24 ചരകസംഹിത(വാചസ്പത്യം) ആലക്ഷ്യേതാനിമിത്തേന മരണസ്യ തൽ. 3 ഇത്യുക്തം ലക്ഷണം സർവ്വമിന്ദ്രിയേഷ്വശുഭോദയം തദേവ തു പുനർഭ്രയോ വിസ്തരേണ നിബോധത. 4 ഘനീഭ്രതവാകാശമാകാശമിവ മേദിനീം വിഗീതം ഹ്യുഭയം ഹ്യേതൽ പശ്യൻ മരണമൃച്ഛതി. 5 യസ്യ ദർശനമായാതി മാരുതോംബരഗോചരഃ അഗ്നിർന്നായാതി വാ ദീപ്തസുസ്യായുഃക്ഷയമാദിശേൽ. 6 യിത്തീരുന്നതായാൽ അവന്റെ മരണലക്ഷണമാണെന്നു ഗ്ര ഹിക്കണം * 4-ഈ പറഞ്ഞമാതിരിയാണ് ഇന്ദ്രിയങ്ങളുടെ വികൃതനിമി ത്തം മരണലക്ഷണത്തെ അറിയേണ്ടുന്ന സ്വഭാവം. ആ ഇന്ദ്രിയ വികൃതസ്വരൂപത്തെ കുറെക്കൂടെ വിസ്തരിച്ച് - ഓരോ ഇന്ദ്രിയ ത്തിന്റെ വികൃതിസ്വഭാവത്തെയും പ്രത്യേകംവിവരിച്ച് ഉപദേശിച്ചു ത രാം. അതിനേയും മനസ്സിരുത്തി ധരിക്കുക* 5-ആ പ്രത്യേകലക്ഷമത്തെ വിവരിക്കുന്നു:-ആകാശത്തെ ഘനീഭൂതമായും--മേഘമില്ലാതെ നിർമ്മലമായിരിക്കുമ്പോൾമേഘം നിറ ഞ്ഞതായും (അല്ലെങ്കിൽ കട്ടപ്പിടിച്ചതായും) പുരഗ്രാമതരുലതാദി വ്യാപ്തമായ ഭൂവിഭാഗത്തെ ആകാശം പോലെ നിർമ്മലമായും നിര ന്നു കാണുകയും ആകാശത്തിലും ഭൂമിയിലും ഗുഹകൾ കാണുകയും ചെയ്യുന്നതായാൽ അവൻ ഉടനെ മരിച്ചുപോകും* 6-മഹാഭൂത ങ്ങളിൽ ആകാശത്തിനു ശബ്ദവും വായുവിനു സ്പർശവും അഗ്നിക്കു രൂപവും ജലത്തിനു രസവും ഭൂമിക്കു ഗന്ധവും സ്വഗുണങ്ങളായും വായുവിൽ ആകാശഗുണവും അഗ്നിയിൽ ശബ്ദസ്പർശരൂപരസങ്ങളും സംയോഗഗുണങ്ങളായും സംഭവിക്കും. അപ്പോൾ വായുവിന്നു മൂ ർത്തത്വമോ ദർശനയോഗ്യതയോ സംഭവിക്കുകയില്ല. അങ്ങിനെയുള്ള
വായു ആകാശത്തിൽ സഞ്ചരിക്കുന്നതായി കാണുകയും രൂപഗുണ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.