താൾ:Charaka samhitha (Nithana sthanam) 1916.pdf/99

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നിദാനസ്ഥാനം-അദ്ധ്യായം6

ഥാസ്യ വായുർവ്യായച്ഛമാനസ്യൈവ ധമധിരനുപവിശ്യ ശോണിതവാഹിനീസ്താഭ്യഃ ശോണിതംപ്രച്യാവയതി തച്ശുക്ലക്ഷയാച്ശുക്ലമാർഗ്ഗേണ ശോണിതം പ്രവർത്തതേ വാതാനുസൃതലിംഗം12

അഥാസ്യ ശുക്ലക്ഷയാച്ഛോണഇതപ്രവർത്തനാച്ച സന്ധയശ്ശീഥിലീഭവന്തി രൌക്ഷ്യമുപജായതേ ഭൂയശരീരേ


ദൌർബ്ബല്ല്യമാവിശ്യതി വായുഃ പ്രകോപമാപദ്യതേ സ പ്രകുപിതോവശകം ശരീരമനുസർപ്പൻ പരിശോഷയതി . മാംസശോണിതേ പ്രച്യാവയതി ശ്ലേഷ്മപിത്തേ സംരുജതി പാർശേ ചാവഗൃഹ്ണാത്യംസൌ കണ്ഠമുദ്ധ്വംസയതി ശിരഃ ശ്ലേഷ്മാണമുപക്ലിശ്യ പ്രതിപൂരതി ശ്ലേഷ്മണാ സന്ധീം



യമവും കൂടാതെ അത്യാഗ്രഹത്തോടുകൂടെ മൈഥുനധർമ്മത്തെത്തന്നെ ധാരാളം ശീലിക്കുന്നതായാൽ ശുക്ലധാതു ക്ഷയിച്ചിരിക്കുകയാൽ സുരതത്തിൽ ശുക്ലം സ്രവിക്കുകയേ ഇല്ല.ശുക്ലധാതു ക്ഷയിച്ചസമയത്തിലും അതിമൈഥുനം ശീലിക്കുകനിമിത്തം കോപിച്ച വായു ,ശരീരമാസകലം രക്തത്തെ വഹിച്ചുകൊണ്ടു നടക്കുന്ന ധമനികളെ പ്രാപിച്ച് ആ രക്തത്തെ ശുക്ലക്ഷയം നിമിത്തം ഒഴിഞ്ഞുക്കിടക്കുന്ന ശുക്ലവാഹിനികളിൽ കൊണ്ടുവന്ന് അതിനെ സുരതാന്തത്തിൽ സ്രവിപ്പിക്കുകയും ചെയ്യും . ഇങ്ങിനെ സ്രവിക്കുന്ന രക്തം വായുനിമിത്തം ദുഷിച്ച -'വാതാൽ ശ്യാവാരുണം രൂക്ഷം വേഗസ്രാവ്യാച്ഛഫേനിലം'-ഇത്യാദി വാതാനുസൃതലക്ഷണമുള്ളതായിരിക്കുകയും ചെയ്യും*12-മേൽ വിവരിച്ചപ്രകാരം ശുക്ലം ക്ഷയിക്കുകയും ശുക്ലത്തിന്റെ സ്ഥാനത്തു ര്ക്തം സ്രവിക്കുകയും ചെയ്യുകനിമിത്തം സന്ധികൾക്കു ശൈഥില്യം സംഭവിക്കുകയും -തളരുകയും ശരീരത്തിന്നു രൂക്ഷതവരികയും-എത്രത്തന്നെ സ്നിഗ്ദ്ധതവരാതിരിക്കുകയും വീണ്ടും ശരീരത്തിന്നു കലശലായ ദൌർബ്ബല്യം സംഭവിക്കുകയും വായു കോപിക്കുകയും ചെയ്യും.അങ്ങിനെ കോപിച്ചവായു,സ്വത്തെ അവശമായ-ക്ഷീണിച്ച ശരീരമാസകലം സഞ്ചരിച്ചു ശരീരത്തെ ശോഷിപ്പിക്കും.മാംസത്തേ12*










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Charaka_samhitha_(Nithana_sthanam)_1916.pdf/99&oldid=157700" എന്ന താളിൽനിന്ന് ശേഖരിച്ചത്