താൾ:CiXIV125.pdf/55

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

– ൫൧ –

നിങ്ങൾ തൊടാതെ ഇരിപ്പാൻ എന്തൊരു സംഗതി
ആകുന്നു" എന്നു ചോദിച്ചാറെ, ഒരു മുടകാലൻ പൂ
വൻ കഴുവ് ചിറകു തട്ടിക്കുടഞ്ഞ് ഒരു തൂവൽ (കൊ
ത്തി) എടുത്തു കൊടുത്തു, അതു കൈയിൽ എടുത്തു
ൟ പശുക്കളെ നോക്കിയാറെ, അവറ്റിൽ ഒന്നിനെ
മാത്രമെ പശുജന്മം പിറന്നിട്ടുള്ളൂ; മറ്റെല്ലാം ഓരോ
മൃഗങ്ങളെ ജന്മമായി കണ്ടു; ഇരിവർ ഏറാടിമാരെയും
(നമ്പിയാരെയും) മനുഷ്യജന്മമായ്ക്കണ്ടു. ആ തൂവൽ
തമ്പ്രാക്കൾ നമ്പ്യാരുടെ കയ്യിൽ കൊടുത്തു. അതി
ന്റെ ഉപദേശവും തിരിച്ചു കൊടുത്തു. ഏറാടിമാരും
നമ്പിയാരും തമ്പ്രാക്കളുടെ കാക്കൽ നമസ്കരിച്ച് അ
നുഗ്രഹവും വാങ്ങി. (അതു ഹേതുവായിട്ട് ഇന്നും ആ
ഴുവാഞ്ചെരി തമ്പ്രാക്കളെ കണ്ടാൽ കുന്നലകോനാതി
രി രാജാവു തൃക്കൈ കൂപ്പേണം). അവിടനിന്നു പുറ
പ്പെട്ടു, തൃക്കാരിയൂർ അടിയന്തരസഭയിൽ ചെന്നു വ
ന്ദിച്ചു. "(ഞങ്ങളെ) ചൊല്ലിവിട്ട കാൎയ്യം എന്ത്" എ
ന്നു ബ്രാഹ്മണരോടും ചേരമാൻ പെരുമാളൊടും ചോ
ദിച്ചാറെ: "ആനകുണ്ടി കൃഷ്ണരായർ മലയാളം അടക്കു
വാൻ സന്നാഹത്തോടും കൂടി പടെക്ക് വന്നിരിക്കുന്നു.
അതിന്നു ൧൭ നാട്ടിലുള്ള പുരുഷാരത്തേയും എത്തി
ച്ചു പാൎപ്പിച്ചിരിക്കുന്നു; അവരുമായി ഒക്കത്തക്ക ചെ
ന്നു പട ജയിച്ചു പോരേണം എന്നരുളിച്ചെയ്ത
പ്പോൾ, അങ്ങിനെ തന്നെ എന്നു സമ്മതിച്ചു സഭ
യും വന്ദിച്ചു പോന്നു. [ചേരമാൻ പെരുമാൾ ഭഗ
വാനെ സേവിച്ചിരിക്കും കാലം അൎക്കവംശത്തിങ്കൽ
ജനിച്ച സാമന്തരിൽ പൂന്തുറ എന്നഭിമാനവീരന്മാ
രായ സാമന്തർ ഇരിവരും കൂടി രാമേശ്വരത്ത് ചെന്നു


5*

"https://ml.wikisource.org/w/index.php?title=താൾ:CiXIV125.pdf/55&oldid=185785" എന്ന താളിൽനിന്ന് ശേഖരിച്ചത്