താൾ:Chindha sandhanam vol one 1915.pdf/23

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൨ ചിന്താസന്താനം

                           അന്തം വിട്ടിവർ ചെയ്തിടുന്നോരുപകാ-
                                    രത്തെ സ്മരിക്കും വിധൌ
                           സന്തോഷാശ്രുഗണം  പൊഴിഞ്ഞ വിരതം
                                     ഗണ്ഡം നനയ്ക്കുന്നിതാ"
              
                                                            റാബർട്ട് സൌത്തി


                                                       ൨.  ===ഗ്രന്ഥനിർമിതി===


    ഗ്രന്ഥനിർമ്മാണം ഇപ്പോൾ ദ്രുതഗതിയിൽ നടന്നുകൊണ്ടിരിക്കയാണല്ലോ .പൂർവ്വ കാലങ്ങളെ അപേക്ഷിച്ച്  ഈ കാലം ഈ വിഷയത്തിൽ വളരെ വ്യത്യാസപ്പെട്ടിരിക്കുന്നു .പല കാരണങ്ങൾ കൊണ്ടും ,മുൻ കാലങ്ങളിൽ ഗ്രന്ഥനിർമിതി വളരെ മന്ദഗതിയിൽ തന്നെ ഇരുന്നതേയുളളൂ എന്നുളളതിന് ലക്ഷ്യങ്ങൾ ഉണ്ട്. വിദ്വാന്മാരുടേയും വാനക്കാരുടേയും കറവുകൊണ്ടും ,വിദ്യാഭ്യാസത്തിന്റെ   അഭാവം കൊണ്ടും ,അച്ചടിയന്ത്രങ്ങൾ നിമിത്തം ഉണ്ടാകാവുന്ന സൌകര്യാഭാവം കൊണ്ടും ഗ്രന്ഥങ്ങൾ വർദ്ധിക്കുന്നതിനിടയില്ലാതെ ഇരുന്നു. എന്നുതന്നെയുമല്ല, ഇപ്പോഴത്തെപ്പോലെ "തൂവലെടുത്തവരൊക്കെയും ഗ്രന്ഥകർത്താക്കന്മാരെന്നുളള ഏർപ്പാടും അന്നില്ലായിരുന്നു.അന്നു് വിദ്വാന്മാരല്ലാത്തവർ ഈ വിഷയത്തിൽ പ്രവേശിയ്ക്കുക പതിവില്ലായിരുന്നു.സാഹിത്യഭൂമിയുടെ അതിരും അവിതർക്കിതമായ വിധത്തിൽ നിശ്ചയിക്കപ്പെട്ടിട്ടുണ്ടായിരുന്നു. അതുകൊണ്ട് കയ്യേററവും  അപൂർവമായിത്തന്നേയിരുന്നു.

ഇതുകൂടാതേയും ,കവിതയെന്നത് അത്ര ലഘുവായിട്ടുളളതോ ,നിസ്സാരമായിട്ടുളളതോ അല്ലെന്നായിരുന്നു അക്കാലത്തെ ജനസാമാന്യത്തിന്റെ ബോധം. ആ വിഷയത്തിൽ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Chindha_sandhanam_vol_one_1915.pdf/23&oldid=157826" എന്ന താളിൽനിന്ന് ശേഖരിച്ചത്