താൾ:Chilappathikaram 1931.pdf/74

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

രണ്ടാം ഗാഥ

  ഗൃഹസ്ഥധർമ്മാചരണം 

സർവ്വ സമ്പത്സമൃദ്ധിയോടും കൂടി വിഖ്യാതൻമാരായ മഹാരാജാക്കമാരാൽ പോലും ആശിക്കതക്ക ധനസമ്പത്തിയുള്ള അനവധി വൈശ്യപ്രഭുക്കളുടെ വസതിയായ പുകാർപട്ടണത്തിൽ മരക്കുലം മരക്കാൽ മുതലായ താപ്പകളാൽ അളന്നു നിർണ്ണയിപ്പിക്കാൻ കഴിയാത്തവണ്ണം (ദ്രവ്യപുഷ്ടിയാൽ അത്ഭുതപ്പെടത്തക്ക ദേശങ്ങളോടും ദ്വീപുകളോടും കൂടി കടൽചൂഴം ഭ്രമണ്ഡലം ഒരുമ്പാടെ നോക്കുന്നതായാലും സാമ്യമാകത്തക്ക വിധമുള്ള ) ലൿഷ്മീവിലാസത്തോടെ ധർമ്മാർജ്ജിതമായ ധനത്താൽ ഉൽകൃഷ്ടങ്ങളായ ധാനധമ്മങ്ങളനുഷ്ടിച്ച പുണ്യവാന്മാർ പുകഴ്ത്തുന്ന ആറുവക ഭോകഭ്രമികളിലൊന്നായ ഉത്തരകുരു ദേശത്തോടൊക്കത്തക്ക സവ്വസുഖാനുഭൂതികളും തികഞ്ഞു വാഴുന്ന കബേരന്മാരുടെ കല തന്തുക്കളായ കയല്കണ്ണിയും കാന്തനും ഏഴു നിലമാടത്തിൽ നാലാം നിലയിൽ മയനിർമ്മിതമെന്നു തോന്നത്തക്ക മണിക്കാൽ മഞ്ചത്തിലായിരുന്നു. അപ്പോൽ വിടർന്നു കേസരങ്ങൾ വണ്ടുകൾ കരണ്ടും ദളങ്ങളേതാനും കൊഴിഞ്ഞും നിൽക്കുന്ന ചെങ്കഴുനീർ വെള്ളാമ്പൽ താമര










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Chilappathikaram_1931.pdf/74&oldid=157814" എന്ന താളിൽനിന്ന് ശേഖരിച്ചത്