താൾ:Chindha sandhanam vol one 1915.pdf/6

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അവതാരിക ൩

മലയാളപുസ്തകങ്ങൾ പുറപ്പെടുന്നുണ്ടെങ്കിലും മലവെളളത്തിൽ കൂടി ഒഴുകിവരുന്ന തടി മുതലായത് സഞ്ചായം ഡിപ്പാർട്ടുമെൻറുകാരെ ​വഞ്ചിച്ചു പിടിച്ച് എടുക്കുന്നതിന് നിൽക്കുന്നവരെപ്പോലെ പ്രസ്തുത പുസ്തകങ്ങൾകൊ​ണ്ട് അക്രമമായി ആരുടെ എങ്കിലും ക​ണ്ണിൽ പൊടിയിട്ട് വല്ല ആദായവുമു​ണ്ടാക്കാനല്ലാതെ മന:സ്സാക്ഷിപൂർവ്വം സാഹിത്യപോഷ​ണത്തിന് ഉത്സാഹിയ്ക്കുന്നവർ എത്രയു​ണ്ടെന്ന് നോക്കുക."ഇപ്പോൾ മലയാളഭാഷയിലുളള ചില ഗ്രന്ഥങ്ങളുടെ പത്തുപുറം വായിച്ചു നോക്കിയാലും അരപ്പ​ണമിട സാരാംശം ഗ്രഹിപ്പാൻ പ്രയാസമായിട്ടാ​ണ് ഇരിയ്ക്കുന്നത്".എന്ന് മിസ്റ്റർ ഈശ്വരപിളള പറയുന്നു.ഇവിടെ "ചില" എന്നതു "പല" എന്നാക്കിയാൽ വാസ്തവത്തോട് കുറേക്കൂടി സാമീപ്യമു​ണ്ടാകുമെന്ന് തോന്നുന്നു.വാളെടുത്തവരെല്ലാം വെളിച്ചപ്പാടന്മാരൊ പേന എടുത്തവർ വെളിച്ചത്ത് പെടുത്തുന്നതെല്ലാം ഗ്രന്ഥങ്ങളൊഅല്ല.നീരസവും ഭാഷദൂഷക വിഷയവുമായ ഈ കാലുഷ്യത്തെ വിസ്തരിക്കേണ്ട കാര്യമധികമില്ല.മലയാള ഭാഷയിൽ ഗ്രന്ഥജലപ്രളയമുണ്ടാക്കുവാൻ പാളയമടിച്ച് പണി തുടങ്ങിയിരിയ്ക്കുന്ന "പാളയൻ "കോടൻ കൃതികളുടെ കർത്താക്കൾ നിമിത്തമുളള കരുമനകൾ ശാന്തബുദ്ധിയും ,സമാധാനപ്രിയനും,മിതഭാഷിയുമായ ചിന്താസന്താന കർത്താവിനെക്കൂടി ഇളക്കിയിരിയ്ക്കുന്ന സ്ഥിതിയ്ക്ക് ഈ ശല്യത്തിന്റെ പ്രാബല്യം ക്ഷണം ബോദ്ധ്യപ്പെടുന്നതാകുന്നു.

ഈ സ്ഥിതിയിൽ ചിന്താസന്താനത്തിന്റെ ആവിർഭാവം അനേകവിധത്തിൽ പ്രയോജനകരമായിരിയ്ക്കുമെന്നു് ഞാൻ വിശ്വസിയ്ക്കുന്നു. ഗ്രന്ഥമെഴുത്തുപട്ടാളത്തിൽ ഉൾപ്പെട്ടവർക്കു് ഇതിൽ അടങ്ങീട്ടുള്ള ഗുളികകൾ സേവിച്ചാൽ വളരെ ആശ്വാസമുണ്ടാകുന്നതാണ്. "ആരോചകിന:സതൃണാഭ്യവഹാരിണശ്ചകവയ:പൂർവ്വേശിഷ്യാ;" എന്നു് കാവ്യാലങ്കാര സൂത്രകാരൻ പറയുന്നു. അതുകൊണ്ടു് ഗ്രന്ഥമെവുത്തുകാരിൽ ചിലരെങ്കിലും ഇപ്രകാരമുള്ള കൃതികൾ വായിച്ച് സാരം ഗ്രഹിയ്ക്കു-










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Chindha_sandhanam_vol_one_1915.pdf/6&oldid=157834" എന്ന താളിൽനിന്ന് ശേഖരിച്ചത്