താൾ:CiXIV126.pdf/179

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

§ 83.] CHRIST MISJUDGED EVEN BY HIS OWN. 155

Matt. VIII.

wilt, thou canst make
me clean.

3 And Jesus put
forth his hand, and
touched him, saying,
I will; be thou clean.
And immediately his
leprosy was cleansed.

4 And Jesus saith
unto him, See thou
tell no man; but go
thy way, shew thyself
to the priest, and offer
the gift that Moses
commanded, for a testi-
mony unto them.

Mark I.

immediately the leprosy departed from
him, and he was cleansed.

43 And he straitly charged him, and
forth with sent him away;

44 And saith unto him, See thou say no-
thing to any man: but go thy way, shew
thyself to the priest, and offer for thy
cleansing those things which Moses
commanded, for a testimony unto them.

45 But he went out, and began to
publish it much, and to blaze abroad
the matter, insomuch that Jesus could
no more openly enter into the
city, but was without in desert places:
and they came to him from every
quarter.

Luke V.

and touched him, saying, I will:
be thou clean. And immediately
the leprosy departed from him.

14 And he charged him to tell
no man: but go and shew thy-
self to the priest, and offer for
thy cleansing, according as Moses
commanded, for a testimony unto
them.

15 But so much the more Went
there a fame abroad of him: and
great multitudes came together to
hear, and to be healed by him of
their infirmities.

16 And he withdrew himself
into the wilderness, and prayed.

അനന്തരം യേശു മലയിൽനിന്നു ഇറങ്ങിയാറെ വളരെ പുരുഷാരങ്ങൾ
അവനെ പിഞ്ചെന്നു. എന്നാൽ ഒരു ഗലീലപട്ടണത്തിൻ സമീപത്തുനിന്നു
(ലൂക്ക.) ഒരു കുഷ്ഠരോഗി വിളിച്ചു, പിന്നെ അടുക്കെ വന്നു സാഷ്ടാംഗം വണ
ങ്ങി, നിനക്കു മനസ്സ് ഉണ്ടെങ്കിൽ എന്നെ ശുദ്ധനാക്കുവാൻ കഴിയും എന്ന്
അപേക്ഷിച്ചു. യേശു ഉള്ളം കനിഞ്ഞു (മാൎക്ക.) കൈയും നീട്ടി അവനെ തൊട്ടു,
മനസ്സുണ്ടു ശുദ്ധനാക എന്നു കല്പിച്ചു, കുഷ്ഠം വിട്ടു മാറുകയും ചെയ്തു. എന്നാ
റെ യേശു (അശുദ്ധനെ തൊട്ട സംഗതിയാൽ) മനസ്സ് കുറയ ഇളകി അവ
നെ നീക്കി (മാൎക്ക.), ആരോടും ഒന്നും പറയരുത്, അഹരോന്യരെ ചെന്നു കണ്ടു
ബലികഴിച്ചു (൩ മോ. ൧൩ ) സഭയോടു ചേരുവാൻ സമ്മതം വരുത്തേണം എ
ന്നു കല്പിച്ചു വിട്ടയച്ചു. ആയാൾ കല്പിച്ചപ്രകാരം അനുസരിയാതെ യേശു
തൊട്ടതും കൂടെ പ്രസിദ്ധമാക്കിയതിനാൽ അക്ഷരസേവകന്മാരിൽ അശുദ്ധി
ശങ്ക ജനിക്കാതെ ഇരിക്കേണ്ടതിന്നു യേശു പട്ടണത്തിൽ പ്രവേശിക്കാതെ
(മാൎക്ക.) ഏകാന്തത്തിൽ മാറി പ്രാൎത്ഥിച്ചു വസിച്ചു. അത് ഏഴുദിവസം തന്നെ
യോ (൩ മോ. ൧൩, ൪), അല്ല പക്ഷേ ആ നാൾ മാത്രമോ എന്ന് അറിയാ. എ
ങ്കിലും സങ്കടക്കാർ പലരും അതു കൂട്ടാക്കാതെ എവിടെനിന്നും വന്നു അവ
നോടു രോഗശാന്തിയെ അന്വേഷിക്കയും ചെയ്തു (മാൎക്ക. ലൂക്ക).

§ 83.

HIS FRIENDS GO OUT TO LAY HOLD ON HIM.

ചേൎച്ചക്കാർ യേശുവെ പിടിപ്പാൻ നോക്കിയതു.

MARK III.

19 . . . and they went into an house.

20 And the multitude cometh together again,
so that they could not so much as eat bread.

21 And when his friends heard of it, they
went out to lay hold on him: for they said,
He is beside himself.

യേശു മലയിൽ കരേറി ൧൨ അപോസ്തലരെ വരിച്ച് എന്നു വൎണ്ണിച്ച
തിൽ പിന്നെ (൩, ൧൩ ƒƒ.) മാൎക്ക. പൎവ്വതപ്രസംഗത്തിൻ വസ്തുതയെ അറി
യിക്കാതെ, ഗുരു ശിഷ്യരുമായി “വീട്ടിൽ” (കഫൎന്നഹൂമിൽ എന്നു തോന്നുന്നു)
എത്തീട്ടു സംഭവിച്ച ഒർ അവസ്ഥയെ വിവരിക്കുന്നു. അതെന്തന്നാൽ പൎവ്വ
തപ്രസംഗത്തിനു മുമ്പിലും പിമ്പിലും കുഷ്ഠശാന്തിയായ ശേഷവും (§ ൮൨)


20*

"https://ml.wikisource.org/w/index.php?title=താൾ:CiXIV126.pdf/179&oldid=186398" എന്ന താളിൽനിന്ന് ശേഖരിച്ചത്