താൾ:CiXIV125.pdf/24

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

– ൨൦ –

ലനാട്ടിൽ അപ്പെരുമാൾക്ക് രാജഭോഗം വിരുത്തിയും
കല്പിച്ചു കൊടുത്തു. പെരുമാൾക്ക് എഴുന്നെള്ളി ഇരി
പ്പാൻ തളിപ്പറമ്പിന്നു വടക്ക് തലയൂർ എന്ന പ്രദേ
ശത്ത് ഒരു കോവിലകം തീൎത്തു, പരശുരാമൻ ഭൂമി കേര
ളം വഴിപോലെ പരിപാലിക്കേണം എന്നു കല്പിച്ചു,
പന്തീരാണ്ടു വാഴുവാൻ കേയപ്പെരുമാളെ കൈപിടി
ച്ചിരുത്തി, (ഭൂമൌ ഭൂപോയം പ്രാപ്യ എന്ന് കലി
= ൪൯൪൧ കലി, ൨൧൬ ക്രിസ്താബ്ദം. ആ പെരു
മാൾ ൮ സംവൽ ൪ മാസവും നാടു പരിപാലിച്ച
ശേഷം ആ പെരുമാളുടെ സ്വർഗ്ഗാരോഹണം) പ
ന്തീരാണ്ടു കഴിഞ്ഞശേഷം അപ്പെരുമാളും ബ്രാഹ്മണ
രുമായി അടിയന്തരം കല്പിച്ചു. (ഇങ്ങിനെ കേയപ്പെരു
മാളുടെ വാഴ്ച കഴിഞ്ഞു സ്വർഗ്ഗത്തിന്നു എഴുന്നെള്ളിയ
ശേഷം) ചൊഴമണ്ഡലത്തിങ്കൽ (നിന്നു) ചൊഴപ്പെ
രുമാളെ കൂട്ടിക്കൊണ്ടു പോന്നു, കേരളത്തിങ്കൽ ൧൨
ആണ്ടു വാണു പരിപാലിപ്പാൻ കല്പിച്ചു വാഴ്ച കഴി
ച്ചു, (പെരുമാൾക്ക് എഴുന്നെള്ളി ഇരിപ്പാൻ ചൊഴക്കര
എന്നൊരു കോവിലകവും തീർത്തു) ൧0 സംവൽ
(൨ മാസവും) വാണതിന്റെ ശേഷം ചോഴമണ്ഡല
ത്തിങ്കലേക്ക് എഴുന്നെള്ളുകയും ചെയ്തു. അതിന്റെ
ശേഷം പാണ്ടിമണ്ഡലത്തിങ്കന്നുപാണ്ടിപ്പെരുമാളെ
കൂട്ടിക്കൊണ്ടു പോന്നു പാണ്ടിവമ്പന (പാണ്ടിപ്പറ
മ്പ്) എന്ന പ്രദേശത്ത് കൈ പിടിച്ചിരുത്തി വാഴ്ച
കഴിച്ചു. ആ പെരുമാൾ (ആകട്ടെ) അവിടെ ഒരു
കോട്ടപ്പടിയും തീൎത്തു. ൯ സംവൽ നാടു വാണ ശേ
ഷം, "പാണ്ടിമണ്ഡലം രക്ഷിപ്പാനാളില്ല" എന്നു ക
ല്പിച്ചു പാണ്ഡി മണ്ഡലത്തിൽ നിന്നു ആൾ പോന്നു

"https://ml.wikisource.org/w/index.php?title=താൾ:CiXIV125.pdf/24&oldid=185753" എന്ന താളിൽനിന്ന് ശേഖരിച്ചത്