താൾ:CiXIV125.pdf/14

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

–൧൦ –

മന" ഇങ്ങിനെ രണ്ടാളേയും കല്പിച്ചു. മലയിൽനിന്നു
വരുന്ന ദുൎദ്ദേവതകളെ തടുത്തു നിൎത്തുവാൻ ആറാളെ
ദുൎമ്മന്ത്രമൂർത്തിയെ സേവിപ്പാനും സമുദ്രത്തിങ്കന്നു വ
രുന്ന ദേവതകളെ തടുത്തു നിൎത്തുവാൻ ആറാളെ സ
ന്മന്ത്രമൂർത്തിയെ സേവിപ്പാനും ആക്കി. ഇങ്ങിനെ ഉ
ത്തമത്തിലും മദ്ധ്യമത്തിലും പന്ത്രണ്ടാളുകളെ കേരള
ത്തിൽ സമ്പ്രദായികൾ എന്നു കല്പിച്ചു). അതിന്റെ
ശേഷം ശ്രീ പരശുരാമൻ അരുളി ചെയ്തു, "എന്റെ
വീരഹത്യാദോഷം ആർ കൈ ഏല്ക്കുന്നു" എന്നതു കേ
ട്ടു, ഭരദ്വാജഗോത്രത്തിൽ ചിലർ വീരഹത്യാദോഷം
കൈ ഏല്പൂതുഞ്ചെയ്തു. അവർ രാവണനാട്ടുകരേ
ഗ്രാമത്തിലുള്ളവർ. ഊരിലേ പരിഷ എന്നു പേരുമിട്ടു
"നിങ്ങൾക്ക് ഓരീശ്വരൻ പ്രധാനമായ്വരെണമല്ലേ അതി
ന്നു സുബ്രഹ്മണ്യനെ സേവിച്ചു കൊൾക എന്നാൽ നി
ങ്ങൾക്കുണ്ടാകുന്ന അല്ലലും മഹാവ്യാധിയും നീങ്ങി, ഐ
ശ്വൎയ്യവും വംശവും വളരെ വൎദ്ധിച്ചിരിക്കും. വാളിന്നു ന
മ്പിയായവരെ വിശേഷിച്ചും സേവിച്ചു കൊൾക" എന്നരു
ളിചെയ്തു വളരെ വസ്തുവും കൊടുത്തു. (ഇക്കേരളത്തിൽ
എല്ലാവരും മാതൃപാരമ്പൎയ്യം അനുസരിക്കേണം, എ
നിക്കും മാതൃപ്രീതി ഉള്ളൂ എന്ന് ൬൪ലിലുള്ളവരോട് ക
ല്പിച്ചപ്പോൾ, എല്ലാവർക്കും മനഃപീഡ വളരെ ഉണ്ടാ
യി എന്നാറെ, പൈയനൂർ ഗ്രാമത്തിലുള്ളവർ നി
രൂപ്പിച്ചു, പരശുരാമൻ അരുളിച്ചെയ്ത പോലെ അനു
സരിക്കെണം എന്നു നിശ്ചയിച്ചു മാതൃപാരമ്പൎയ്യം അ
നുസരിക്കയും ചെയ്തു. ചില ഗ്രാമത്തിങ്കന്നു കൂടെ അ
നുസരിക്കെണം എന്നു കല്പിച്ചു; അതിന്റെ ശേഷം
ആരും അനുസരിച്ചില്ല. പിന്നെ പരദേശത്തുനിന്നു

"https://ml.wikisource.org/w/index.php?title=താൾ:CiXIV125.pdf/14&oldid=185743" എന്ന താളിൽനിന്ന് ശേഖരിച്ചത്