താൾ:Chindha sandhanam vol one 1915.pdf/24

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഗ്രന്ഥനിർമ്മതി ൧൩

പരിശ്രമിച്ചവരും ലോകരുടെ സമ്മതി ലഭിച്ചവരും മാത്രമേ അതിന് തുനിയാറും ഉളളൂ.സമുദായത്തിന്റെ അസ്ഥിര സ്വഭാവം കൊണ്ടും,കലഹങ്ങളുടെ സമൃദ്ധികൊണ്ടും,സ്വത്തിന്റേയും ജീവന്റേയും സംരക്ഷണവിഷയത്തിൽ ഉണ്ടായിക്കൊണ്ടിരുന്ന പ്രതിബന്ധങ്ങൾ നിമിത്തവും, സാഹിത്യഭൂമി ഏറക്കുറേ തരിശായിത്തന്നേ കിടന്നിരുന്നു.എന്നാൽ ഇപ്പോൾ ഇതൊക്കെ മാറിപ്പോയിരിയ്ക്കുന്നു. സാഹിത്യ ഭൂമിയ്ക്കുണ്ടായിരുന്ന അതിരുകൾ തേഞ്ഞുമാഞ്ഞു പോയതിനാൽ അതിൽആർക്കും പ്രവേശിയ്ക്കാൻ വിരോധമില്ലെന്നുളള നിലയിലായിരിക്കുന്നു.വിദ്യാഭ്യാസം, കുതിയും ചാട്ടവുമായിട്ടാണ് ഇപ്പോൾ വർദ്ധിച്ചുവരുന്നതു്.മനുഷ്യ കാര്യങ്ങളും സംഖ്യയിൽ കൂടിക്കൂടിവരുന്നു.വായനക്കാരും വർദ്ധിച്ചുവരുന്നു. നൂതനങ്ങളായ അറിവുകളും പ്രതിക്ഷണമെന്നപോലെ ഉണ്ടായിക്കൊണ്ടിരിയ്ക്കുന്നു.അച്ചടിയ്ക്കുന്നതിനുളള സൌകര്യമൊ പറയണമെന്നില്ലല്ലോ.മുൻപ് ഒരുഗ്രന്ഥം പകർത്തുന്നത് എത്രയോകാലത്തെ ജോലിയായിരുന്നു.ഇപ്പോൾ ഗ്രന്ഥനിർമ്മിതി ഒരു പ്രത്യേക തൊഴിലായി ആരുംതന്നെ വിചാരിയ്ക്കുന്നില്ല.മററുജോലികളുടെ ഇടയ്ക്ക് ഇതും നടത്തിവരുന്നുണ്ട്.പണ്ട് ഒരുഗ്രന്ഥം വളരെക്കാലത്തെ ആലോചനയുടേയും പരിശ്രമത്തിന്റേയും അനുഭവത്തിന്റെ ഫലമായിട്ടാണിരുന്നത്.ഇപ്പോൾ സാധാരണ അങ്ങനെയാണോ എന്നു് സംശയമാണ്.പക്ഷേ ഈ മാതിരി ഗ്രന്ഥങ്ങൾക്കിപ്പോൾ അധികം ആവശ്യം ഇല്ലായിരിയ്ക്കാം .സാവകാശത്തിലും ആലോചിച്ചും പുസ്തകങ്ങൾ വായിയ്ക്കുന്നതിന് അധികം പേർക്കും ഇപ്പോൽ സമയമില്ല. ഒന്നു നോക്കി തള്ളാൻ മാത്രമേ നമുക്ക് ഇടയുളളൂ.ഇക്കാലത്തിന്റെ ഒരു പ്രധാനലക്ഷണം നമുക്ക് എല്ലാക്കാര്യങ്ങളിലുമുളള ദ്രുതഗതി യാണല്ലോ.നിന്നു ശ്വാസം വിടുന്നതിനുപോലും ഇടയില്ലാതാണിരിയ്ക്കുന്നത്.ഇങ്ങനെയിരുന്നാലും ഇക്കാലത്ത് ഗ്രന്ഥങ്ങൾ പ്രതിദിനം വദ്ധിച്ചുകൊ-










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Chindha_sandhanam_vol_one_1915.pdf/24&oldid=157827" എന്ന താളിൽനിന്ന് ശേഖരിച്ചത്