താൾ:Chindha sandhanam vol one 1915.pdf/7

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

4 അവതാരിക


ന്നതായാൽ അത്തു അവർക്ക് വളരെ ഗുണപ്രദമായിരിയ്യും. മറ്റുചിലരുടെ സാഹിത്യചാപല്യങ്ങളെ ധരിപ്പിയ്ക്കുന്നതിന്‌' ഇതൊരു വിശദമായ ആദർശമായും ഭവിയ്ക്കും. ഇതിൽ അട. ങ്ങിയിരിയ്ക്കുന്ന വിഷയങ്ങൾ സാഹിത്യം, വിദ്യാഭ്യാസം, സമു.. ദായപരിഷ്ജാരൻ ഇങ്ങനെ മൂന്നുപിധത്തിൽ പ്രധാനമായി വി ഭജിയ്ക്കാം. ഇവയിൽ ഓരോന്നിലും അടങ്ങിയ ആശയങ്ങൾ വളരെ ആലോചിച്ചും മഫാന്മാരുടെ അഭിപ്രാങ്ങളെ പുരസ്ത- രിച്ചും പുറപ്പെടുവിച്ചിട്ടുള്ളതാകുന്നു. വിഷയങ്ങളുടെ പ്രതി - പാദനാരീതിയും പ്രത്യേകം പ്രസ്താവയോഗ്യമാകുന്നു. വിവ. ക്ഷിതത്തെ പ്രകാശിപ്പിയ്ക്കുന്നതിന്‌' ഉചിതമായ ശബ്ദങ്ങൾ പ്രയോഗിച്ചും, ഉദ്ദേശിയ്ക്കുന്നതിൽ കൂടുതലോ കുറവോ ആയി അർത്ഥസ്ഫുരണമില്ലാതേയും, വാചകങ്ങൾ വളച്ചുപുളച്ച്‌ അർ- ത്ഥത്തിന്‌ അവ്യക്തി നേരിടുവിയ്ക്കാതേയും, ഭദ്രമായും കാണു - ന്ന ഇതിലെ ഗദ്യരീതി മനോഹരമായിരിയ്ക്കുന്നു. മിസ്‌ ററ൪.- ഈശ്വരപിള്ള യുടെ വാചകങ്ങൾ പൂർണ്ണകുംഭങ്ങൾ പോലെ അത്ഥസമ്പൂരിതവും അതുനിമിത്തം ശബ്മാഡംബരവർജ്ജിതവും ആകുന്നു, അണുമാത്രമായ അർത്ഥം അടിച്ചുനീട്ടി കോൽ നിളമുള്ള ഒരു വാചകമാക്കിയെന്നൊ ചെപ്പിൽ അടങ്ങുന്നത് ഞെക്കി. ച്ചുരുക്കി ചിമിഴിലടച്ചുവെന്നൊ ഉള്ള അപരാധം ഇതിൽ ആ- രോപിയ്ക്കത്തക്കതല്ല. വിഷയാനുരൂപമായ ഭാഷാരീതിയും വിശേഷമായിരിയ്ക്കുന്നു. വൈദുഷ്യനാട്യത്തിന്‌ ആപ്തിയുടെ നിഘണ്ഡുവിനെ ആക്രമിച്ചു പരുങ്ങലിൽ അഞ്ചാറ്‌ സംസ്ക. തപദങ്ങൾ കവർച്ചചെയ്ത് വാചകങ്ങളിൽ തിരുകിച്ചേർക്കുന്ന ഗദ്യകാരകീചകന്മാരുടെയും പച്ചമലയാളഭ്രമത്തിൽ സന്ദർഭ. ശുദ്ധിയ്ക്ക് അവർജ്യമായ സംസ്കൃതശബ്ദങ്ങളേക്കൂടി ബഹിഷ്കരിച്ച കേവളം ഗ്രാമീണഭാഷയിൽ അവതരിപ്പിയ്ക്കുന്ന ഗദ്യകാര
പച്ചവേഷക്കാരുടേയും *“ഗ്വാഗ്വാകളും" ഉർജ്ജിതശൂന്യതയും

ഇ പ്രബന്ധത്തിൽ ഒരിടത്തും കാണ്മാനില്ല. വൈശദ്യത്തിനു നിഷ്കർഷയ്ക്കും, സൂക്ഷ്മതയ്ക്കും,അവക്രപ്രയോഗത്തിനും മോഹ.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Chindha_sandhanam_vol_one_1915.pdf/7&oldid=213157" എന്ന താളിൽനിന്ന് ശേഖരിച്ചത്