താൾ:CiXIV126.pdf/212

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

188 FURTHER SEVEN MONTHS’ LABOURS IN GALILEE. [PART III. CHAP. II.

Matt. XV.

17 Do not ye yet understand, that what-
Soever entereth in at the mouth goeth
into the belly, and is cast out into the
draught?

18 But those things which proceed out
of the mouth come forth from the heart;
and they defile the man.

19 For out of the heart proceed evil
thoughts, murders, adulteries, fornica-
tions, thefts, false witness, blasphemies:

20 These are the things which defile a
man: but to eat with unwashen hands
defileth not a man.

Mark VII.

thing from without entereth into the man, it cannot
defile him;

19 Because it entereth not into his heart, but into
tho belly, and goeth out into the draught, purging all
meats?

20 And he said, That which cometh out of the man,
that defileth the man.

21 For from within, out of the heart of men, proceed
evil thoughts, adulteries, fornications, murders,

22 Thefts, covetousness, wickedness, deceit, lascivi-
ousness, an evil eye, blasphemy, pride, foolishness:

23 All these evil things come from within, and defile
the man.

യേശു പെന്തകൊസ്ത കാലത്തും യരുശലേമിൽ വരാഞ്ഞപ്പോൾ അവിട
ത്തെ വൈദികന്മാർ അധികം താമസിയാതെ ഗലീലെക്ക് ആൾ നിയോഗി
ച്ചു, നിന്റെ ശിഷ്യന്മാർ (സ്നാനം ചെയ്യാതെ) പടുകൈകളെകൊണ്ടു അപ്പം
ഭക്ഷിച്ചു മൂപ്പന്മാരുടെ സമ്പ്രദായങ്ങളെ ലംഘിച്ചു കാണുന്നത് എന്തു എന്നു
ചോദിപ്പിക്കയും ചെയ്തു. കൈകൾ്ക്കും അങ്ങാടിയിൽനിന്നു മേടിച്ച സാധന
ങ്ങൾ്ക്കും കിണ്ണം കിണ്ടി പലക മുതലായവറ്റിന്നും നാനാ സ്നാനവും അത്യാ
വശ്യം എന്നു പറീശന്മാൎക്ക് ഒരു വെപ്പുണ്ടു. യേശു പ്രീതിയായിട്ടു ചോദിച്ചു:
നിങ്ങളോ സമ്പ്രദായങ്ങളെ പ്രമാണിച്ചു ദേവധൎമ്മത്തെ തള്ളുന്നത് എന്തു?
മാതാപിതാക്കന്മാരെ ബഹുമാനിക്ക എന്നും, അവരെ ബഹുമാനിച്ചാൽ അനു
ഗ്രഹം ഉണ്ടു, ദുഷിച്ചു പറയുന്നവൻ മരിക്കേണം എന്നും ദൈവം മോശമൂല
മായി കല്പിച്ചിരിക്കേ ഒരുത്തൻ അഛ്ശന്നോ അമ്മെക്കോ ഉപകാരമായ്വരുന്ന
യാതൊന്നിനെ അവൎക്കു കൊടുക്കാതെ “കൊൎബ്ബാൻ” (നേൎച്ചകാഴ്ച ) എന്നു വി
ളിച്ചാൽ പോരും എന്നും മറ്റും നിങ്ങൾ ആജ്ഞാപിച്ചു മാതാപിതാക്കന്മാരിൽ
മക്കളുടെ ബഹുമാനവും സേവയും ഇല്ലാതാക്കി വെക്കുന്നു. ഇങ്ങിനെ പല
വെപ്പുകളേയും വെച്ചു കൊണ്ടു നിങ്ങൾ ദൈവകല്പനയെ ദുൎബലമാക്കുന്നു.

അധരങ്ങളെകൊണ്ടു എന്നെ മാനിച്ചും ഹൃദയംകൊണ്ട് അകന്നും മനു
ഷ്യവെപ്പുകളെ ഉപദേശമാക്കി വെച്ചും വൃഥാ എന്നെ ആരാധിക്കുന്നവർ എ
ന്നുള്ള വചനങ്ങളെ ചൊല്ലി യശായ (൨൯, ൧൩) വൎണ്ണിച്ച മായാഭക്തിക്കാർ
നിങ്ങൾ തന്നെ.

പിന്നെ പുരുഷാരത്തിന്റെ അജ്ഞാനം മാറ്റുവാൻ വിളിച്ചു പറഞ്ഞത്:
എല്ലാവരും കേട്ടു ഗ്രഹിച്ചു കൊൾ്വിൻ! (വായൂടെ) മനുഷ്യന്റെ അകത്തു ചെ
ല്ലുന്നതു ഒന്നും അവനെ അശുദ്ധമാക്കുന്നില്ല, അവങ്കൽനിന്നു പുറപ്പെടു
ന്നതത്രെ അശുദ്ധി വരുത്തുന്നു. ചെവിയുള്ളവൻ കേൾ്ക്കട്ടെ (മാൎക്ക.). എന്ന
തിനാൽ യേശു പറീശവെപ്പുകളെ മാത്രമല്ല മോശയുടെ ഭക്ഷണകല്പനക
ളെ എല്ലാം നീക്കിയപ്രകാരം തോന്നി എങ്കിലും അവൻ തള്ളീട്ടില്ല നിവൃത്തി
വരുത്തിയതേ ഉള്ളു. മനുഷ്യന്റെ വായി വയറ്റിലേക്കുള്ള ദ്വാരം എന്നല്ല
ഹൃദയത്തിൽനിന്നു പുറപ്പെടുവാനുള്ള ദ്വാരം എന്നു വിചാരിച്ചു ശുദ്ധിക്ക് ഉ
ത്സാഹിച്ചു വായെ സൂക്ഷിക്കേണ്ടു. ആകയാൽ താനും ശിഷ്യന്മാരും അല്ല, പ
റീശന്മാരത്രെ ദേവാജ്ഞയെ മറിച്ചു കളയുന്ന ഉപദേശങ്ങളാലും ഹിംസാവാദ
ങ്ങളാലും വായി തീണ്ടി സഭാഭ്രഷ്ടരായി പോയി എന്ന് അൎത്ഥം ആകുന്നു.

വീട്ടിലേക്ക് മടങ്ങി പോകുമ്പോൾ (മാൎക്ക.) ശിഷ്യന്മാർ ഈ വചനം നിമി

"https://ml.wikisource.org/w/index.php?title=താൾ:CiXIV126.pdf/212&oldid=186431" എന്ന താളിൽനിന്ന് ശേഖരിച്ചത്