താൾ:Charaka samhitha (Nithana sthanam) 1916.pdf/100

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ചരകസംഹിത വാചസ്പത്യം ശ്ച പ്രപീഡയൻ കരോത്യങ്ഗമർദ്ദമരോചകാവിപാകൌ ച പിത്തശ്ലഷ്മോൽക്ലേശാൽ പ്രതിലോമഗത്വാച്ച വായുർജ്ജ്വരം കാസം സ്വരഭേദം പ്രതിശ്യായഞ്ചോപജനയതി. 31

                                                                                               തതഃ സോപ്യുപശോഷണൈരേതൈരുപദ്രവവൈരുപദ്രുതഃ ശനൈശ്ശനൈരുപശുഷ്യതി . തസ്മാൽ പുരുഷോ മതിമാനാത്മനശ്ശരീരമനുരക്ഷൻ ഷുക്ലമനരക്ഷേൽ  .  പരാ ഹ്യേഷാ ഫലനിർവൃത്തിരാഹാരസ്യേതി       14
                          ഭവതി ചാത്ര
   ആഹാരസ്യ  പരം  ധാമ  ശുക്ലം തദ്രക്ഷ്യമാത്മനഃ

യും രക്തത്തേയും സ്വസ്ഥാനങ്ങളിൽനിന്നു തള്ളിക്കളയും കഫപിത്തങ്ങളെ ദുഷിപ്പിക്കുകയും ചെയ്യും.വാരിഭാഗങ്ങളിൽ വേദന ചുമലുകളിൽ കീഴ്പ്പോട്ടുവലിക്കുന്നതുപ്പോലെ തോന്നുക കണ്ഠം വീർക്കുക കഫം തലയിൽ നിറയ്ക്കുക ഇതുകളേയും കഫത്തെ ശരീര സന്ധികളിലെല്ലാം വ്യാപിപ്പിച്ചുപീഡിപ്പിക്കുക നിമിത്തം അംഗമർദ്ദം അരോചകം ദഹനക്ഷയം ഇതുകളേയും ഉണ്ടാക്കിത്തീർക്കും.പിത്തകഫങ്ങൾക്ക് ഉൽക്ലേശം വരികനിമിത്തം വായു പ്രതിലോമമായി സഞ്ചരിക്കുകയാൽ പനി കുര ഒച്ചടപ്പ് പീനസം ഈ ഉപദ്രവങ്ങളേയും ഉണ്ടാക്കിത്തീർക്കും*14-ഈവകകളെല്ലാം സംഭവിച്ചാൽ മേൽപ്പറഞ്ഞ ക്ഷയകാരണങ്ങളാൽ ഉപദ്രുതനായവൻ ക്രമേണ ശേഷിക്കുകയും- മെലിയുകയും ചെയ്യും. തന്റെ ശരീരത്തെ രോഗരഹിതമായി നിലനിർത്തിയാൽ കൊള്ളാമെന്നാഗ്രഹിക്കുന്ന ബുദ്ധിമാനായ പുരുഷൻ ശുക്ലത്തെ രക്ഷിക്കുകയും- അതിവിസർഗ്ഗാധിദോഷം സംഭവിക്കാതെ സൂക്ഷിക്കുകയും വേണം. ആഹാരനിമിത്തം സംഭവിക്കുന്നതായ ഉൽകൃഷ്ടബലം ഈ ശുക്ലധാതുവാണെന്നറിയുകയും വേണം*

           ഈ  വിഷയത്തിൽ  ഇതുകൂടെ ധരിക്കേണ്ടതാക്കുന്നു

15-ശുക്ലമെന്നത് ആഹാരത്തിന്റെ ഉൽകൃഷ്ടമായ സാരം










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Charaka_samhitha_(Nithana_sthanam)_1916.pdf/100&oldid=157626" എന്ന താളിൽനിന്ന് ശേഖരിച്ചത്