കരയുന്ന ഒരു യിറമിയാവ് എന്നും,
വല്ല മഹാത്മാവെന്നും മറ്റും പറയുന്നേ ഉള്ളു. നിങ്ങളോ എന്തു പറയുന്നു എ
ന്നു കേട്ടാറെ ശീമോൻ എല്ലാവൎക്കും മുല്പെട്ടു നീ മശീഹയും ജീവനുള്ള ദൈ
വത്തിന്റെ പുത്രനും തന്നെ എന്നുള്ള സ്വീകാരം പറഞ്ഞു (മത്ത.). ഇപ്രകാ
രം ശിഷ്യന്മാർ യഹൂദഭാവത്തോടു വിപരീതമായിട്ടു യേശുവെ അറികയാൽ ത
ന്റെ ഉപദേശം സഫലമായപ്രകാരം തെളിഞ്ഞു വന്നു. ഇത് അഛ്ശനായ
യോനാവിൽനിന്നല്ല ജാതിക്കാരുടെ സമ്മതത്തിൽനിന്നുമല്ല ഭൂമിയിൽനിന്നു
മല്ല സ്വൎഗ്ഗീയ പിതാവിൻ ആത്മാവ് വെളിപ്പെടുത്തുകയാൽ അത്രെ സാധി
ച്ച അറിവ് ആകകൊണ്ടു യേശു അവനെ ധന്യൻ എന്നു വാഴ്ത്തി. പിന്നെ
നീ കേഫാവാകും എന്നല്ല (യോ. ൧) ഇന്നു നീ കേഫാ തന്നെ ആയ്ചമഞ്ഞു
എന്നും, ഇങ്ങിനെ സാധിച്ച പാറമേൽ ഞാൻ എന്റെ സഭയെ പണിയിക്കും
എന്നും (അപോ. ൨; ൧൦) അരുളിച്ചെയ്തു. ആ ഉപമയെ അല്പം മാറ്റി അപോ
സ്തലന്മാർ യേശു തന്നെ അടിസ്ഥാനം എന്നും, തങ്ങൾ അവന്റെ ആലയ
ത്തെ കെട്ടുന്നവർ എന്നും (൧ കൊരി. ൩, ൯ ƒƒ.), ആ മുഖ്യക്കല്ലോടു ചേൎന്നു വ
രുന്ന സഭക്കാർ എല്ലാവരും ജീവനുള്ള കല്ലുകൾ എന്നും (൧ പേ. ൨, ൪ƒ) പ
റഞ്ഞിരിക്കുന്നു.

അന്നു തന്നെ ക്രിസ്തുസഭെക്ക് അടിസ്ഥാനം വെച്ചതാകകൊണ്ടു “(എക്ലെ
സിയ”) സഭ എന്ന പേർ സുവിശേഷത്തിൽ ആദ്യമായി കേൾക്കുന്നു. അതു
മുമ്പെ സ്വൎഗ്ഗരാജ്യം എന്നു ചൊല്ലിയത് . ഇഹത്തിൽ സ്ഥാപിച്ച നാൾമുതൽ
അതിനു ൟ പുതുപേർ കൊള്ളുന്നു. അതിൻ അൎത്ഥം ലോകത്തിൽനിന്നു വി
ളിച്ചെടുത്ത കൂട്ടം എന്നത്രെ. ആയതിനോടു പാതാള ദ്വാരങ്ങൾ്ക്ക് ഒർ ആ
വതും ഇല്ല എന്ന വാഗ്ദത്തം ചൊല്ലിക്കിടക്കുന്നു. പിശാചിൻ രാജ്യം മശീഹ
യുടെ കഷ്ടാനുഭവം മുതൽ മരണശക്തികളെ പ്രയോഗിച്ചു പ്രാണഭയത്താലും
യഹൂദാദി രാജ്യവിനാശത്താലും അവിശ്വാസം മുതലായ ആത്മമരണങ്ങളാ
ലും ജയിപ്പാൻ നോക്കുന്നു. അധോലോകത്തിന്റെ ദ്വാരങ്ങളും പിളൎപ്പുക
ളും ഭൂമിയിൽ എവിടയും തുറന്നു കാണുന്നു, എന്നിട്ടും പാറമേൽ നില്ക്കുന്ന സഭ
തന്റെ ശില്പിയുടെ ജീവശക്തിയാൽ എന്നും നിലനില്ക്കും (മത്ത).

വേറൊരു വാഗ്ദത്തവും ഉണ്ടു: സ്വൎഗ്ഗരാജ്യത്തിന്റെ താക്കോലുകളെ
നിണക്കു തരും എന്നുള്ളത്. ന്യായവിധിക്കായി ഒരുത്തന്റെ പാപങ്ങളെ കെട്ടി
ഒരു മാറാപ്പാക്കി അവന്റെ മേൽ ചുമത്തുകയോ (ഹൊശ. ൧൩, ൧൨; യോബ.
൧൪, ൧൭) ആ കെട്ടിനെ അഴിച്ചു പാപങ്ങളെ വെവ്വേറെ പരിഹരിക്കയോ ചെ
യ്യുന്നത് സഭയുടെ തീൎച്ചപ്രകാരം തന്നെ. ഒരുത്തന്റെ പാപങ്ങളെ കെട്ടി
യാൽ അവന്നു സ്വൎഗ്ഗരാജ്യത്തെ അടെച്ചു എന്നും, അവറ്റെ അഴിച്ചാൽ രാജ്യ
ത്തെ തുറന്നു സഭയിൽ ചേൎത്തു എന്നും അനുഭവമായ്വന്നു. ൟ അധികാരത്തെ
യേശു കേഫാവിന്നു മാത്രമല്ല ക്രമത്താലെ സകല ശിഷ്യന്മാൎക്കും കല്പിച്ചുകൊ
ടുത്തു (മത്ത. ൧൮, ൧൮; യോ. ൨൦, ൨൩). ശമൎയ്യയിലേ ശീമോനെ തള്ളുന്ന
തിലും കൊൎന്നേല്യനെ ചേൎക്കുന്നതിലും കേഫാ ആ അധികാരത്തെ നടത്തി
യപ്രകാരം കാണാം (അവ്വണ്ണം പൌൽ ൧ കൊ. ൫; ൨ കൊ. ൨). എങ്കിലും യേ
ശു മാത്രം തെറ്റുകൂടാതെ ജീവദ്വാരത്തെ തുറക്കുന്നവനും അടെക്കുന്നവനും

"https://ml.wikisource.org/w/index.php?title=താൾ:CiXIV126.pdf/218&oldid=186437" എന്ന താളിൽനിന്ന് ശേഖരിച്ചത്