താൾ:CiXIV126.pdf/178

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

154 THE FIRST THREE MONTHS’ LABOURS IN GALILEE. [PART III. CHAP. II.

ഇപ്രകാരം യേശു ഒന്നാം ഭാഗത്തിൽ (മത്ത. ൫, ൨—൧൬) സ്വൎഗ്ഗരാജ്യ
ത്തിൽ സാധുക്കൾക്കുള്ള പുതുഭാഗ്യത്തെ അറിയിച്ചു കൊടുക്കയും, പറീശനീ
തിയിൽനിന്നു എല്ലാം സൂക്ഷിച്ചു കൊള്ളേണ്ടത് എന്നു ൨ാം അംശത്തിൽ (൫,
൧൭—൭,൬) ഉപദേശിക്കയും ചെയ്ത ശേഷം ഇപ്പോൾ മൂന്നാമതിൽ (൭, ൭—
൨൯) ദുൎമ്മാൎഗ്ഗത്തെ ഒഴിച്ചു നല്ല വഴിയെ വരിക്കേണ്ടുന്ന പ്രകാരത്തെ കാ
ട്ടികൊടുക്കുന്നു. യാചിക്ക തിരയുക മുട്ടുക ഇതത്രെ ദേവനീതിയെ സാധിപ്പാ
നുള്ള വഴി. ആയ്തു ദൈവത്തോടു ചെയ്യുമ്പോൾ മനുഷ്യരുടെ സങ്കടങ്ങളേയും
ബുദ്ധിമുട്ടുകളേയും ഗ്രഹിച്ചു തന്റെത് എന്ന പോലെ വിചാരിക്കയും വേ
ണ്ടതു. പിന്നെ ആ രണ്ടിന്നായി ഉത്സാഹിക്കുന്നളവിൽ രണ്ടിനെ ഒഴിക്കേണം.
ആയ്ത് എന്തെന്നാൽ “നാട് ഓടുമ്പോൾ നടുവെ” എന്നല്ല, ഭൂരിപക്ഷത്തെ വി
ട്ടു വിസ്താരം കുറഞ്ഞ വഴിയിൽ കൂടി നടക്കയത്രെ നല്ലതു. പിശാചിന്റെ ചേ
കവരായ ഉപദേഷ്ടാക്കന്മാരെ വാക്കും ഭാവവും പ്രമാണിക്കാതെ ഫലങ്ങളാൽ
തിരിച്ചറിഞ്ഞു വിടുകയും വേണം. വൃക്ഷം തന്റെ സാരത്തിൽനിന്നു ഫലം
ജനിപ്പിക്കുന്നതു പോലെ മനുഷ്യന്റെ ഹൃദയത്തിൽ പൊങ്ങിവരുന്ന ഭാവ
സാരം തന്നെ അവന്റെ വാക്കു മുതലായ ക്രിയകളെ പുറപ്പെടീക്കുന്നു. ആ
കയാൽ കൎത്തൃജനം ആകുവാൻ മനസ്സുള്ളവർ കൎത്തൃവചനം ഹൃദയത്തിൽ കാ
ത്തു സകല ക്രിയെക്കും ഉറവാക്കേണ്ടു. ഇതേ പ്രമാണം. ഹൃദയം ചേരാത്ത
സ്വീകാരവും സേവയും എല്ലാം വ്യൎത്ഥമത്രെ. ക്രിസ്തനാമത്തിൽ പ്രവചിക്ക,
ഭൂതങ്ങളെ ആട്ടുക, ശക്തികളെ പ്രവൃത്തിക്ക ഇത്യാദി ക്രിയകൾ ഓരോന്നു ശു
ഭമായി വന്നെങ്കിലും ഒരുവൻ സാക്ഷാൽ പിതാവിൻ ഇഷ്ടം ചെയ്തുവോ ഇ
ല്ലയോ എന്ന് അന്ത്യദിവസത്തിൽ മാത്രം തെളിഞ്ഞു വരും. ആകയാൽ ബു
ദ്ധിമാനായ ശിഷ്യൻ വചനം കേട്ട ഉടനെ ആഴ കുഴിച്ചു (ലൂക്ക.), യേശു മശീ
ഹ എന്ന പാറെക്ക് എത്തി അടിസ്ഥാനം ഇട്ടാൽ മഴയും കൊടുങ്കാറ്റും ഉള്ള ദു
ഷ്കാലങ്ങളിലും ഭവനത്തിന്നു ഛേദം വരികയില്ല. ജഡപ്രകാരമുള്ള ഇസ്രയേ
ലോ നാമശിഷ്യനോ വചനത്തെ കേട്ടിട്ടും കാത്തുകൊള്ളാതെ ഇരുന്നാൽ കൊ
ടുങ്കാറ്റുള്ള സമയത്തു ഭൂമി കുലുങ്ങുമാറുള്ള വീഴ്ച സംഭവിക്കേ ഉള്ളു.

ഇങ്ങിനെ യേശു പൎവ്വതപ്രസംഗത്തെ തീൎത്തു, വൈദികരെ പോലെ അ
ല്ല അധികാരം ഉള്ളവനായി ഉപദേശിക്കകൊണ്ടു എല്ലാവൎക്കും വിസ്മയം ജ
നിപ്പിക്കയും ചെയ്തു.

§ 82.

A LEPER HEALED.

കുഷ്ഠരോഗശാന്തി.

MATT. VIII.

1. When he was
come down from the
mountain, great multi-
tudes followed him.

2 And, behold, there
came a leper and
worshipped him, say-
ing, Lord, if thou

MARK I.

40 And there came a leper to him,
beseeching him, and kneeling down to
him, and saying unto him, If thou wilt,
thou canst make me clean.

41 And Jesus, moved with compassion,
put forth his hand, and touched him, and
saith unto him, I will; be thou clean.

42 And as soon as he had spoken,

LUKE V.

12 And it came to pass, when
he was in a certain city, behold
a man full of leprosy: who
seeing Jesus fell on his face,
and besought him, saying, Lord,
if thou wilt, thou canst make me
clean.

13 And he put forth his hand,

"https://ml.wikisource.org/w/index.php?title=താൾ:CiXIV126.pdf/178&oldid=186397" എന്ന താളിൽനിന്ന് ശേഖരിച്ചത്