താൾ:Charaka samhitha (Nithana sthanam) 1916.pdf/126

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൧൬ 116 ചരകസംഹിത[വാചസ്പത്യം]

ന തന്നിമിത്തഃ ക്ലേശോസൌ ന ഹ്യസ്തി കൃത്യതാ. 23 പ്രജ്ഞാപരാധത്സം പ്രാപ്തേ വ്യാധൌ കർമ്മജ ആത്മനഃ നാഭിശംസേദ് ബുധോ ദേവാൻ ന പിതൃന്നാപി രാക്ഷസാൻ. 24 ആത്മാനമേവ മന്യേത കർത്താരം സുഖദുഃഖയോഃ തസ്മാച്ഛ്രയസ്കരം മാർഗ്ഗം പ്രതിപദ്യേത നോത്രസേൽ. 25 ദേവാദീനാമുപചിതിർഹിതാനാമുപസേവനം ന ച തേഭ്യോ വിരോധശ്ച സർവ്വമായത്തമാത്മനി 26

മാനനായ മനുഷ്യനെ ഭുതങ്ങൾ ബാധിക്കുമെകിലും ഇവന്നുണ്ടാകുന്ന കാഷ്ടാരിഷ്ടങ്ങളൊന്നും അവർ നിമത്തം സംഭവിക്കുന്നതല്ല അതെല്ലാം ഇവെൻറ കർമ്മദൂഷ്യം നിമിത്തം സംഭവിക്കുന്നവതന്നെയാണ്. * 24- അവനവനെറ കർമ്മദൂഷ്യംനിമ്മിത്തം പ്രജ്ഞാപരാധം സംഭവിക്കുകയാൽ തനിക്കുണ്ടായ രോഗത്തെക്കുറിച്ച് അറിവുള്ളവൻ ദേവന്മാരേയോ പിതൃക്കളെയോ രാക്ഷസന്മാരെയോ ഒരിക്കലും കുററം പറയുകയുമരുത്. ഹേതാവീർഷ്യേൽ ഫലേനതു എന്ന വാക്യം ഈ ഘട്ടത്തിൽ പ്രത്യേകം ഓർമ്മിക്കേണ്ടതാണെന്നു സാരം*25- അവനവൻറെറ സുഖ ദുഃഖങ്ങൾക്കുള്ള കാരണം അവനവൻ-അവനവൻറെറ പ്രവൃത്തി തന്നെയാണെന്നറിയണം ആത്മൈവ ഹ്യാത്മനോ ബന്ധുരാത്മൈവ രിപുരാത്മനഃ എന്നു ഭഗവദ്വാക്യം. അതിനാൽ, തനിക്കു നല്ലതു വരുവാനുള്ള മാർഗ്ഗത്തെ താൻ തന്നെ ശ്രമിച്ചു കണ്ടുപിടിച്ച് ആചരിക്കുകയും വേണം . ഒരു കാര്യത്തിലും ഭയപ്പെട്ടു പിൻമടങ്ങുകയുമരുത് *26- ഇഹത്തിലും പരത്തിലും ഒരു പോലെ ഹിതത്തെച്ചെയ്യുന്നവരായ ദേവന്മാരെ - സന്മൂർത്തികളെ പൂജിക്കുകയും ഭജിക്കുകയും ത്രിവിധകരണങ്ങളെക്കൊണ്ടും യാതൊരു തെറ്റും ചെയ്യതിരിക്കുകയും വേണം ഇതെല്ലാം തനിക്ക് ആയത്തവുമാണ് - തന്നാൽ സാധിക്കുന്നതാണ്. പരപ്രേരണകൊണ്ടു ചെയ്താൽ പോരാ എന്നു സാരം.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Charaka_samhitha_(Nithana_sthanam)_1916.pdf/126&oldid=157652" എന്ന താളിൽനിന്ന് ശേഖരിച്ചത്