387 സമുദായവും സർവ്വീസ് സൊസൈറ്റിയും അവശസമുദായങ്ങളുടെ ഉന്നമനത്തിനു വേണ്ടി ചെയ്തിട്ടുള്ള പ്രവത്തനങ്ങളെഒന്നൊന്നായി ചൂണ്ടിക്കാണിച്ചു, അല്പകാലം മുൻപുവരെ ദൃഢതരമായിരുന്ന നാരീയഴവമൈത്രിയെപ്പറ്റി വികരസ്പശകമാംവണ്ണം അനുസ്മരിക്കയും അതിനു ഹേതുഭ്രതനനായിരുന്ന ടി.കെ. മാധവന്റെ നേതൃത്വത്തെ പുകഴ്ത്തുകയും , അദ്ദേഹത്തിന്റെ അകാലചരമത്തിൽ ഉള്ളഴിഞ്ഞു ഖേദിക്കയും, ഉണ്ടായിരുന്നു എങ്കിൽ , ഉണ്ടായിരുന്നു എങ്കിൽ , ഉണ്ടായിരുന്നുഎങ്കിൽ എന്നുള്ള ഗൽഗദപൂണ്ണമായ വിലാപത്തോടുകൂടിയാണത്രേ അവസാനിച്ചതു് . ഈഴവസമുദായത്തിന്റെ അകാശസ്ഥാപനത്തിനുവേണ്ടി സധീരം പോരാടി കാരാഗൃഹവാസം വരിച്ച മി.സി. കേശവന്റെ കേസിൽ മി.മള്ളൂരായിരുന്നു സക്കാർഭാഗം കേസു വാദിച്ചതു്. മി.സി.കേശവന്റെ ശിക്ഷ വർദ്ധിപ്പിക്കുവാൻ മി.മള്ളൂർ ഹൈക്കോടതിയിൽ ചെയ്ത ഉദ്വേഗജനകമായ പ്രസംഗത്തിന്റെ മാറ്റൊലികൾ അന്തരീക്ഷതിൽ വിലയം പ്രാപിക്കുന്നതിനുമു ൻപു് അദ്ദേഹം ചെയ്ത ഈ ആഹ്വാനം മി.സി. കേശവന്റെ ശ്വാശുരനായ മി.സി . കുഞ്ഞുരാമനെ വല്ലാതെ ക്ഷോഭിപ്പിച്ചതിൽ അസ്വാഭാവികമായി യാതെന്നും തന്നെ ഇല്ലല്! അടുത്തുനടന്ന ഈഴവ-ക്രൈസ്തവ-മുസ്ളിം സമുദായങ്ങളുടെ സംയുക്തസമ്മേളനത്തിന്റെ അദ്ധ്യക്ഷനപീഠത്തിൽനിന്നുകൊണ്ടു മി.സി.വി. കുഞ്ഞിരാമൻ മി.മള്ളൂരിനു നൾകിയ മറുപടിയിൽ ഏതാനും ഭാഗം താഴെ ചേക്കുന്നു:-
"കോന്നി നായർസമ്മേളനത്തിലെ അദ്ധ്യക്ഷന്റെ പ്രസംഗത്തിൽ കണ്ട ചില പ്രസ്കാവനകളെക്കുറിച്ചുകൂടി ഒന്നു രണ്ടു വാക്കുകൾ പറഞ്ഞു് എന്റെ പ്രസംഗം അവസാനിപ്പിച്ചു കൊള്ളാം . ഇതരവഗ്ഗക്കാരുടെ സാമുദായികോൽക്കർഷത്തിനുള്ള ശ്രമങ്ങളിൽ പങ്കുകൊള്ളുകയും, അവരുമായുള്ള മൈത്രിയെ പാലിക്കുകയും, വർദ്ധിപ്പിക്കുകയും, അധഃകൃതവർഗ്ഗക്കാരുടെ ഉന്നമനത്തിനായി പ്രവത്തിക്കുകയും ചെയ്ക്ക എന്നതു് നായർസവ്വീസ് സൊസൈറ്റിയുടെ ഉദ്ദേശമാണെന്നു് അതിന്റെനിബന്ധനകളിൽ ഉള്ളതു ശരിതന്നെ ൧൯൯-മേടം൨൬-ാം
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.