താൾ:CiXIV126.pdf/137

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

§ 58.] THE SAMARITAN WOMAN. 113

അവിടെ യേശു ഉച്ചെക്ക് എത്തി തളൎച്ചനിമിത്തം "വെറുതെ" ഇരുന്നു.
ശിഷ്യരെ ഭോജ്യം വാങ്ങുവാൻ അയച്ചശേഷം ഒരു ശമൎയ്യസ്ത്രീ വെള്ളം കോ
രുവാൻ വന്നു, യേശുവും ആത്മനിയോഗത്താൽ സംസാരിച്ചു തുടങ്ങി. ശമ
ൎയ്യരോടും സ്ത്രീകളോടും വിശേഷാൽ പാപികളോടും ബുദ്ധിമാൻ
പറകൊല്ലാ എന്ന റബ്ബിമാരുടെ കല്പനകൾ മൂന്നിനെയും നിരസിച്ചു താഴ്മ
യായി വെള്ളത്തിന്നു ചോദിച്ചപ്പോൾ അവൾ വിസ്മയിച്ചു. അവൻ നല്ല ഉറ
വായ വെള്ളം തരാം എന്നു പറഞ്ഞപ്പോൾ അധികം വിസ്മയിച്ചു. പിന്നെ
അവൾ കിണറ്റിലേ വെള്ളം ചൊല്ലി പ്രശംസിച്ചാറെ യേശു എന്നും ദാഹ
ത്തെ തീൎപ്പാൻ തന്റെ ജലം നല്ലത് എന്നു പുകഴ്ത്തി. ഇതു നിത്യജീവനോളം
ഉറവായി ഒഴുകുന്ന സദാത്മാവെന്നു (൭, ൩൯) അവൾ്ക്കു നന്നായി ബോധി
ച്ചില്ല, ആശ ജനിച്ചു താനും ആകയാൽ മൎയ്യാദപ്രകാരം ഭൎത്താവും കൂടി വന്നു
കേൾ്ക്കേണം എന്നു ചോദിച്ചപ്പോൾ അവൾ ചെയ്ത ദുഷ്ക്രിയകളെ എല്ലാം ഒരു
വചനത്താൽ സൂചിപ്പിച്ചു പറവാൻ സംഗതി വന്നു*. ഇവൻ പ്രവാചകൻ
എന്നു കണ്ടാറെ അവൾ നാട്ടുകാൎക്കു യഹൂദരോടുള്ള വ്യവഹാരസാരം ചോദിച്ചു
(ഗരിജീം മലമേലുള്ള ആലയത്തെ മക്കാബ്യനായ ഹുൎക്കാൻ ക്രി. മു. . ൧൨൯
തകൎത്തതിന്റെ ശേഷവും ഇന്നേവരെയും ശമൎയ്യർ ആ മലമുകളിൽ ചെന്നു
പ്രാൎത്ഥിക്കും). അതിന്നായി യേശു യഹുദാഗോത്രത്തിൽ വാഗ്ദത്തം ഉണ്ടാക
യാൽ ശമൎയ്യൎക്കു കുറവ് അധികം ഉണ്ടെന്നും അവർ പ്രവാചകങ്ങളെ തള്ളുക
യാൽ മോശയേയും സത്യദൈവത്തേയും തിരിച്ചറിയുന്നില്ല എന്നും കാട്ടിയത
ല്ലാതെ, മൊറിയയും നിത്യപ്രമാണമല്ല സത്യആരാധനക്കാർ ആത്മാവും സ
ത്യവും ആകുന്ന മലയും ആലയവും കയറി പുക്കു പിതാവെ സേവിക്കേണം
എന്ന് ഒരു പുതുമതത്തെ അറിയിച്ചു. അതിനാൽ അവൾ ഭ്രമിച്ചു തന്റെ
മശീഹകാംക്ഷയെ കാണിച്ചു. മശീഹ യഹൂദരുടെ ആശപോലെ രാജാവല്ല
രഹസ്യങ്ങളെ അറിയിച്ചു (൫ മോ.൧൮,൧൮)ജനത്തെ തിരിപ്പിക്കുന്ന ഹത്തഹെ
ബ് (മടക്കിവരുത്തുന്നവൻ) എന്ന യോസെഫ്‌വംശ്യൻ ആകും എന്നത്രെ ശ
മൎയ്യ പക്ഷം. എന്നാറെ യേശു ശങ്ക കൂടാതെ ഞാൻ ആകുന്നു എന്ന് അവളോടറി
യിച്ചു. അവൾ ഭ്രമിച്ചു പാത്രവും വിട്ടു ഗ്രാമത്തിലേക്ക് ഓടുമ്പോൾ ശിഷ്യ
ന്മാർ വന്നു ഗുരുവിന്നു ദേവേഷ്ടം ചെയ്കയാൽ വന്ന തൃപ്തിയെ അറിയാതെ
ഭക്ഷിപ്പാൻ വിളിച്ചു.

എന്നാറെ യേശു കുടിയും പിന്നെ തീനും മറന്നു വിട്ടു പറഞ്ഞു: കൊയ്ത്തിന്നു
൪ മാസം ഉണ്ട് എന്നു ചൊല്ലുന്നുവല്ലോ (കനാനിലേ കൊയ്ത്തു പെസഹമുതൽ
പെന്തക്കോസ്തയോളം ഉണ്ടു); അങ്ങിനെ അല്ല, പട്ടണത്തുനിന്നു വരുന്ന
ഈ ശമൎയ്യർ തന്നെ ഒർ ആദ്യഫലമായി ഇന്നു വിളയുമാറാകുന്നു എന്നു വാ
ഞ്ഛയോടും സ്തുതിയോടും പറഞ്ഞു. പിന്നെ ലോകപ്രകാരം വിതെക്കുന്നവ
നല്ല മൂരുന്നവനേ സന്തോഷിപ്പു; ദേവരാജ്യത്തിലോ വിതെക്കുന്നവരും മൂരു
ന്നവരും ഒരുമിച്ചു സന്തോഷിക്കും. ശമൎയ്യയിൽ പണ്ടു മോശധൎമ്മത്തെ അറി


*ഈ വാക്കു പക്ഷെ ശമൎയ്യരുടെ മതാവസ്ഥയേയും ഉദ്ദേശിച്ചു പറഞ്ഞതു. അവർ ൫ കുലങ്ങളിൽ
ഉത്ഭവിച്ചു ൫ വക ദേവകളെ പൂജിച്ചതിന്റെ ശേഷം (൨. രാജ. ൧൭, ൨൪) യഹോവയേയും സേവി
പ്പാൻ തുടങ്ങി. അതുവും ഇസ്രയേലിൽ ആയപ്രകാരം സത്യവിവാഹത്താൽ നടന്നത് അല്ലല്ലോ.

15

"https://ml.wikisource.org/w/index.php?title=താൾ:CiXIV126.pdf/137&oldid=186356" എന്ന താളിൽനിന്ന് ശേഖരിച്ചത്