നന്മയിജ്ജഗത്തിനു നൽകിന ചിരന്തന-
ബ്രഹ്മവാദിനിമാരേ! നിങ്ങൾക്കു നമസ്കാരം.
കോമളക്കാൽത്തർകൊണ്ടു പാറയ്ക്കു ജീവൻ നൽകാൻ
രാമന്നു സാധിക്കുമോ രാമയല്ലതെന്നാകിൽ?
ആപത്തും സമ്പത്തെന്നു തോന്നിപോലവിടേയ്ക്കു
താപസി ശബരിതൻ പ്രാഭൃതം ഭക്ഷിക്കവേ
ലാക്ഷയാൽ തീർത്തോരില്ലം വിട്ടപ്പോൾക്കണ്ടാർ പാർത്ഥർ
രാക്ഷസന്മാരിൽപ്പോലും സ്ത്രീപുംസഗുണഭേദം.
ഭക്ഷിപ്പാൻ ഹിഡിംബനും രക്ഷിപ്പാൻ ഹിഡിംബി- യു- -
മക്ഷിക്കു ലക്ഷീഭവിച്ചാശ്ചര്യമവർക്കേകി.
സിന്ധുരാജാഭിഭൂതൻ സഞ്ജയന്നുപദേശ--
മെന്തുതാൻ വിദുലാഖ്യ തന്മാതാവരുളീല!
തദ്വാക്യം സ്മരിക്കുകിലിപ്പൊഴും മൃതപ്രായ - -
നുത്ഥായി; ജിതൻ ജിഷ്ണു; സാധ്വസം ശശ്വദ്ധൈര്യം.
ഭാരതായോധനത്തിൽ പ്രാരംഭത്തിങ്കൽ കുന്തി
പൗരുഷം പാലിക്കുവാൻ പുത്രനോടരുൾചെയ്താൾ.
വിശ്രുതൻ യുധിഷ്ഠിരൻ സമ്രാട്ടായ് വാഴും-നാളിൽ
ശ്വശ്രുവായ് ഗാന്ധാരിയെക്കൽപ്പിച്ചുകാട്ടില്പ്പോയാൾ.
ഭോഗത്തെ കാംക്ഷിപ്പീല സ്വാധ്വിമാർ പരാർത്ഥമാം
ത്യാഗംതാൻ തദ്ധർമ്മമെന്നോതിനാൾ സ്വചര്യയാൽ.
അപ്രമത്തമാർ സ്ത്രീകൾ; പുരുഷന്മാരല്ലെന്നു
വിപ്രപത്ന്യനുഗ്രഹലീലയാൽ കാട്ടി കൃഷ്ണൻ;
അന്തണരനുചാനമാനികൾ; വിശപ്പോർക്കു
ബന്ധുക്കൾ ദയാർദ്രമാം ഹൃത്തെഴും തൽപത്നിമാർ.
ആയിരക്കണക്കിനുണ്ടിമ്മട്ടിലാഖ്യാനങ്ങൾ
മായമറ്റസ്മദ്വധൂമാഹാത്മ്യം സ്ഥാപിക്കുവാൻ.
ഞങ്ങൾക്കു മാതൃ പ്രിയാ സോദരീ ദുഹിതാക്കൾ
മങ്‌ഗലപ്രതിപാദനോൽകകൾ മാർക്ഷോൽകകൾ,
പ്രജ്ഞയും രസജ്ഞയും വാണിയും കവിതയും
വിജ്ഞന്മാർ സ്ത്രീരൂപത്തിൽ പണ്ടേക്കുപണ്ടേ കണ്ടാർ,
താൾ:Chithrashala.djvu/22
ദൃശ്യരൂപം
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല