താൾ:Changanasseri 1932.pdf/401

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അദ്ധ്യായം ൩ ൭ നിവത്തനപ്രസ്ഥാനത്തിനും തിരുവിതാംക്രറിലേ നിശിതമായ സമുദായവഴക്കിനും കാരണമാക്കിയ ൧൧൦൮-ലെ ഭരണപരിഷ്കാരപ്രശ്നത്തിനു സർ മഹമ്മദ് ഹബൂബുള്ള അദ്ദേഹത്തിന്റെ ഭരണകാലത്ത് ഒരുവിധം ന്യായമായ പരിഹാരമാഗ്ഗങ്ങൾ നിദ്ദേശിച്ചു . പ്രാതിനിധ്യം പബ്ളിക്ക്സർവ്വീസിലില്ലാത്ത സമുദായങ്ങൾക്കു പ്രത്യേക സൌജന്യങ്ങൾ ഏർപ്പെടുത്തിയും, കാര്യക്ഷമതയ്ക്കു ഭംഗം നേരിടാതിരിക്കാൻ പബ്ളിക്ക്പരീക്ഷകൾ നടത്തിയും , ഗവമ്മെന്റുദ്യേഗങ്ങളിലേയ്ക്കു പ്രവേശനം നിയന്ത്രിക്കുവാൻ വേണ്ടി ഏപ്പാടുകൾ ഉണ്ടാക്കി . ഈ നിദ്ദേശങ്ങൾ നടപ്പിൽ വരുത്തുവാൻ ഒരു പബ്ളിക്കസർവ്വീസ് കമ്മീഷണരെ നിയമിച്ചു . അതുപോലെതന്നെ ഈഴവ, മുസൽമാന്മാ, ലത്തീൻകത്തോലിക്കർ മുതലായ അവശസമുദായങ്ങൾക്കു ജനസംഖ്യാനുപാതികമായി ലഭിക്കുവാനർഹതയുള്ളിടത്തോളം സ്ഥാനങ്ങൾ സംവരണംചെയ്തു. നിവത്തനകക്ഷിയുടെ ന്യായമായ അവകാശവാദങ്ങൾ എല്ലാംതന്നെ അവർക്കു സ്ഥാപിച്ചു കിട്ടി. ആ നിലയിൽ സംയുക്തരാഷ്ടീയസഭയുടെ പ്രക്ഷോഭണം വിജയതരമായിട്ടാണു അവശതകൾ പരിഹരിക്കുവാനുമുള്ള സർ മഹമമ്മദ് ഹബീബുളളായുടെ ആത്മാത്ഥമായ ശ്രമങ്ങളെപ്പറ്റി ചില നായർസങ്കേതങ്ങളിൽനിന്നു് ആക്ഷേപശബ്ദങ്ങൾ പൊങ്ങിയെങ്കിലും നിഷ്പക്ഷബുദ്ധികൾ അദ്ദേഹത്തിന്റെ നിർദ്ദേശങ്ങളെ സ്വാഗതം ചെയ്തു .

നിവത്തനകക്ഷിയുടെ അവകാശവാദങ്ങൾ അംഗീകരിച്ചു , അവശസമുദായങ്ങൾക്കു നിയമസഭകളിൽ സംവരണം അനുവദിച്ചുകൊണ്ടുള്ള പ്രഖ്യാപനം സർ മഹമ്മദ് ഹബീബുള്ള പ്രസിദ്ധപ്പെടുത്തിയതിനുശേഷം ൧൧൧-ലെ കൃസ്തുമസ്സ് കാലത്തു കോന്നിയിൽവച്ചു മി.മള്ളൂർ ഗോവിന്ദപ്പിള്ളയുടെ അദ്ധ്യക്ഷതയിൽ നായർമഹാസമ്മേളനം നടന്നു . പ്രസ്തുതസമ്മേളനത്തിൽവച്ചു മി.മള്ളൂർ നാരീഴവമൈത്രിയേ പുരസ്ക്കരിച്ച് ഹൃദയസ് പൃക്കായ ഒരഭ്യത്ഥന ചെയ്തു. നായർ


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Changanasseri_1932.pdf/401&oldid=157546" എന്ന താളിൽനിന്ന് ശേഖരിച്ചത്