പ്രസാദമെങ്കിൽ പുമാൻ ഭാമിനി മലർവാടി;
കാസാരമെങ്കിൽ പുമാൻ കാമിനി കല്ലോലിനി;
അർക്കനാണെങ്കിൽ പുമാൻ തൽപ്രഭയത്രേ വധു;
അഗ്നിയാണെങ്കിൽ പുമാൻ തച്ഛിഖയത്രേ വധു;
സ്‌കന്ധംതാൻ പുമാ-നെങ്കിൽച്ചെന്തളിർ വധു; പുമാൻ
ചെന്തളിരെങ്കിൽ വധു നന്മലർ-മണം-മധു.
ചർമ്മവും രസനയും കണ്‌ഠവും മൃദുലമായ്
നിർമ്മിച്ച ചതുർമ്മുഖൻ ചേതസ്സു കല്ലാക്കുമോ?
ആനനത്തിങ്കൽ വായ്‌ക്കും രോമങ്ങൾപോലും ചൊല്‌വൂ
വാനരൻ പുമാനെന്നും ദേവത വധുവെന്നും,
ചെയ്യുന്നൂധർമ്മം പുമാൻ സ്ര്‌തീവ്യക്തി വ്യഥാഭീതൻ.
അന്തര്യാമിക്കുപോലുമുൽപഥഭ്രാന്തന്മാരെ-
പ്പിന്തിരിപ്പിപ്പാൻ ലജ്ജാദൂതിതാനേകാലംബം.
ആരുതാൻ ത്രയീഗങ്ങ്‌ഗാസാധ്വിമാരല്ലാതെയി--
ബ്‌ഭാരതോർവ്വിയെസ്സാക്ഷാൽപ്പുണ്യഭൂവാക്കീടുവോർ?
മാനുഷന്നുയർച്ചയ്‌ക്കു മാർഗ്ഗമൊന്നുണ്ടെന്നാകിൽ
മാനിനിതാനമ്മാർഗ്ഗം; മറ്റൊന്നില്ലവനിയിൽ,
ദിഗ്‌ജയത്തിനായ് ദൈവംതന്ന വാൾകൊണ്ടങ്ങിങ്ങൊ--
രജ്‌ഞൻ തന്നാത്മഹത്യചെയ്‌കിലാർക്കതിക്ഷതി?
അഷ്‌ടിസിദ്ധികൾ വായ്‌ക്കും യോഗിക്കും പ്രജാനിധി
കിട്ടുവോന്നല്ല നാരീസാഹായ്യം ലഭിക്കാഞ്ഞാൽ,
ഏതെല്ലാം പരിഷ്‌കാരമെത്രമേൽ വ്യാപിച്ചാലും
സ്ര്‌തീതന്നെ വഹിക്കണമമ്മഹാഭാരം--ഗർഭം.
ഈറ്റുനോവനുഭവിച്ചീടണം, ശിശുവിനെ--
പ്പോറ്റണം സ്വർത്ഥം തീരെ വിസ്‌മരിച്ചേകാഗ്രയായ്.
അമ്മഹായജ്‌ഞത്തിന്നു പൂരുഷനപ്രാപ്‌തനെ--
ന്നുണ്മയിൽ സ്രഷ്‌ടാവോർത്തു മാതൃത്വം സ്ര്‌തീക്കേകിനാൻ.
സത്യത്തിൽ തായെന്നൊരാശ്ശബ്‌ദമാമോങ്കാരത്തിൽ
'തത്ത്വമസ്യാ'ദിവാക്യം സർവ്വവും ലയിക്കുന്നു.
വസുധാവലയമേ! വധുവൊന്നിനാൽ താൻ നീ
മസൃണം, മനോഹരം; മഹിതം; മഹാമൂല്യം;
ആ മഹസ്സൊന്നില്ലെങ്കിലക്ഷണം സ്ഥൂലോപലം,
താൾ:Chithrashala.djvu/23
ദൃശ്യരൂപം
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല