താൾ:CiXII844.pdf/119

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ബാലപ്രബൊധനം

വെള്ളംജടാന്തെ വിഭ്രാണം വെള്ളിമാമല വിഗ്രഹം വെള്ളൂരമൎന്ന
ഗൌരിശമുള്ളിലമ്പൊടുചിന്തയെ കൎത്തൃകൎമ്മക്രിയാഭെദം വിഭക്ത്യൎത്ഥാന്ത
രങ്ങളും ഭാഷയായിഹ ചൊല്ലുന്നെൻ ബാലാനാമറിവാനഹം ശബ്ദം ര
ണ്ടുവിധം പ്രൊക്തം തിങന്തഞ്ച സുബന്തവും രണ്ടുജാതിസുബന്തെ ചാപ്യ
ജന്തഞ്ച ഹലന്തവും ലിംഗം മുമ്മൂന്നുരണ്ടിന്നും വരും പുല്ലിംഗമാദിയിൽ
സ്ത്രീലിംഗംമദ്ധ്യഭാഗെസ്യാദൊടുക്കത്തു നപുംസകം വൃക്ഷൊജായാ കുണ്ഡ
മിതി രൂപഭെദമജന്തകെ ഗൊധുൿ പൂൎവ്വ മുപാനച്ച വാർശബ്ദൊപി
ഹലന്തകെ അന്തങ്ങളറിയാമി പ്രഥമൈകവചനങ്ങളാൽ അജന്തെഷു
ഹലന്തെഷു ബഹ്വൎത്തവചനങ്ങളാൽ അകാരാന്താദിയായുള്ള ശബ്ദങ്ങൾ
കയഥൊചിതം വിഭക്തി ഭെദാദൎത്ഥങ്ങൾ ചൊല്ലുന്നു പലജാതിയും പ്രഥ
മാച ദ്വിതീയാച തൃതീയാച ചതുൎത്ഥ്യപി പഞ്ചമീ ഷഷ്ഠിയും സപ്തമ്യെ
വമെഴുവിഭക്തികൾ ഇവറ്റിനിഹ വെവ്വെറെ മുമ്മൂന്നുവചനം വരും
ഏകദ്വി ബഹുമുമ്പായി വചനം മൂന്നിവ ക്രമാൽ ഒരുത്തനിരുവർ പി
ന്നെ പലരെന്നൎത്ഥമായ് വരും പ്രഥമായാഭെദമത്രെ മുറ്റും സംബൊ
ധനാഭിധാ അതെന്ന പ്രഥമയ്ക്കൎത്ഥം ദ്വിതീയയ്ക്കതിനെപുനഃ തൃതീയാ
ഹെതുവായിക്കൊണ്ടാലൊടൂടെതിച ക്രമാൽ ആയിക്കൊണ്ട ചതുൎത്ഥീച
സൎവത്രപരികീൎത്തിതാഃ അതിങ്കൽനിന്നു പൊക്കെക്കാൾ ഹെതുവായി
ട്ടു പഞ്ചമീ ഇക്കുമിന്നുമിടെ ഷഷ്ഠിക്കതിന്റെ വെച്ചുമെന്നപി അതിങ്കല
തിൽവെച്ചെന്നും വിഷയം സപൂമീമതാ വിഭക്ത്യാൎത്ഥ്യങ്ങളീവണ്ണം ചൊല്ലു
ന്നു പലജാതിയും വൃക്ഷസ്തിഷ്ഠിത്യസൌ വൃക്ഷം നില്ക്കുന്നു വൃക്ഷമാശ്രയെ
വൃക്ഷത്തെയാശ്രയിക്കുന്നെൻ വൃക്ഷെണ ദ്വിരദൊഹതഃ വൃക്ഷത്താലാന
കൊല്ലപ്പെട്ടെന്നീവണ്ണം തൃതീയയും നമശ്ചകാര വൃക്ഷായ ശാഖാ സംരു
ദ്ധഭാസ്വതെ നമസ്കരിച്ചെൻ വൃക്ഷത്തിന്നായിക്കൊണ്ട ചതുൎത്ഥ്യപി വൃക്ഷാ
ഗ്രാൽ കുസുമം ഭ്രഷ്ടം വൃക്ഷാഗ്രത്തിങ്കൽനിന്നഥ പൂ വീണെന്നിതു വൃക്ഷ
സൃ ശാഖാ ചാത്യന്തമുന്നതാ വൃക്ഷത്തിന്റെ കൊമ്പുമെറ്റമുയൎന്നെന്നിതു
ഷഷ്ഠ്യപി പക്ഷീ വൃക്ഷെസ്ഥിതഃ പക്ഷീ വൃക്ഷത്തിങ്കലിരുന്നിത ഹെ വൃ
ക്ഷ ത്വം കമ്പസെ കി മിതി സംബൊധനാപിച എടൊ വൃക്ഷം നീ ച
ലിക്കുന്നതെന്തിതീവണ്ണമൊക്കവെ സംബൊധനാ നിൎണ്ണയാൎത്ഥം ഹെശ
ബ്ദം കൂടെ യുജ്യതെ പദച്ശെദം ചെയ്തുമുമ്പെ വിഭക്തികളറിഞ്ഞുടൻ
അങ്ങുമിങ്ങുമിരിക്കുന്ന പദങ്ങളെ യഥാവലെ ചെരുന്നപടി ചെൎക്കുന്നത
ന്ന്വയം പരികീൎത്തിതം കൎത്താ കൎമ്മം ക്രിയാ മൂന്നുമന്ന്വയത്തിങ്കൽ മുമ്പിവ
കൎത്താ ചെയ്യുന്നവൻ കൎമ്മമനിച്ശിച്ചതായ്‌വരും കൎത്താവിന്നിഹ കൎമ്മ
ത്തൊടുള്ള ബന്ധം ക്രിയാപദം കൎത്താപ്രഥമയാകുമ്പൊൾ ദ്വിതീയാ ക
ൎമ്മമായ്‌വരും തിങന്തം ക്രിയയായീടും ചിലെടുത്ത സുബന്തവും തൃതീയ ക

A

"https://ml.wikisource.org/w/index.php?title=താൾ:CiXII844.pdf/119&oldid=178581" എന്ന താളിൽനിന്ന് ശേഖരിച്ചത്