താൾ:CiXIV125.pdf/16

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കം സസ്യാദികൾ ഉണ്ടാക്കെണം, അന്നവും പൂവും
നീരും (പുല്ലും) വഴിപോലെ വേണം, ദാനധൎമ്മം വ
ൎദ്ധിച്ചു ഐശ്വൎയ്യം ഉണ്ടായിരിക്കെണം, ഐശ്വൎയ്യം ഉ
ണ്ടായിട്ട് ഈശ്വരസേവവഴി പോലെ കഴിക്കെണം,
ദേവപൂജയും പിതൃപൂജയും കഴിക്കെണം, അതിന്നു
പശുക്കൾ വളരെ ഉണ്ടാകെണം അവറ്റിന്നു പുല്ലും
തണ്ണീരും വഴിക്കേ ഉണ്ടായ്‌വരെണം, എന്നിട്ടു ദേവെന്ദ്ര
നെ ഭരം ഏല്പിച്ചിരിക്കുന്നു. അതുകൊണ്ട് വേനിൽ
കാലത്ത് ആറു മാസം വൎഷം ആകുന്നതു. ദേവാലയ
ങ്ങളും ദൈവത്തിൻ കാവുകളും ഐയപ്പൻ കാവുക
ളും ഭദ്രകാളിവട്ടത്തും ഗണപതികാവിലും മറ്റും പ
ല ഈശ്വരന്മാരെ കുടിവെച്ച കാവല്പാടുകളിലും സ്ഥാ
നങ്ങളിലും, ഊട്ടും പാട്ടും കഴിപ്പാനും ഉത്സവം, വേല,
വിളക്ക്, തീയാട്ടം, ഭരണിവേല, ആറാട്ടു, കളിയാട്ടം, പൂ
രവേല, ദൈവാട്ടം, (തെയ്യാട്ടു, ദൈവമാറ്റു), തണ്ണിര
മൃതം, (–തു), താലപ്പൊലി, പൈയാവിശാഖം, മാ
ഹാമഖ, (മാമാങ്ങ)വേല എന്നിങ്ങിനെ ഉള്ള വേല
കൾ കഴിപ്പാനായ്ക്കൊണ്ടു, ആറു മാസം വേനിൽ
വെളിച്ചവും കല്പിച്ചിരിക്കുന്നു.

ഇങ്ങിനെ ശ്രീ പരശുരാമൻ പടെക്കപ്പെട്ടൊരു
കർമ്മഭൂമിയിങ്കൽ ഭൂദേവന്മാർ പുലർകാലെ കുളിച്ചു
നന്നായിരുന്നു (കൊണ്ടു) തങ്ങൾക്കുള്ള സൽക്രിയകൾ
ഒക്കയും (നിയമാദി ക്രിയകൾ) കഴിച്ചു, മറ്റു മഹാ
ലോകൎക്കും വരുന്ന അല്ലലും മഹാ വ്യാധികളും ഒഴി
പ്പാൻ ചെയ്യേണ്ടും ഈശ്വരസേവകൾ, ഹോമവും
ധ്യാനവും ഭഗവതി സേവ, പുഷ്പാഞ്ജലി, അന്ത്യന
മസ്കാരം, ത്രികാലപൂജ (തൃക്കാൽ പൂജ), ഗണപതി

"https://ml.wikisource.org/w/index.php?title=താൾ:CiXIV125.pdf/16&oldid=185745" എന്ന താളിൽനിന്ന് ശേഖരിച്ചത്