താൾ:Cherupaithangal 1824.pdf/13

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


ഭക്ഷണവും ദിവസെനകൊണ്ടവന്നകൊടുത്തു മാൎജെരിപിന്നെ അവറ്റിന്നപറക്കുമാറായപ്പൊൾ മരന്തൊറുംപറക്കുന്നതകാണുകയുംമഹാമധുരമായ്പാടുന്നതകെൾക്കയുംചെയ്തു ഇങ്ങിനെഅവൾക്കമഹാസന്ദൊഷമായ്തീൎന്നു

ആകുഞ്ഞകളൊട ദയയൊടിരിക്കെണമെന്നമാൎജെരിക്കതൊന്നിച്ചതദൈവമാകുന്നു എന്തകൊണ്ടഎന്നാൽ ദൈവംഅവളൊടകൂടഉണ്ടായിരുന്നു ൟശ്വരൻയെശുക്രിസ്തൊസ' അവളെതൻസ്വന്തപൈതലാക്കിതീൎത്തിട്ടുംഉണ്ടായിരുന്നു


കഥ ൩


ഒരുഞായറാഴ്ചരാവിലെ നെരത്തെമാൎജെരിഉണൎന്നപള്ളിയിലെമണികളുടെശബ്ദംകെട്ട അമ്പൈ പള്ളിയിലെമണികൾഅടിക്കുന്നതഎത്രശിക്ഷ അമ്മെ എന്നപറഞ്ഞു ഉവ്വഎന്നൊമലെ ഇന്നഞായറാഴ്ചയാകകൊണ്ടല്ലൊ നാംപള്ളിക്കപുറപ്പെടെണം അതുകൊണ്ടവെഗം പ്രാതൽഉണ്ടുകൊൾകഎന്നഅമ്മപറഞ്ഞു

എന്നാറെമാൎജെരിവെഗംപ്രാതൽഉണ്ടു മാൎജെരിയുടെ അപ്പനും അമ്മയും വെഗംപ്രാതൽഉണ്ണുകയുംചെയ്തു

മുത്താഴംകഴിഞ്ഞശെഷം മാൎജെരിയുടെഅമ്മമൊടിയായിഉടുത്തു മാൎജെരിയെയും ലൂസിക്കുഞ്ഞിനെ

"https://ml.wikisource.org/w/index.php?title=താൾ:Cherupaithangal_1824.pdf/13&oldid=157705" എന്ന താളിൽനിന്ന് ശേഖരിച്ചത്