താൾ:Changanasseri 1932.pdf/45

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ക്കാര്യ്യജീവിതത്തിലും, വേണമെങ്കിൽ ഔദ്യോഗികജീവിതത്തിലും ലഭിക്കുവാനിടയുള്ള ഔന്നത്യവും പുരോഗതിയും, ആദ്യം മുതൽക്കേ പരമേശ്വരൻപിള്ളയേ ആകർഷിച്ചിരുന്നു. അതു കൊണ്ടു സർക്കാർ ജോലിയിൽനിന്നു വിരമിക്കുന്ന കാര്യ്യത്തിൽ അന്നദ്ദേഹത്തിനു യാതൊരുവിധമായ മനഃക്ലേശവുമുണ്ടായിരുന്നില്ല. നേരേമറിച്ച് എവിടെയാണു വക്കീൽവൃത്തി ആരംഭിക്കേണ്ടതെന്ന പ്രശ്നമാണു് അദ്ദേഹത്തെ അല്പമൊന്നാട്ടിയതു്. ദീർഘമായ ആലോചനയ്ക്കുശേഷം കൊല്ലത്തുതന്നെ പ്രാൿറ്റീസു തുടങ്ങുവാൻ അദ്ദേഹം നിശ്ചയിച്ചുറച്ചു.

ബാറിൽ വലിയ തിരക്കുള്ള പിന്നണികളിലാണെന്നും, മുന്നണികളിൽ ധാരാളം സ്ഥാനങ്ങൾ ഒഴിഞ്ഞുകിടക്കുന്നുണ്ടെന്നും, നിയമജീവിതത്തിൽ വിജയം നേടിയിട്ടുള്ള വക്കീലന്മാരും, ജഡ്ജിമാരും പ്രസംഗപീഠങ്ങളിൽ നിന്നുകൊണ്ടു വക്കീൽവൃത്തി ആരംഭിക്കുന്ന യുവാക്കന്മാരേ നോക്കി ഉപദേശരൂപത്തിൽ ആവർത്തിച്ചു പ്രസംഗിക്കുന്നതു കേട്ടിട്ടുണ്ടു്. ബുദ്ധിശക്തിയും പരിശ്രമശീലവും മാത്രം ആശ്രയിച്ചുകൊണ്ടു, മുന്നണികളിലേയ്ക്കും തള്ളിക്കയറുവാൻ യത്നിച്ചിട്ടുള്ള പലരും നിരാശയോടെ പിൻവാങ്ങുന്നതും, ചില പ്രത്യേക സാഹചര്യ്യങ്ങളോടുകൂടിയ സാമാന്യബുദ്ധികളും, നിസ്സാരബുദ്ധികളും നിഷ്പ്രയാസം മുന്നോട്ടു പാഞ്ഞു കയറുന്നതും, നിയമലോകത്തു സാധാരണ കണ്ടുവരുന്ന സംഭവങ്ങളാണു്. അതെങ്ങിനെയുമാകട്ടെ. ഏതായാലും കൊല്ലം ബാറിനെ സംബന്ധിച്ചിടത്തോളം പരമേശ്വരൻപിള്ള പ്രാക്റ്റീസാരംഭിക്കുന്ന കാലത്തു പിന്നണികളിലേക്കാൾ വലിയ തിരക്കും തള്ളലും മുന്നണികളിൽത്തന്നെയായിരുന്നു. അനന്തരകാലങ്ങളിൽ തിരുവിതാംകൂറിലേ നിയമലോകത്തു് അത്യുന്നതങ്ങളായ സ്ഥാനങ്ങളിലേക്കുയർന്നു തൽസ്ഥാനങ്ങളിൽ ഉജ്വലമായി പ്രശോഭിച്ച പല അഭിഭാഷകന്മാരും അന്നു കൊല്ലം ബാറിലാണു പ്രാക്ടീസ് ചെയ്തുകൊണ്ടിരുന്നതു്. മി. കൃഷ്ണൻപണ്ഡാല പി. രാമന്തമ്പി, ഇല്ലിക്കുളം കേശവപിള്ള, ചെങ്കോട്ട രാമയ്യർ, മി. ലാ സുബ്ബയ്യർ തുടങ്ങിയവർ ഇവരിൽ ഏതാനും ചിലർ മാത്രമാണു്. ഇവരിൽ ആദ്യം പറഞ്ഞ മൂന്നുപേരും

പരമേശ്വരൻപിള്ളയുടെ മിത്രങ്ങളും അഭ്യുദയകാംക്ഷികളു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Changanasseri_1932.pdf/45&oldid=216742" എന്ന താളിൽനിന്ന് ശേഖരിച്ചത്