താൾ:CiXII844.pdf/120

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ൎത്താവാകുമ്പൊൾ കൎമ്മം പ്രഥമയായ്‌വരും സുബന്തംവാ തിങന്തംവാ ക്രി
യതത്രാത്മനെ പദം തൃതീയ കൎത്താവായീടും ഭാവെ കൎമ്മങ്ങളില്ലപൊൽ
സുബന്തം താൻ തിങന്തം താനിതിങ്കൽ ക്രിയയായ്‌വരും കൎത്താവിലഥ ക
ൎമ്മത്തിലഥ ഭാവത്തിലും തഥാ മൂന്നുജാതിവരും തത്ര ചൊല്ലാം കൎത്താവി
ലുള്ളത കിരാതൊ ഹരിണം ജഘ്നെ കൎത്തൃകൎമ്മ ക്രിയാഃ ക്രമാൽ കിരാതൻ
മാനിനെ കൊന്നു കിരാതെന മൃഗൊ ഹതഃ കിരാതനാൽ മൃഗം കൊല്ല
പ്പെട്ടെന്നിതു കൎമ്മണി താമ്രചൂഡൈ രകൂജീതി നൽപൂങ്കൊഴികളാലിഹ
കൂകൂ എന്നുള്ളതുണ്ടായി ഭാവത്തിങ്കലിവണ്ണമാം കാണുന്നിതൈകവചനം
ഭാവത്തിങ്കൽ ക്രിയാപദം സുബന്തം ക്രിയയാകുമ്പൊൾ ഭാവത്തിങ്കൽ ന
പുംസകം വിശെഷണ വിശെഷ്യങ്ങളറിഞ്ഞീടുക സൎവതഃ വിശെഷ്യന്തു
പ്രധാനംസ്യാദപ്രധാനം വിശെഷണം വിശെഷ്യംബ്രഹ്മചാരീതു മെ
ഖലാജിനദണ്ഡവാൻ മെഖലാജിനദണ്ഡങ്ങളുള്ളവൻ തദ്വിശെഷണം
ഗൊപാലൊഗാം പയൊദൊഗ്ദ്ധി എന്നീവണ്ണം ദ്വികൎമ്മകം ഗൊപാലൻ
പശുവെ പാലെ കറക്കുന്നിപ്രകാരമാം സൂൎയ്യെ കൎക്കിസ്ഥിതെ നാരീ പ്രാ
സൂയത കിലാത്മജം സൂൎയ്യൻ കൎക്കടകെ നില്ക്കും വിഷയത്തിങ്കലംഗനാ
പെറ്റുപൊൽ മകനെ ചൊന്നെനെവം വിഷയസപ്തമീ ക്രിയാവിശെ
ഷണം ചൊല്ലാം രാമസ്സാദരമബ്രവീൽ ശ്രീരാമനാദരത്തൊടുകൂടും വണ്ണം
പറഞ്ഞിത (ധാതു രണ്ടുവിധം പ്രൊക്തം സകൎമ്മകമകൎമ്മകം കൃഷ്ണൊദി
ദെവ ശ്രീകൃഷ്ണൻ ക്രീഡിച്ചെന്നതകൎമ്മകം ശ്രീകൃഷ്ണൊപാലയദ്വൈഗാഃ
കൃഷ്ണൻ പാലിച്ചുഗൊക്കളെ സകൎമ്മകമിദം പ്രൊക്തം തിങന്താംശ്ച ബ്ര
വീമ്യഹം ലട്ടും ലങ്ങും ലൊട്ടു ലിങ്ങും ലിട്ടും ലുങ്ങും തഥൈവച ലുട്ടും ലൃ
ങ്ങും ലൃട്ടു ലെട്ടും ലകാരാഃ പത്തിവക്രമാൽ

ആശിഷിലിൎങ ലിങ്ങിലെ ഭെദം കാലഭെദമഥൊച്യതെ ലട്ടിയക്കത്തിൽ
വന്നീടും ലൎങ ലുൎങ ലിട്ടുകൾ പൊകതിൽ ചെയ്ക പൊക വരൂതാക എ
ന്നിത്യാദിഷു ലിൎങ ലൊൾ ല്യൎങ ലൃടൌ ലുട്ടുമൂന്നും മെൽ വരുന്നുള്ളതിൽ
ക്രമാൽ നാനാധാതു ഗണത്തിന്റെ മെൽവരുന്നു ലഡാദയഃ ഭ്രസത്താ
യാമെധവൃദ്ധൌ ഡുപചഷ്പാക എവച ലകാരങ്ങൾക്കു രൂപങ്ങൾ ൟ
രണ്ടാം ധാതുഭെദതഃ പരസ്മൈപാദവും പിന്നെ ആത്മനെ പദവും തഥാ
ഒരൊന്നാകിലുമാം പിന്നെ ചിലെടുത്ത യഥാവിധി ഒരൊന്നിന്നിഹ
വെവ്വെറെ വൎഗ്ഗം മുമ്മൂന്ന വന്നിടും

പ്രഥമഃ പുരുഷഃ പൂൎവം മദ്ധ്യമഃ പുരുഷഃ പുനഃ ഉത്തമഃ പുരുഷശ്ചെ
തി വൎഗ്ഗം മൂന്നിവ രണ്ടിലും ഒരൊന്നിന്നിഹ വെവ്വെറെ മുമ്മൂന്നുവചനം
വരും എകദ്വി ബഹു മുമ്പായി വചനം മൂന്നിവ ക്രമാൽ മദ്ധ്യമൻ വരു
മെടുത്ത യുഷ്മത്തുകൾ വരും ക്രമാൽ ഉത്തമൻ വരുമെടത്തങ്ങസ്മത്തുകൾ
വരുന്നിതു മറ്റുള്ളെടത്ത പ്രഥമപുരുഷൻ വരുമെപ്പൊഴും സഃ കരൊതി
ത്വം കരൊഷി കരൊമ്യഹമിതിക്രമാൽ അവൻ ചെയ്യുന്നു നീ ചെയ്യുന്നു
ഞാൻ ചെയ്യുന്നു ഇതിക്രമാൽ കുൎവന്തിതെ തൌ കുരുതസ്സകരൊതി യഥാ
ക്രമം തന്റെ തന്റെ സമത്തൊട കൂടുമത്രെ വിഭക്തികൾ വചനങ്ങളു
മവ്വണ്ണം തഥാ ലിംഗങ്ങളും വരും

കൃഷ്ണഃ കമലപത്രാക്ഷഃ കൃഷ്ണം കമലലൊചനം കൃഷ്ണെനവാസുദെവെന
കൃഷ്ണായപരമാത്മനെ കൃഷ്ണാൽ കമലപത്രാക്ഷാൽ കൃഷ്ണസ്യകമലാപതെഃ

"https://ml.wikisource.org/w/index.php?title=താൾ:CiXII844.pdf/120&oldid=178582" എന്ന താളിൽനിന്ന് ശേഖരിച്ചത്