താൾ:CiXIV126.pdf/172

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

148 THE FIRST THREE MONTHS’ LABOURS IN GALILEE. [PART III. CHAP. II.

അതു മുഴുവൻ നിവൃത്തിച്ചു കുറവുള്ളതിന്നു നിറവു വരുത്തുവാൻ കല്പന ഉ
ണ്ടു. അവന്റെ രാജ്യത്തിൽ ദേവോക്തങ്ങളെ ലേശം പോലും തള്ളുന്നവൎക്ക
ല്ല ഉപദേശത്താലും ക്രിയയാലും അവറ്റെ ഉറപ്പിക്കുന്നവൎക്കേ മാനം ഉള്ളു.
പറീശന്മാരോ സമ്പ്രദായങ്ങളെ ചേൎക്കയാൽ ദേവധൎമ്മത്തെ വഷളാക്കിയത്
ഇപ്രകാരം:

കുല ചെയ്യരുത് എന്ന ദേവകല്പനയെ അവർ വ്യാഖ്യാനിച്ചപ്പോൾ
കൊല്ലുന്നവനെ ഊർകോട്ടിൽ വരുത്തി വിസ്തരിക്കേണ്ടു പോൽ എന്നുള്ള അ
ൎത്ഥം പൂൎവ്വന്മാൎക്കുമതിയായി തോന്നി. അതു പോരാ, വെറുതെ കോപിക്കുന്നവൻ
ആ ന്യായവിധിക്കു തന്നെ യോഗ്യനാകും. “റക്കാ” (=തുപ്പേണ്ടവൻ, അഥവ
ചപ്പൻ, നിസ്സാരൻ) എന്നു ദുഷിച്ചു പറയുന്നവൻ ൭൨ ന്യായാധിപതിമാർ കൂ
ടി വിസ്തരിക്കുന്ന സൻഹെദ്രിൻ സഭെക്കു യോഗ്യനാകും. ഭോഷ, പൊട്ട എന്നു
സഹോദരനെ നിസ്സാരനാക്കിയവൻ ഹിന്നോം താഴ്വര ആകുന്ന ചുടലക്കാട്ടിൽ
വെന്തുപോവാൻ യോഗ്യനാകുന്നു*. അതിന്റെ അൎത്ഥം:കുത്തിക്കൊല്ലുന്നവൻ
മാത്രം അല്ല സ്നേഹം ഇല്ലാതെ വിധിപ്പവൻ കൂടെ അതാത് ശിക്ഷാവിധി
ക്കു താൻ ഹേതുവാകുന്നു എന്ന് ഒരു ദേവന്യായം ഉണ്ടു. ആകയാൽ ദൈവ
ത്തോട് അടുക്കുമ്പോൾ ഒക്കയും തന്റെ സ്നേഹക്കുറവുകളെ ഓൎത്തു ക്ഷമ ചോ
ദിച്ചും ക്ഷമിച്ചും കൊണ്ടു നിരപ്പു വരുത്തുക അത്രെ വേണ്ടുവതു, ന്യായത്തി
ന്നായിട്ടല്ല ഇണക്കത്തിന്നു കേവലം നോക്കി നിത്യം ഉത്സാഹിക്ക തന്നെ കൊ
ല്ലരുത് എന്റെ കല്പനയുടെ അൎത്ഥം.

വ്യഭിചാരം ചെയ്യായ്ക എന്ന കല്പനയുടെ അഭിപ്രായം ജഡക്രിയയെ
മാത്രമല്ല നിഷേധിക്കുന്നതു. മോഹത്തെ വേരറുക്കേണ്ടു. സുന്ദരരൂപത്തെ
കാണ്കയാലോ സംസൎഗ്ഗത്താലോ പരീക്ഷ തോന്നുമളവിൽ ബന്ധം ഛേദിക്ക
തന്നെ നല്ലൂ. വിവാഹത്യാഗം ദൈവത്തിന്ന് അനിഷ്ടം (മല. ൨, ൧൬), അതു
കൊണ്ടു ഉപേക്ഷണപത്രിക എഴുതേണം എന്നു കല്പനയായതു (൫മോ. ൨൪,
൧) ഉപേക്ഷണത്തെ അല്പം തടുപ്പാനത്രെ. യഹൂദരോ പുരുഷന്ന് ഇഷ്ടം
പോലെ ഉപേക്ഷിക്കാം എന്നു നിരൂപിച്ചു പോയി. ആകയാൽ വ്യഭിചാരം
നിമിത്തം അല്ലാതെ ഭാൎയ്യയെ ഉപേക്ഷിച്ചാൽ വ്യഭിചാരദോഷമത്രെ എന്നതു
യേശുവിന്റെ വ്യാഖ്യാനം.

പിന്നെ ആണയെ മോശ സമ്മതിച്ചു എങ്കിലും (൨മോ. ൨൨, ൧൧) കള്ള
സ്സത്യത്തെ നിഷേധിച്ചും (൩ മോ. ൧൯, ൧൨), സത്യം ചെയ്തത് എല്ലാം ഒപ്പി
പ്പാൻ കല്പിച്ചും (൪ മോ. ൩൦, ൩), യഹോവാനാമത്തെ മാത്രം ആണെക്കു കൊ
ള്ളുന്നതാക്കി വെച്ചും (൫ മോ. ൬, ൧൩), ഇപ്രകാരം സത്യം ചെയ്യുന്ന മൎയ്യാദയെ
ആവോളം വിരോധിച്ചു. യഹൂദരോ വെറുതെ ആണയിടുന്നതിൽ വളരെ ര
സിച്ചു പുതിയ ആണകളേയും നിത്യം സങ്കല്പിച്ചു പോയി(മത്ത. ൨൩, ൧൬ ƒƒ).


* ഇതു ൩ സുവിശേഷകന്മാരും യാക്കോബും (൩, ൬) ഇപ്പോഴുള്ള യഹൂദരും അഗ്നിനരകത്തിന്ന്
ഉപമയായി വിളിച്ച നാമം. ഹിന്നോം താഴ്വര മോലൊക്ക് ആരാധനെക്കു സ്ഥലമായ ശേഷം (൧ രാജ.
൧൧, ൭; ൨. രാജ. ൧൬, ൩) യൊശിയ രാജാവ് അത് അസ്ഥികളെ ഇട്ടു വെറുപ്പാക്കി (൨ രാജ. ൨൩,
൧൩ ƒ.), നഗരത്തിന്റെ ചുടലക്കാടായി വേൎത്തിരിച്ചു തോഫത്ത് (തുപ്പൽ, നിന്ദ്യം) എന്ന പേർ ഇടുക
യും ചെയ്തു (യിറ. ൭, ൩൧ ƒƒ. ൧൯, ൬—൧൩).

"https://ml.wikisource.org/w/index.php?title=താൾ:CiXIV126.pdf/172&oldid=186391" എന്ന താളിൽനിന്ന് ശേഖരിച്ചത്