താൾ:CiXIV126.pdf/127

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

§52..] THE BAPTIST'S TESTIMONY TO CHRIST. 103

John I.

27. He it is, who coming after me is preferred
before me, whose shoe's latchet I am not worthy
to unloose.

28 These things were done in Bethabara be-
yond Jordan, where John was baptizing.

29. The next day John seeth Jesus coming
unto him, and saith, Behold the lamb of God,
which taketh away the sin of the world.

30 This is he of whom I said, After me cometh
a man which is preferred before me: for he
was before me.

31 And I knew him not: but that he should

be made manifest to Israel, therefore am I
come baptizing with Water.

32 And John bare record, saying, I saw the
Spirit descending from heaven like a dove, and
it abode upon him.

33 And I knew him not: but he that sent me
to baptize with water, the same said unto me,
Upon whom thou shalt see the Spirit descend-
ing, and remaining on him, the same is he
which baptizeth with the Holy Ghost.

34 And I saw, and bare record that this is the
Son of God.

യേശു വനത്തിൽവെച്ചു പരീക്ഷകനോടു തടുത്തു നില്ക്കുമ്പോൾ യോഹ
നാനോടു സ്നാനകാരണം ചോദിപ്പാൻ സൻഹെദ്രിൻ എന്ന വിസ്താരസ
ഭയിൽനിന്ന് അയച്ച അഹരോന്യരും ലേവ്യരും വന്നു വസ്തുതയെ അന്വേ
ഷിച്ചു. ൪൦൦ വൎഷത്തിന്നകം പ്രവാചകൻ ഉദിച്ചിട്ടില്ലായ്കയാൽ യോഹനാ
ന്റെ ഭാവവും വാക്കും സ്നാനവും പലൎക്കും മശീഹകാംക്ഷയെ കൊളുത്തിയി
രുന്നു. അതുകൊണ്ട് അനേകർ ഇവൻ മശീഹ എന്നു വിചാരിച്ചു (ലൂക്ക. ൩,
൧൫; അപോ. ൧൩, ൨൫), മറ്റവർ മുന്നടപ്പവനായ എലീയാ ആകുമോ എന്ന്
ഊഹിച്ചു (മല. ൪, ൫; മത്ത. ൧൧, ൧൪). അവനെ കുറിച്ചല്ലൊ സീറക് എഴുതി
യതു (൪൮, ൧൦): "അഗ്നിരഥത്തിൽ കയറി എടുക്കപ്പെട്ട ശേഷം ശിക്ഷാവിധി
ക്കു മുമ്പിൽ കോപത്തെ ശമിപ്പിച്ചു പിതാവിൻ ഹൃദയത്തെ പുത്രങ്കലേക്കു തി
രിപ്പിച്ചു യാകോബ് ഗോത്രങ്ങളെ യഥാസ്ഥാനത്താക്കുവാൻ, ഇങ്ങിനെ ഭാവി
കാലത്തിന്നായി മുങ്കുറിക്കപ്പെട്ട എലീയാവെ പോലെ പുകഴ്ചെക്കു പാത്രം ആർ
ആകുന്നു? നിന്നെ കണ്ടു സ്നേഹം പൂണ്ടു നില്പവർ ധന്യന്മാർ; ഞങ്ങളും ജീവി
ക്കും പോൽ." എന്നതു യഹൂദരിൽ പ്രസിദ്ധമായി. പിന്നെ യിറമീയാവോ മ
റ്റൊരു പ്രവാചകശ്രേഷ്ഠനോ വരേണ്ടു എന്നു ലോകസമ്മതം (മത്ത. ൧൬,
൧൪), യിറമീയാ പ്രത്യേകം ജനത്തിന്നും നഗരത്തിന്നും വേണ്ടി നിത്യം പ്രാ
ൎത്ഥിച്ചവനാകയാൽ സഹോദരമിത്രം എന്ന പേർ ലഭിച്ചു, ദൎശനങ്ങളിലും പ്രത്യ
ക്ഷനായി യഹൂദരുടെ ക്ലേശങ്ങൾ്ക്കു മാറ്റം വരുത്തുന്നവൻ എന്നതും (൨ മക്കാ
ബ്യ ൨), "ഞാൻ എന്റെ ദാസന്മാരായ യശായ യിറമീയാ എന്നവരെ നിനക്കു
തുണെക്ക് അയക്കും" എന്നതും (൪ ഏജ്രാ), യഹൂദരിൽ ഏകദേശം ദേവവാക്കാ
യി നടന്നു. മോശയോട് അറിയിച്ച പ്രവാചകൻ (൫ മോ. ൧൮, ൧൫) ഈ
യോഹനാൻ തന്നെയോ എന്നു മറ്റവർ നിനെച്ചു തുടങ്ങി (യോ, ൭, ൪൦).

എന്നാറെ യോഹനാൻ ആചാൎയ്യദൂതന്മാരുടെ ൩ ചേദ്യങ്ങൾ്ക്കും ഞാൻ അ
തല്ല എന്ന് ഉത്തരം പറഞ്ഞു. പിന്നേയും ചോദിച്ചാറെ ഞാൻ യശ. ൪൦.
സൂചിപ്പിച്ച മരുഭൂമിയിലേ ശബ്ദമത്രെ എന്നും, എന്റെ സ്നാനം അത്യത്ഭുത
മല്ല ജലസ്നാനമത്രെ, അഗ്നിസ്നാനത്തെ കഴിപ്പിപ്പാനുള്ള മശീഹ നിങ്ങൾ അ
റിയാതെ നിങ്ങളുടെ ഇടയിൽ ഇരിക്കുന്നു; ഞാൻ അവന്റെ ഘോഷകനും അ
ഗ്രേസരനും ആയി (മല, ൩, ൧) മുന്നടന്നിട്ടും അവൻ എനിക്കു മുമ്പനും മേ
ല്പെട്ടവനും ഇസ്രയേൽരാജാവും ആകുന്നു എന്നും സാക്ഷ്യം ഉരെച്ചു. ആയതു
യൎദ്ദനക്കരയുള്ള ബെത്തന്യ ("പടകിടം") എന്നും ബെത്തബറ ("കടവിടം",
ന്യായ. ൭, ൨൪) എന്നും ഉള്ള സ്ഥലത്തുണ്ടായി. അവരും അതു കേട്ടാറെ മട

"https://ml.wikisource.org/w/index.php?title=താൾ:CiXIV126.pdf/127&oldid=186346" എന്ന താളിൽനിന്ന് ശേഖരിച്ചത്